
ഗുജറാത്തിനെതിരായ തോൽവി; ഡൽഹി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നാണക്കേടിന്റെ റെക്കോർഡിലേക്ക് നടന്നുകയറി ആർസിബിയും

ബെംഗളൂരു: ഐപിഎല്ലിൽ ഇന്നലെ ഗുജറാത്തിനെതിരെ നടന്ന മത്സരത്തിലെ തോൽവിയോടെ ആർസിബിയെ തേടിയെത്തിയിരിക്കുന്നത് ഒരു നാണക്കേടിന്റെ റെക്കോർഡാണ്. ആർസിബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് 17.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഇന്നലത്തെ മത്സരത്തിലെ തോല്‍വിയോടെ ഐപിഎല്ലില്‍ ഒരു വേദിയില്‍ ഏറ്റവുമധികം മത്സരങ്ങള്‍ തോറ്റ ടീമുകളുടെ പട്ടികയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരും ഡല്‍ഹി ക്യാപിറ്റല്‍സും ഒപ്പമെത്തി. സ്വന്തം തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ 82 മത്സരങ്ങള്‍ കളിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് 44 തവണയാണ് പരാജയപ്പെട്ടത്. ഈ റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ ആര്‍സിബിയും എത്തിയിരിക്കുന്നത്. ആര്‍സിബി തങ്ങളുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 92 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 44 മത്സരങ്ങളിലും തോല്‍വിയായിരുന്നു ഫലം. ഹോം ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പരാജയപ്പെട്ട ടീമുകളുടെ പട്ടികയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് മൂന്നാം സ്ഥാനത്തുള്ളത്. ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ 89 മത്സരങ്ങള്‍ കളിച്ച കൊല്‍ക്കത്ത 37 തവണ പരാജയപ്പെടുകയായിരുന്നു.
പുതിയ സീസണിൽ ആർസിബിയുടെ ആദ്യ തോൽവിയായിരുന്നു ഇന്നലത്തേത്. എട്ട് വിക്കറ്റുകൾക്കായിരുന്നു ഗുജറാത്ത് ടൈറ്റൻസ് ആർസിബിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഗുജറാത്തിനായി ജോസ് ബട്ലർ അർദ്ധ സെഞ്ച്വറി നേടി മിന്നും പ്രകടനം നടത്തിയപ്പോൾ ഗുജറാത്ത് അനായാസം വിജയം കൈവരിക്കുകയായിരുന്നു. 39 പന്തിൽ പുറത്താവാതെ 73 റൺസാണ് ബട്ലർ നേടിയത്. അഞ്ചു ഫോറുകളും ആറ് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. സായ് സുദർശൻ 36 പന്തിൽ 49 റൺസും നേടി മികച്ചു നിന്നു. ഏഴ് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.
നേരത്തെ ലിയാം ലിവിങ്‌സ്റ്റണിന്റെ മികച്ച ബാറ്റിംഗ് കരുത്തിലാണ് ബെംഗളൂരു മാന്യമായ സ്കോറിലേക്ക് നീങ്ങിയത്. 40 പന്തിൽ 54 റൺസാണ് ലിവിങ്സ്റ്റൺ നേടിയത്. ഒരു ഫോറും അഞ്ചു സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ജിതേഷ് ശർമ്മ 21 പന്തിൽ 33 റൺസും ടിം ഡേവിഡ് 18 പന്തിൽ 32 റൺസും നേടി ബെംഗളൂരുവിനെ മികച്ച സ്കോറിലേക്ക് നയിക്കുന്നതിൽ നിർണായകമായി. ഗുജറാത്ത് ബൗളിങ്ങിൽ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകളും സായ് കിഷോർ രണ്ട് വിക്കറ്റുകളും നേടി മികച്ച പ്രകടനം നടത്തി. ഇഷാന്ത് ശർമ്മ, അർഷാദ് ഖാൻ, പ്രസീദ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
ഏപ്രിൽ ആറിന് നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദെരാബാദാണ് ഗില്ലിന്റെയും സംഘത്തിന്റെയും അടുത്ത എതിരാളികൾ. ഓറഞ്ച് ആർമിയുടെ തട്ടകമായ ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. മറുഭാഗത്ത് ഏപ്രിൽ ഏഴിന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെയാണ് ആർസിബി നേരിടുക. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
Royal Challengers Bangalore faced a disappointing loss against Gujarat, while Delhi Capitals claimed the top spot, surpassing RCB's previous standing.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാഹുൽ ഗാന്ധിക്ക് 55-ാം ജന്മദിനം: രാഷ്ട്രീയ നേതാക്കളിൽ നിന്ന് ആശംസാ പ്രവാഹം
National
• 2 days ago
