
എൻ.എം.എം.എസ് സ്കോളർഷിപ്പിൽ വിവേചനം; വിജയികളെ കണ്ടെത്താൻ വ്യത്യസ്ത കട്ട് ഓഫ് മാർക്ക്

മലപ്പുറം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി നാഷനൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പിന് (എൻ.എം.എം.എസ്) വ്യത്യസ്ഥ കട്ടോഫ് മാർക്ക് പ്രഖ്യാപിച്ചത് വിദ്യാർഥികൾക്ക് തിരിച്ചടിയായി.സംസ്ഥാന തലത്തിൽ ഒരേ ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ എഴുതിയ കുട്ടികളിൽ നിന്ന് വിജയികളെ കണ്ടെത്താനാണ് ജില്ലാതലത്തിൽ വ്യത്യസ്ത കട്ട് ഓഫ് മാർക്ക് നിശ്ചയിച്ചത്. സംസ്ഥാനത്ത് ആകെ 3473 പേർക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുന്നത്.
ജില്ലകളിലെ ജനസംഖ്യയും പരീക്ഷാർഥികളുടെ എണ്ണവും പരിഗണിക്കാതെയാണ് 14 ജില്ലകൾക്കും വ്യത്യസ്ഥ കട്ട് ഓഫ് മാർക്ക് നിശ്ചയിച്ചിരിക്കുന്നത്. ആകെ 180 മാർക്കിനാണ് പരീക്ഷ. ഇതിൽ ശരാശരിക്ക് മുകളിൽ 112 മാർക്ക് ലഭിച്ച കോട്ടയത്ത് പരീക്ഷ എഴുതിയ കുട്ടികൾ സ്‌കോളർഷിപ്പിന് അർഹത നേടിയപ്പോൾ മലപ്പുറം ജില്ലയുടെ കട്ട് ഓഫ് 141 ആണ്. 140 മാർക്ക് വരെ ലഭിച്ച കുട്ടികൾക്ക് പോലും മലപ്പുറത്ത് സ്‌കോളർഷിപ്പിന് അർഹതയില്ല. മലപ്പുറം ജില്ലയോട് ചേർന്ന് കിടക്കുന്ന പാലക്കാട് ജില്ലയിലെ കുട്ടികളുടെ കട്ട് ഓഫ് മാർക്ക് 129 ആണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് കട്ട് ഓഫ് മാർക്ക് കൂടുതൽ. വിവേചനത്തെ തുടർന്ന് ഇവിടങ്ങളിലാണ് കൂടുതൽ പേർ സ്കോളർഷിപ്പിന് അനർഹരായത്.
കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ ജില്ലകളിലെ ഏറ്റവും മികച്ച പഠന നിലവാരമുള്ള വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കാതിരിക്കുകയും കുറച്ച് കുട്ടികൾ പരീക്ഷ എഴുതിയ ജില്ലകളിലെ ശരാശരി പഠന നിലവാരമുള്ളവർക്ക് സ്‌കോളർഷിപ്പിന് അർഹത ലഭിക്കുകയും ചെയ്തു. ഈ വിവേചനത്തിനെതിരേ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. സംസ്ഥാനത്തെ ഒരു യൂനിറ്റായി കണ്ട് കട്ട് ഓഫ് നിശ്ചയിക്കണമെന്നാണ് വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം.
എട്ടാം ക്ലാസ് വിദ്യാർഥികൾക്കായാണ് എൻ.എം.എം.എസ് പരീക്ഷ നടത്തി അർഹരായവരെ കണ്ടെത്തുന്നത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ്. രക്ഷിതാക്കളുടെ വാർഷിക വരുമാനം 3,50,000 രൂപയ്ക്ക് താഴെയായിരിക്കണം. അർഹരായ വിദ്യാർഥികൾക്ക് പ്ലസ് ടു വരെ വർഷത്തിൽ 12,000 രൂപ സ്‌കോളർഷിപ്പ് ലഭിക്കും. എട്ടാം ക്ലാസിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും സെക്കൻഡറി വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സ്‌കോളർഷിപ്പ് ലക്ഷ്യംവയ്ക്കുന്നത്.
