HOME
DETAILS

മുനമ്പം ഭൂമി പ്രശ്‌നം; രാഷ്ട്രീയനേട്ടം ലക്ഷ്യം വെച്ചിറങ്ങിയ ബി.ജെ.പിക്ക് തിരിച്ചടി

  
Web Desk
April 05 2025 | 03:04 AM

Munambam Wafaq land issue A setback for the BJP which set its sights on political gains

കൊച്ചി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമത്തെ മുനമ്പം വഖ്ഫ് ഭൂമി പ്രശ്‌നവുമായി ബന്ധിപ്പിച്ചു രാഷ്ട്രീയനേട്ടം കൊയ്യാനിറങ്ങിയ ബി.ജെ.പിക്ക് തിരിച്ചടി. നിയമത്തിന് മുൻകാല പ്രാബല്യം ഇല്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞതോടെ മുനമ്പം വിഷയം പുതിയ ബില്ലിന്റെ പരിഗണനയിൽ വരില്ലെന്ന് ഉറപ്പായിരിക്കുകയാണ്. വഖ്ഫ് ഭേദഗതി നിയമം വരുന്നതോടെ മുനമ്പം ഭൂമിയിലെ പ്രശ്‌നം പരിഹരിക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയാനാവാതെ കുഴങ്ങുകയാണ് ബി.ജെ.പി നേതൃത്വം. മുനമ്പം പ്രശ്‌നം പരിഹരിക്കുന്നതുവരെ കൂടെയുണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചെങ്കിലും എങ്ങനെ മുനമ്പം പ്രശ്‌നം പരിഹരിക്കുമെന്ന ചോദ്യത്തിന് അദ്ദേഹത്തിന് മറുപടി നൽകാനായില്ല. മുനമ്പത്തിന്റെ റവന്യു അവകാശം ലഭിക്കാൻ സമയ പരിധി പറയാൻ കഴിയുമോയെന്ന ചോദ്യത്തിന് കേരളത്തിൽ ഒരു എൻ.ഡിഎ മുഖ്യമന്ത്രിയായിരുന്നെങ്കിൽ കൃത്യമായ സമയം പറയാൻ തനിക്ക് സാധിക്കുമെന്നായിരുന്നു മറുപടി. ഇന്നലെ കൊച്ചിയിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും വഖ്ഫ് ഭേദഗതി നിയമത്തിന് മുൻകാല പ്രാബല്യമുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. ബിൽ പാസായതോടെ മുനമ്പത്തിന് ഗുണം ചെയ്യുമെന്ന് ആവർത്തിക്കുക മാത്രമാണ് സുരേഷ് ഗോപി ചെയ്തത്. ബിൽ വരില്ലെന്ന് പറഞ്ഞവരല്ലേ നിങ്ങളെന്ന് പറഞ്ഞ് സുരേഷ് ഗോപി മാധ്യമങ്ങളോട് കയർക്കുകയും ചെയ്തു. 

ജബൽപൂരിൽ മലയാളികളായ ക്രൈസ്തവ സഭാ നേതാക്കൾക്കെതിരേയുണ്ടായ ആക്രമണം സംബന്ധിച്ച ചോദ്യങ്ങളും ബി.ജെ.പി നേതാക്കളെ ഉത്തരം മുട്ടിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു. ജബൽപൂരിൽ എന്ത് സംഭവിച്ചുവെന്നതിന്റെ വിശദാംശങ്ങൾ തനിക്ക് അറിയില്ലെന്നായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ മറുപടി. സബ് കാ സാഥ് സബ്കാ വിശ്വാസ് ആണ് ഞങ്ങളുടെ നയം. എല്ലായിടത്തും ക്രിമിനലുകൾ ഉണ്ടാകുമല്ലോ. അല്ലാതെ സർക്കാരോ പാർട്ടിയോ ഒന്നുമല്ല ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സുരേഷ് ഗോപിയാകട്ടെ ഒരു പടി കടന്ന് ജബൽപൂരിനെക്കുറിച്ചുള്ള ചോദ്യം കുത്തിത്തിരിപ്പാണെന്ന് പറഞ്ഞു മാധ്യമപ്രവർത്തകരോട് കയർക്കുകയായിരുന്നു.

