ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം ഫെബ്രുവരി അവസാനത്തോടെ പന്ത്രണ്ടായിരത്തോളം വീടുകള്‍ക്ക് വൈദ്യുതി അങ്കണവാടികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും
മലപ്പുറം: അടുത്ത ഫെബ്രുവരി അവസാനത്തോടെ ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തീകരിക്കുമെന്നു വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമ്പൂര്‍ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ടു മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ 9,000 പേര്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാനുïെന്നാണ് കണക്ക്. വനം-ആദിവാസി മേഖല ഉള്‍പ്പെടെയുള്ള കണക്കുകള്‍കൂടി പുതുക്കുന്നതോടെ ഇതു പന്ത്രïായിരത്തോളം വരും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചു സെപ്റ്റംബര്‍ ഒന്‍പതിനു മുന്‍പായി ഇതു തയാറാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. വൈദ്യുതിയില്ലാത്ത അങ്കണവാടികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
അതത് വാര്‍ഡംഗങ്ങളുടെ നേതൃത്വത്തില്‍ ഭവനരഹിതരെ കïെത്തും.സെപ്റ്റംബര്‍ 20നകം അന്തിമ ലിസ്റ്റ് തയാറാക്കുകയും ഇതിനാവശ്യമായ എസ്റ്റിമേറ്റ് 25നകം തയാറാക്കി ഒക്‌ടോബര്‍ ആദ്യവാരത്തില്‍ പ്രവൃത്തി തുടങ്ങണമെന്നും മന്ത്രി നിര്‍ദേശിച്ചു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും എം.എല്‍.എ, എം.പി എന്നിവരുടെയും വിവിധ വകുപ്പുകളുടെ ഫïുകള്‍ വിനിയോഗിക്കുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും വേണം.
വീടുകള്‍ക്ക് നമ്പറില്ലാത്തതു കണക്ഷന്‍ ലഭിക്കുന്നതില്‍ തടസമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
100 ചതുരശ്ര മീറ്റര്‍ ചുറ്റളവുള്ള വീടുകള്‍ക്കു കണക്ഷന്‍ നല്‍കുന്നതിനു മാത്രമായി പഞ്ചായത്തിന് അനുമതി നല്‍കാവുന്നതാണ്. ഇതുസംബന്ധിച്ചു നിലവിലുള്ള ഉത്തരവ് ഗ്രാമപഞ്ചായത്തുകള്‍ക്കു നല്‍കാന്‍ ഡെപ്യൂട്ടി ഡയറക്ടറോട് നിര്‍ദേശം നല്‍കി. മൂപ്പതു വര്‍ഷംമുന്‍പ് ആരംഭിച്ച പരപ്പനങ്ങാടി സബ്‌സ്റ്റേഷന്റെ നിര്‍മാണ പ്രവൃത്തികള്‍ നീട്ടിക്കൊïുപോകരുതെന്നും മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പി.കെ അബ്ദുറബ്ബ് എം.എല്‍.എയാണ് ഇതു മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത്.
യോഗത്തില്‍ എം.എല്‍.എമാരായ അഡ്വ. എം. ഉമ്മര്‍, പി.കെ അബ്ദുറബ്ബ്, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സി. മമ്മൂട്ടി, ടി.വി ഇബ്രാഹിം, ടി.എ അഹമ്മദ് കബീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്യഷ്ണന്‍, ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."