HOME
DETAILS

കപ്പലിൻ്റെ രഹസ്യ അറയിൽ 56 ചാക്കുകൾ, ദ.കൊറിയയില്‍ 2 ടണ്‍ കൊക്കെയ്ന്‍ പിടികൂടി, ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട

  
April 05 2025 | 03:04 AM

South Korea seize two tons of cocaine in largest-ever drug bust

 

സോള്‍: ദക്ഷിണ കൊറിയയില്‍ ഏറ്റവും വലിയ മയക്കുമരുന്നു വേട്ട. രണ്ടു ടണ്‍ കൊക്കെയ്ന്‍ ആണ് പിടികൂടിയത്. നോര്‍വീജിയന്‍ പതാകയുള്ള കപ്പലിലാണ് ലഹരി പിടികൂടിയത്. ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. കൊറിയന്‍ തീരസംരക്ഷണ സേനയാണ് കൊക്കെയ്ന്‍ പിടിച്ചെടുത്തത്. മെക്‌സികോയില്‍ നിന്ന് പുറപ്പെട്ടതാണ് കപ്പല്‍. ഇക്വഡോര്‍, പാനമ, ചൈന എന്നിവിടങ്ങളിലേക്കാണ് കപ്പല്‍ യാത്ര ചെയ്യേണ്ടിയിരുന്നത്.

യു.എസ് ഏജന്‍സികളില്‍ നിന്ന് ലഭിച്ച ഇന്റലിജന്‍സ് വിവരത്തിന്റെ പശ്ചാത്തലത്തിലാണ് ദ.കൊറിയന്‍ അധികൃതര്‍ തിരച്ചില്‍ നടത്തിയത്. കപ്പലില്‍ മയക്കുമരുന്നുകള്‍ വരുന്നുവെന്ന എഫ്.ബി.ഐയുടെയും ഹോംലാന്റ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സിന്റെയും വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

 

സ്‌നിഫര്‍ ഡോഗുകളുടെ സഹായത്തോടെ 90 ഓഫിസര്‍മാരാണ് പരിശോധന നടത്തിയതെന്ന് കൊറിയന്‍ തീരസംരക്ഷണ സേന അറിയിച്ചു. ദക്ഷിണ കൊറിയന്‍ കിഴക്കന്‍ തീരത്ത് നങ്കൂരമിട്ട ശേഷമായിരുന്നു പരിശോധന. കപ്പലിന്റെ എന്‍ജിന്‍ റൂമിനോട് ചേര്‍ന്നുള്ള ഭാഗത്തെ രഹസ്യ അറയിലാണ് ലഹരി വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. 40 കിലോ ഭാരമുള്ള 56 ചാക്കുകളിലായാണ് കൊക്കെയ്ന്‍ ഉണ്ടായിരുന്നത്. നേരത്തെ കൊറിയയില്‍ 404 കിലോഗ്രം മെത്തആംഫിറ്റാമിന്‍ പിടികൂടിയ റെക്കോര്‍ഡാണ് തിരുത്തിയതെന്ന് കൊറിയന്‍ കസ്റ്റംസ് സര്‍വിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 697 ദശലക്ഷം ഡോളറിന്റെ വിപണിമൂല്യമുള്ളതാണ് പിടികൂടിയ രാസലഹരി.

South Korea seize two tons of cocaine in largest-ever drug bust



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ കാർഡ് നഷ്ടപ്പെട്ടോ? പേടിക്കേണ്ട, പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി

National
  •  5 days ago
No Image

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

National
  •  5 days ago
No Image

ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  5 days ago
No Image

പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

National
  •  5 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിൽ എണ്ണ വില ഉയർന്നേക്കുമോ?

International
  •  5 days ago
No Image

കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം

National
  •  5 days ago
No Image

ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ് 

National
  •  5 days ago
No Image

കനത്ത മഴ: കേരളത്തിലെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  5 days ago
No Image

ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ

International
  •  5 days ago
No Image

ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ  

International
  •  5 days ago