HOME
DETAILS

ജുമുഅ ദിവസം സംഭൽ മസ്ജിദിൽ അതിക്രമിച്ചു കയറി പൂജ ചെയ്യാൻ തീവ്ര ഹിന്ദുത്വവാദികളുടെ നീക്കം, ആറുപേർ അറസ്റ്റിൽ; ലക്ഷ്യം പളളി അടച്ചിടലും വർഗ്ഗീയകലാപവും

  
April 05 2025 | 02:04 AM

3 detained for attempting to perform puja havan at sambhal Shahi Jama Masjid

 

 

ലഖ്നൗ: സംഘ്പരിവാർ അവകാശവാദം ഉന്നയിക്കുന്ന ഉത്തർപ്രദേശിലെ 

സംഭൽ മസ്ജിദിൽ ജുമുഅ ദിവസം അതിക്രമിച്ചു കയറി പൂജ ചെയ്യാൻ തീവ്ര ഹിന്ദുത്വവാദികളുടെ നീക്കം. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹിയിൽനിന്ന് രണ്ട് കാറുകളിലായി എത്തിയ ഹിന്ദുത്വ സംഘടനയുടെ പ്രവർത്തകരെ അറസ്റ്റുചെയ്തു. 45-60 വയസ്സിനിടയിലുള്ള ഷഹ്ദാരയിൽ നിന്നുള്ള സതീഷ് അഗർവാൾ, വസന്ത് വിഹാറിൽ നിന്നുള്ള ഗോപാൽ ദത്ത് ശർമ്മ, ജനക്പുരിയിൽ നിന്നുള്ള നരേഷ് കുമാർ സിംഗ്, നോയിഡയിൽ നിന്നുള്ള വീർ സിംഗ് യാദവ്, ബാഗ്പത്തിൽ നിന്നുള്ള പുഷ്പേന്ദ്ര ചൗഹാൻ, ഗാസിയാബാദിലെ അനിൽ കുമാർ എന്നിവരാണ് അറസ്റ്റിലായതെന്ന് സംഭാൽ എസ്എച്ച്ഒ അനുജ് തോമർ പറഞ്ഞു. ജുമുഅ ദിവസം കൂടൂതൽ വിശ്വാസികൾ എത്തുകയും ഇതുപ്രകാരം പള്ളിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിരിക്കെയാണ് വർഗീയകലാപം ലക്ഷ്യമിട്ടുള്ള ഹിന്ദുത്വവാദികളുടെ നീക്കം.

അറസ്റ്റിലായവരെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. സമാധാനം തകർക്കാൻ ശ്രമിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കേസെടുക്കും.

 ഭാവിയിൽ പ്രദേശത്തേക്ക് പ്രവേശിക്കരുതെന്ന് അവർക്ക് മുന്നറിയിപ്പ് നൽകുമെന്നും പോലിസ് അറിയിച്ചു.

 

ഇത് പളളി അല്ലെന്നും വിഷ്ണു ഹരിഹർ ക്ഷേത്രം ആണെന്നും ഇവിടെ ഭജനയും യജ്ഞവും നടത്താൻ ആണ് ഞങ്ങൾ എത്തിയതെന്നും പക്ഷേ പോലീസ് ഞങ്ങളെ അറസ്റ്റ് ചെയ്തെന്നും അക്രമികളിൽ ഒരാള് പറഞ്ഞു. അവിടെ നമസ്‌കരിക്കാൻ കഴിയുമെങ്കിൽ ഞങ്ങൾക്ക് എന്തുകൊണ്ട് പൂജ നടത്താൻ കഴിയില്ല?- വീർ സിംഗ് യാദവ് എന്ന അക്രമി ചോദിച്ചു. 

 

നവംബറിൽ പള്ളിയിൽ നടന്ന സർവേക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ നടത്തിയ വെടിവയ്പ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. പള്ളിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസ് കോടതിയിലും ആണ്. ഈ സാഹചര്യത്തിൽ പ്രദേശത്ത് കലാപം ഉണ്ടാക്കുകയും പളളി എന്നെന്നേക്കും അടച്ചുപൂട്ടലും ആണ് പ്രതികളുടെ ലക്ഷ്യം എന്നാണ് സൂചന.