മനുഷ്യക്കടത്ത് കേസില്‍ ഒമാനില്‍ മൂന്ന് പേര്‍ അറസ്റ്റില്‍; കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍
oman
• 2 days ago
പുള്ളി സിനിമാസ്റ്റൈലിൽ ആണ്; എനിക്ക് അഭിനയം വല്യ പരിചയം ഇല്ല: തന്നെ കെട്ടിപ്പിടിക്കരുതെന്ന് ആര്യാടൻ ഷൗക്കത്തിനോട് പി.വി അൻവർ
Kerala
• 2 days ago
ഇസ്‌റാഈലില്‍ ഇറാനിയന്‍ തീമഴ,നിരവധി പേര്‍ക്ക് പരുക്ക്; തെല്‍ അവീവില്‍ ആശുപത്രിക്കു മുകളിലും മിസൈല്‍ പതിച്ചു, വിഷവാതകം ചോരുന്നതായി സംശയം, ആളുകളെ ഒഴിപ്പിക്കുന്നു
International
• 2 days ago
കനേഡിയൻ സമൂഹങ്ങളെയും രാഷ്ട്രീയക്കാരെയും സ്വാധീനിക്കാൻ ഇന്ത്യ ശ്രമിക്കുന്നു: രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്
National
• 2 days ago
ഗതാഗത സേവനം നല്‍കുന്നതില്‍ പരാജയപ്പെട്ടു; ഏഴ് കമ്പനികളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്ത് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 2 days ago
യാത്രക്കാർക്ക് വീണ്ടും തിരിച്ചടി നൽകി എയർ ഇന്ത്യ; 15 ശതമാനം അന്താരാഷ്ട്ര സർവിസുകൾ റദ്ദാക്കി
National
• 2 days ago
കോഴിക്കോട് ജില്ലയിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്
Kerala
• 2 days ago
ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; ദുബൈയിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയേക്കുമെന്ന് മുന്നറിയിപ്പ്
uae
• 2 days ago
വാര്‍ധക്യത്തിൽ അക്ഷരങ്ങളെ കൂട്ടുകാരിയാക്കി യശോദ| ഇന്ന് വായനാദിനം
Kerala
• 2 days ago
ഇറാനെതിരെ ഞങ്ങൾ ആക്രമണം നടത്തിയേക്കാം, അല്ലെങ്കിൽ നടത്താതിരിക്കാം, അടുത്ത ആഴ്ചയോടെ എല്ലാം വ്യക്തമായി മനസ്സിലാകും; ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
International
• 2 days ago
പാലക്കാട് ജില്ലയിൽ ഒരുമാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് പേർ; മുണ്ടൂരിൽ മൃതദേഹം എടുക്കാതെ നാട്ടുകാരുടെ പ്രതിഷേധം
Kerala
• 2 days ago
വോട്ടാവേശം മഴയെത്തും; ആദ്യമണിക്കൂറില്‍ മികച്ച പോളിങ് - കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ പോളിങ് ഉയരാന്‍ സാധ്യതയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
Kerala
• 2 days ago
ഇറാന്റെ ആണവ കേന്ദ്രത്തെ തകർക്കാൻ നമ്മളുടെ ബോംബുകൾകൊണ്ട് മാത്രമേ സാധിക്കൂ; ട്രംപിനോട് റിപ്പബ്ലിക്കൻ സെനറ്റർ
International
• 2 days ago
നായർ സമുദായത്തിനായി ഉയർത്തിയ ജാതി മതിൽ പൊളിച്ചു; ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡയ്ക്ക് തിരിച്ചടി
Kerala
• 2 days ago~2.png?w=200&q=75)
'അവൻ മകനെപ്പോലെ, എൻ്റെ മരണം വരെ കുടുംബത്തിന് ശമ്പളം അയച്ചുകൊടുക്കും '; റിയാദിൽ എസി പൊട്ടിത്തെറിച്ചു മരിച്ച പറവൂർ സ്വദേശി സിയാദിൻ്റെ ഖബറടക്ക ചടങ്ങിൽ വിങ്ങിപ്പൊട്ടി സ്പോൺസർ
Saudi-arabia
• 2 days ago
ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 639 പേർ,1320ലധികം പേർക്ക് പരുക്ക്; ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് റിപ്പോർട്ടിലെ ഉള്ളടക്കം ഇങ്ങനെ
International
• 2 days ago
ഇറാനെതിരായ ആക്രമണം അടിയന്തരമായി നിർത്തണം: ഇസ്റാഈലിനോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ
International
• 2 days ago
അഹമ്മദാബാദ് വിമാനാപകടത്തിൽ മാപ്പ് പറഞ്ഞ് എയർ ഇന്ത്യ ചെയർമാൻ എൻ. ചന്ദ്രശേഖരൻ
National
• 2 days ago
ഞങ്ങളുടെ വിഷമം ആരോട് പറയാൻ: പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു; പ്രവേശനം കാത്ത് നിൽക്കുന്നത് 1,01,849 വിദ്യാർഥികൾ
Kerala
• 2 days ago
നിലമ്പൂരില്‍ 75,000ത്തിനു മുകളില്‍ വോട്ട് ലഭിക്കുമെന്ന് പിവി അന്‍വര്‍; ഇത് അമിത ആത്മവിശ്വാസമല്ലെന്നും യാഥാര്‍ഥ്യമെന്നും അന്‍വര്‍
Kerala
• 2 days ago