വഖ്ഫ് ബിൽ പാസായതു കൊണ്ട് മുനമ്പത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. നിയമത്തിന് മുൻകാല പ്രാബല്യം ഇല്ലെന്ന് കേന്ദ്ര മന്ത്രി തന്നെയാണ് പറഞ്ഞത്. മുനമ്പത്തിന്റെ കാര്യത്തിൽ നൽകിയ അമന്റ്‌മെന്റുകൾ പോലും പരിഗണിച്ചില്ല. ബിൽ പാസാക്കിയതു കൊണ്ട് മുനമ്പം വിഷയം എങ്ങനെ പരിഹരിക്കുമെന്നു കൂടി ബി.ജെ.പി നേതാക്കൾ പറയണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

കമ്മിഷന്‍ കാലാവധി നീട്ടൽ വിധി തിങ്കളാഴ്ച

കൊച്ചി: മുനമ്പം വഖ്ഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മിഷന്റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഇടക്കാല ആവശ്യത്തിന്‍മേല്‍  ഹൈകോടതി തിങ്കളാഴ്ച വിധി പറയും.  കമ്മിഷന്‍ കാലാവധി മെയ് 27ന് അവസാനിക്കുന്ന  സാഹചര്യത്തിലാണ് പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഇത്  സംബന്ധിച്ച് കക്ഷികളുടെ വാദം പൂര്‍ത്തിയാക്കിയാണ് ചീഫ് ജസ്റ്റിസ് നിധിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവിനായി  മാറ്റിയത്.

നേരത്തെ വഖ്ഫ് സംരക്ഷണ വേദി സമര്‍പ്പിച്ച ഹരജിയില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം റദ്ദാക്കിയ സിംഗിള്‍ബെഞ്ച് ഉത്തവ് ചോദ്യം ചെയ്തുകൊണ്ടാണ് സര്‍ക്കാരിന്റെ ഹരജി. ഭൂമിയുമായി ബന്ധപ്പെട്ട കക്ഷികളോ കേസുമായി ബന്ധപ്പെട്ട് ആനുകൂല്യത്തിന് അര്‍ഹരായവരോ അല്ല ഹരജിക്കാരെന്നതിനാല്‍ ഹരജി നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം. മുനമ്പം ഭൂമി വഖ്ഫ് ആണോ അല്ലയോ എന്നല്ല, വസ്തുതാന്വേഷണമാണ് കമ്മിഷന്‍ നടത്തുന്നത്. സാധാരണക്കാരായ താമസക്കാരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് പൊതുതാല്‍പര്യമുള്ള വിഷയമെന്ന നിലയിലാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. പൊതുതാല്‍പര്യം പരിഗണിച്ച് അന്വേഷണ കമ്മിഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. കമ്മിഷന്റെ കാലാവധി ഫെബ്രുവരി 27 വരെയായിരുന്നു നിശ്ചയിച്ചിരുന്നത്.  പിന്നീട് മൂന്ന് മാസം കൂടി നീട്ടുകയായിരുന്നു. മെയ് 27ന് കാലാവധി കഴിയാനിരിക്കെ ഹരജി തീര്‍പ്പാകാന്‍ കാലതാമസം നേരിടുമെന്നതിനാല്‍ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്നും സിംഗിള്‍ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കോടതി  ഉത്തരവില്ലാതെ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയോ തുടര്‍ നടപടി സ്വീകരിക്കുയോ ചെയ്യില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

വഖ്ഫ് സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കേണ്ടത്  വഖ്ഫ് ബോര്‍ഡാണെന്ന് ഹരജിക്കാരായ വഖ്ഫ് സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. നിലവില്‍ വിഷയം വഖ്ഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണുള്ളത്. കോടതി ഉത്തരവുകളടക്കം വസ്തുതകള്‍ പരിശോധിച്ച്  അന്വേഷണ കമ്മിഷനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനം നിലനില്‍ക്കുന്നതല്ലെന്ന് വിലയിരുത്തി സിംഗിള്‍ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് വസ്തുതാപുരമാണ്. അന്വേഷണ കമ്മിഷനായ റിട്ട. ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരുടെ പ്രവര്‍ത്തനം സ്വമേധയാ നിര്‍ത്തിയതാണ്. 

