HOME
DETAILS

മാസപ്പടി കേസ്; വീണ വിജയന് സംരക്ഷണ കവചമൊരുക്കി പ്രകാശ് കാരാട്ടും പാർട്ടി സംസ്ഥാന ഘടകവും

  
April 05 2025 | 03:04 AM

Prakash Karat and the state unit of the party have provided protection to Veena Vijayan

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് സംരക്ഷണ കവചമൊരുക്കി പി.ബി അംഗം പ്രകാശ് കാരാട്ടും പാർട്ടി സംസ്ഥാന ഘടകവും. എന്നാൽ, വ്യക്തിപരമായ കേസുകൾ പാർട്ടി അക്കൗണ്ടിൽ കൊണ്ടുവരേണ്ടെന്ന നിലപാടിലാണ് ഒരുവിഭാഗം ദേശീയ നേതാക്കൾ. മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെയാണ് ഇടിത്തീപോലെ എസ്.എഫ്.ഐ.ഒ വീണയെ പ്രതിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 

പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെ ഇതിന് അനുമതി കൊടുത്തത് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്നും തെളിവുകളുണ്ടെങ്കിൽ പുറത്തുവിടട്ടെ, അപ്പോൾ ചർച്ച നടത്താമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. പിണറായിയെ ലക്ഷ്യംവച്ചാണ് ഈ നീക്കമെന്നാണ് പ്രകാശ് കാരാട്ട് ആരോപിക്കുന്നത്. പിണറായിക്കെതിരായ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രകാശ് കാരാട്ട് മധുരയിൽ പറഞ്ഞു. വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ഗൗരവതരമല്ലെന്ന നിലപാടിലാണ് സി.പി.എം. മുഖ്യമന്ത്രിയെ കടന്നാക്രമിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പറഞ്ഞു. രാഷ്ട്രീയ നീക്കം രാഷ്ട്രീയമായി നേരിടുമെന്ന് പറഞ്ഞ ഗോവിന്ദൻ, കൈക്കൂലിക്ക് ആരെങ്കിലും ടാക്‌സ് അടക്കുമോയെന്നും ചോദിച്ചു.  

എസ്.എഫ്.ഐ.ഒ നടപടിയിൽ ഗൂഢാലോചന സംശയിക്കണമെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും പ്രതികരിച്ചു. രാഷ്ട്രീയപ്രേരിതമായ കേസാണിതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. പാർട്ടി കോൺഗ്രസ് സമയത്ത് രാഷ്ട്രീയ പ്രേരിതമായ കാര്യങ്ങൾ ചെയ്യുന്നുവെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ ശൈലജയുടെ പ്രതികരണം. പൊതുസമൂഹം മാത്രമല്ല, കോടതിയും ക്ലീൻചിറ്റ് നൽകിയ കേസാണിതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് തയാറായില്ല. 
ചർച്ചകൾ ഒന്നും ഇല്ലാതെ ഒറ്റക്കെട്ടായി പിണറായിക്ക് പ്രതിരോധം തീർക്കുകയാണ് പാർട്ടിയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വം. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരേ ഇ.ഡി നടപടിയെടുത്തപ്പോൾ അതിനെ പ്രതിരോധിക്കാൻ സി.പി.എം തയാറായിരുന്നില്ല. 

Prakash Karat and the state unit of the party have provided protection to Veena Vijayan



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഹിത്തിന്റെയും കോഹ്‌ലിയുടെയും അഭാവത്തിൽ ആ മൂന്ന് താരങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം: ഇർഫാൻ പത്താൻ 

Cricket
  •  2 days ago
No Image

പൊലിസ് കസ്റ്റഡിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവം; കേസന്വേഷണം സിബിഐ ഏറ്റെടുത്തു

Kerala
  •  2 days ago
No Image

ഖാംനഇയെ വധിക്കുക തന്നെ ചെയ്യുമെന്ന് ഇസ്‌റാഈല്‍,  അതാണ് യുദ്ധത്തിന്റെ പരമലക്ഷ്യമെന്ന് ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി; വധഭീഷണി വെറും വിഢിത്തമെന്ന് ഹിസ്ബുല്ല

International
  •  2 days ago
No Image

മെസിയുടെ മൂന്ന് ഗോളിൽ റൊണാൾഡോ വീഴും; വമ്പൻ നേട്ടത്തിനരികെ ഇന്റർ മയാമി നായകൻ

Football
  •  2 days ago
No Image

ഹിജ്‌റ പുതുവര്‍ഷം: കുവൈത്തില്‍ പൊതുമേഖലയ്ക്ക് ജൂണ്‍ 27ന് അവധി

Kuwait
  •  2 days ago
No Image

വിവാഹമോചനം നേടിയ ഭാര്യ മനസ്സ് മാറി തിരിച്ചുവരാന്‍ മന്ത്രവാദം; യുവാവിന് ആറ് മാസം തടവുശിക്ഷ വിധിച്ച് ഫുജൈറ കോടതി

uae
  •  2 days ago
No Image

അന്നം കാണിച്ച് കൊന്നൊടുക്കുന്നു; ഗസ്സയില്‍ കൊടുംക്രൂരത തുടര്‍ന്ന് ഇസ്‌റാഈല്‍, ഇന്ന് കൊലപ്പെടുത്തിയത് 18 ഫലസ്തീനികളെ 

International
  •  2 days ago
No Image

ഇസ്‌റാഈലിന്റെ പ്രതിരോധ സംവിധാനം ഉപയോഗശൂന്യം, തങ്ങളുടെ കൃത്യത ലോകത്തിന് ബോധ്യപ്പെട്ടുവെന്നും ഇറാന്‍ 

International
  •  2 days ago
No Image

അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ ഈ സീറ്റിന് പിന്നാലെ; കാരണമിത്

uae
  •  2 days ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ; തിരുവനന്തപുരത്തും കൊല്ലത്തും ഇടത്തരം മഴ, ശക്തമായ കാറ്റ്

Kerala
  •  2 days ago