 

 സര്‍വേക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെടുത്തി കൂട്ട അറസ്റ്റ് ഭയന്ന് വീടുകളിലേക്ക് മടങ്ങാന്‍ മടിച്ച് പ്രദേശത്തെ മുസ്ലിംകൾ ഭയക്കുക അണ്. സംഘര്‍ഷം ഉടലെടുത്ത് 6 മാസമായിട്ടും ആയിരത്തിലേറെ വീടുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. സംഘര്‍ഷത്തില്‍ പങ്കുള്ളവര്‍ക്കെതിരേ മാത്രമെ നടപടിയുണ്ടാകൂവെന്ന് പൊലിസ് വ്യക്തമാക്കിയിട്ടും പ്രദേശത്തെ മുസ്ലിംകള്‍ വീടുകളിലേക്ക് മടങ്ങാന്‍ ഭയക്കുകയാണ്.

 

ഷാഹി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്തോട് ചേര്‍ന്നുള്ള ഹിന്ദ്പുര, കോട്ട് ഗര്‍വി, ദീപസറായ് എന്നിവിടങ്ങളിലാണ് കൂടുതലും വീടുകള്‍ അടഞ്ഞുകിടക്കുന്നത്. ഇവരൊക്കെയും ഡല്‍ഹിയിലേക്ക് പോയെന്നാണ് പൊലിസ് സംശയിക്കുന്നത്. ഡല്‍ഹിയിലെത്തിയും യു.പി പൊലിസ് സംഭല്‍സ്വദേശികള്‍ക്കായി അന്വേഷണം നടത്തുന്നുണ്ട്. സംഘര്‍ഷംമൂലമുണ്ടായ നാശനഷ്ടങ്ങള്‍ പ്രതികളില്‍നിന്ന് ഈടാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നഷ്ടങ്ങളുടെ കണക്കെടുക്കുകയാണ് സര്‍ക്കാര്‍. 

 

 സംഘര്‍ഷവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പേര്‍ക്കെതിരെയാണ് കേസെടുത്തത്. സ്ഥലം എം.പിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ സിയാവുറഹ്മാന്‍ ബര്‍ഖ് ആണ് ഒന്നാം പ്രതി. തിരിച്ചറിയാത്ത 700 ഓളം പേരും പ്രതിപ്പട്ടികയിലുണ്ട്. കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കേസിൽ അറസ്റ്റിലായ ഷാഹി മസ്ജിദ് ഇമാമും അഭിഭാഷകനുമായ സഫർ അലിയുടെ മുൻകൂർ ജാമ്യം ഇന്നലെ കോടതി തള്ളിയിരുന്നു.

3 detained for attempting to perform puja, havan at sambhal Shahi Jama Masjid

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ തുടരുമെന്ന് മെഴ്‌സ്ക്; സുരക്ഷാ ആശങ്കകൾ പുനഃപരിശോധിക്കും

International
  •  3 days ago
No Image

ഗസ്സയിലെ ദുരിതം ലോകം മറക്കരുത്: ലോകരാഷ്ട്രങ്ങളോട് ലിയോ മാർപ്പാപ്പയുടെ ആഹ്വാനം

International
  •  3 days ago
No Image

പാലക്കാട് രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala
  •  3 days ago
No Image

ഇറാനെതിരെ യുഎസിന്റെ ആക്രമണം മാസങ്ങളോളം നീണ്ട ആസൂത്രണത്തിനും തയ്യാറെടുപ്പിനും ശേഷം: യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ

International
  •  3 days ago
No Image

ഭാര്യയുടെ പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് ആവശ്യമില്ല; മദ്രാസ് ഹൈക്കോടതി

National
  •  3 days ago
No Image

ഇറാൻ-ഇസ്റാഈൽ-അമേരിക്ക സംഘർഷം: പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് യുഎഇ; ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണം

International
  •  3 days ago
No Image

യുഎസ് ആക്രമണം അന്താരാഷ്ട്ര നിയമലംഘനം: ഇറാനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ചൈന 

International
  •  3 days ago
No Image

ബുംറയല്ല! ഏതൊരു ക്യാപ്റ്റനും ടീമിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ബൗളർ അവനാണ്: സുനിൽ ഗവാസ്‌കർ

Cricket
  •  3 days ago
No Image

കടലുണ്ടി ട്രെയിൻ ദുരന്തത്തിന് 24 വയസ്സ്: പാലത്തിന് മുകളിലൂടെ ഓരോ ട്രെയിനുകളും കുതിച്ചു പായുമ്പോഴും വർഷത്തിനിപ്പുറവും വേട്ടയാടപ്പെടുന്ന വേദനകൾ 

Kerala
  •  3 days ago
No Image

കുളത്തുപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയിൽ

Kerala
  •  3 days ago