Discrimination in NMMS Scholarships Different cut off marks to find the winners
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഇറാന് മേല്‍ യുദ്ധം വേണ്ട' ഒരിക്കല്‍ കൂടി പ്രതിഷേധക്കടലായി യു.എസ് നഗരങ്ങള്‍
International
• 2 days ago
അങ്കണവാടിയിലെ ഫാന്‍ പൊട്ടീവീണ് മൂന്ന് വയസുകാരന്റെ തലക്ക് പരിക്കേറ്റു
Kerala
• 2 days ago
അവൻ ഫുട്ബോൾ കളിക്കാൻ വേണ്ടി മാത്രമാണ് ജീവിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് പുയോൾ
Football
• 2 days ago
ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങ്; ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ
National
• 2 days ago
യുദ്ധ ഭീതിക്കിടെ ചർച്ച വിളിച്ച് ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും; പങ്കെടുക്കുമെന്ന് ഇറാൻ
International
• 2 days ago
വിടാതെ മഴ; കുട്ടനാട് താലൂക്കില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• 2 days ago
ഇസ്‌റാഈലില്‍ അല്‍ജസീറയുടെ പ്രക്ഷേപണം അനുവദിക്കില്ല, കാണുന്നവരെ കുറിച്ച് പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആഭ്യന്തര സുരക്ഷാ മന്ത്രി
International
• 2 days ago
രോഹിത്തിന്റെയും കോഹ്‌ലിയുടെയും അഭാവത്തിൽ ആ മൂന്ന് താരങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം: ഇർഫാൻ പത്താൻ
Cricket
• 2 days ago
പൊലിസ് കസ്റ്റഡിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവം; കേസന്വേഷണം സിബിഐ ഏറ്റെടുത്തു
Kerala
• 2 days ago
ഖാംനഇയെ വധിക്കുക തന്നെ ചെയ്യുമെന്ന് ഇസ്‌റാഈല്‍, അതാണ് യുദ്ധത്തിന്റെ പരമലക്ഷ്യമെന്ന് ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി; വധഭീഷണി വെറും വിഢിത്തമെന്ന് ഹിസ്ബുല്ല
International
• 2 days ago
ഹിജ്റ പുതുവര്‍ഷം: കുവൈത്തില്‍ പൊതുമേഖലയ്ക്ക് ജൂണ്‍ 27ന് അവധി
Kuwait
• 2 days ago
വിവാഹമോചനം നേടിയ ഭാര്യ മനസ്സ് മാറി തിരിച്ചുവരാന്‍ മന്ത്രവാദം; യുവാവിന് ആറ് മാസം തടവുശിക്ഷ വിധിച്ച് ഫുജൈറ കോടതി
uae
• 2 days ago
അന്നം കാണിച്ച് കൊന്നൊടുക്കുന്നു; ഗസ്സയില്‍ കൊടുംക്രൂരത തുടര്‍ന്ന് ഇസ്‌റാഈല്‍, ഇന്ന് കൊലപ്പെടുത്തിയത് 18 ഫലസ്തീനികളെ
International
• 2 days ago
ഇസ്റാഈലിന്റെ പ്രതിരോധ സംവിധാനം ഉപയോഗശൂന്യം, തങ്ങളുടെ കൃത്യത ലോകത്തിന് ബോധ്യപ്പെട്ടുവെന്നും ഇറാന്
International
• 2 days ago
ആശുപത്രിക്ക് നേരെയുള്ള മിസൈല്‍ ആക്രമണം ഭീകരതയെന്നും യുദ്ധക്കുറ്റമെന്നും ഇസ്‌റാഈല്‍; ഗസ്സയില്‍ ചെയ്യുന്നത് 'സാമൂഹ്യ സേവനമോ' എന്ന് സോഷ്യല്‍ മീഡിയ
International
• 2 days ago
1120 രൂപയുമായി ഭാര്യയ്ക്ക് താലി മാല വാങ്ങാൻ എത്തി 93 കാരൻ; വെറും 20 രൂപയ്ക്ക് മാല സ്നേഹ സമ്മാനമായി നൽകി ജ്വല്ലറി ഉടമ
National
• 2 days ago
ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തിനെതിരെ സഊദിയും യുഎഇയും ഉള്‍പ്പെടെ 21 രാജ്യങ്ങള്‍
uae
• 2 days ago
രാജ്ഭവനിൽ വീണ്ടും ആർഎസ്എസിന്റെ ഭാരതാംബ; മന്ത്രി ശിവൻകുട്ടി ഇറങ്ങിപ്പോയി, സർക്കാർ - ഗവർണർ ഏറ്റുമുട്ടൽ
Kerala
• 2 days ago
മനുഷ്യക്കടത്ത് കേസില്‍ ഒമാനില്‍ മൂന്ന് പേര് അറസ്റ്റില്‍; കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍
oman
• 2 days ago
ഇസ്‌റാഈലില്‍ ഇറാനിയന്‍ തീമഴ,നിരവധി പേര്‍ക്ക് പരുക്ക്; തെല്‍ അവീവില്‍ ആശുപത്രിക്കു മുകളിലും മിസൈല്‍ പതിച്ചു, വിഷവാതകം ചോരുന്നതായി സംശയം, ആളുകളെ ഒഴിപ്പിക്കുന്നു
International
• 2 days ago
അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ ഈ സീറ്റിന് പിന്നാലെ; കാരണമിത്
uae
• 2 days ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ; തിരുവനന്തപുരത്തും കൊല്ലത്തും ഇടത്തരം മഴ, ശക്തമായ കാറ്റ്
Kerala
• 2 days ago
ഗള്‍ഫ് നഗരങ്ങള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങള്‍ ആവുന്നതിനു പിന്നിലെ കാരണമിത്
uae
• 2 days ago