പ്രവര്‍ത്തനം നിര്‍ത്താന്‍  കോടതിയോ സര്‍ക്കാരോ ഉത്തരവിട്ടിരുന്നില്ല. ചില വ്യക്തികളും വഖ്ഫും തമ്മിലുള്ള കേസായതിനാല്‍ ഹരജിയില്‍ പൊതുതാല്‍പര്യമില്ലെന്നും ചൂണ്ടിക്കാട്ടി. പൊതുതാല്‍പര്യമില്ലെങ്കില്‍ ഹരജിക്കാരുടെ  താല്‍പര്യമെന്താണെന്ന കോടതിയുടെ ചോദ്യത്തിന് വഖ്ഫ് ആനുകൂല്യം ലഭിക്കുന്ന സമുദായാംഗങ്ങള്‍ എന്ന നിലയിലുള്ള പൊതുവായതും സ്വകാര്യവുമായ താല്‍പര്യങ്ങളുണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.  1950ല്‍ വഖ്ഫ് കൈമാറ്റം നടന്നുവെന്ന് പറയുമ്പോഴൂം 89ന് ശേഷമാണ് ഭൂമിയുമായി ബന്ധപ്പെട്ട കൈമാറ്റ രേഖകളുള്ളതെന്നും ഇത് ഇവിടത്തെ താമസക്കാരുടെ അവകാശം സ്ഥാപിക്കുന്നതാണെന്നും തദ്ദേശവാസികളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഇടക്കാല ഉത്തരവിനായി ഹരജി മാറ്റിയത്.

 

Munambam Wafaq land issue A setback for the BJP which set its sights on political gains



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് നിരോധനത്തെ എതിര്‍ത്തു; ഇന്ന് ഇറാന്റെ അപ്രതീക്ഷിത ക്ലസ്റ്റര്‍ ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഇസ്‌റാഈല്‍; നൂറുകണക്കിന് ചെറു ബോംബുകള്‍ ചിതറുന്ന ക്ലസ്റ്റര്‍ ബോംബിനെക്കുറിച്ചറിയാം | Iran Fires Cluster Bombs On Israel

International
  •  9 hours ago
No Image

വാല്‍പ്പാറയില്‍ പുലി പിടിച്ച നാല് വയസുകാരിയെ കണ്ടെത്താനായില്ല; തിരച്ചില്‍ പുനരാരംഭിച്ചു; കുട്ടിയുടെ വസ്ത്ര ഭാഗം കണ്ടെത്തിയതായി റിപ്പോർട്ട്

Kerala
  •  9 hours ago
No Image

ഈ ജീവന് ഉത്തരവാദികളാര്? വന്യജീവി ആക്രമണത്തിൽ ഒൻപത് വർഷത്തിനിടെ 300 മരണം

Kerala
  •  9 hours ago
No Image

ഇന്ന് ലോക സംഗീത ദിനം; തലമുറകളിലേക്ക് സംഗീതസൗന്ദര്യം പകർന്ന് മുഹ്‌സിൻ കുരിക്കളുടെ ജീവിതയാത്ര

Kerala
  •  9 hours ago
No Image

മൺസൂണിൽ ജലശേഖരം 50%: പ്രളയ സാധ്യത; ഒഴുകിയെത്തിയത് പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലധികം 

Kerala
  •  9 hours ago
No Image

വൈദ്യുതിവേലി നിർമാണത്തിന് പ്രത്യേക അനുമതി നിർബന്ധം; രണ്ടു വര്‍ഷത്തിനിടെ ഷോക്കേറ്റ് മരിച്ചത് 24 പേര്‍

Kerala
  •  9 hours ago
No Image

നിലമ്പൂർ: വൻ വിജയം പ്രതീക്ഷിച്ച് യു.ഡി.എഫ്; ഫലം കോൺഗ്രസ് നേതൃത്വത്തിന് നിർണായകം

Kerala
  •  9 hours ago
No Image

മഴക്കാലത്ത് ലഭ്യത കുറഞ്ഞിട്ടും വില ലഭിക്കാതെ റബർ കർഷകർ

Kerala
  •  9 hours ago
No Image

'മാർഗദീപ'ത്തിലും വിവേചനം; മുസ്‌ലിം അപേക്ഷകരിൽ  1.56 ലക്ഷം പേരും പുറത്ത്

Domestic-Education
  •  9 hours ago
No Image

ഓപ്പറേഷന്‍ സിന്ധു; ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി എത്തും; ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്ന് ഇറാന്‍

National
  •  10 hours ago