
ഐ.പി.എല്ലിൽ ഇന്ന് തീപാറും; സഞ്ജുവിന്റെ രാജസ്ഥാനും വമ്പന്മാരും കളത്തിൽ

ചെന്നൈ: ഐ.പി.എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. സീസണിലെ രണ്ടാം ജയം തേടി ഇറങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലാണ് ഇന്നത്തെ ആദ്യ മത്സരം. രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പഞ്ചാബും രാജസ്ഥാനും തമ്മിലാണ് പോരാട്ടം. സീസണിൽ മൂന്ന് മത്സരം പൂർത്തിയാക്കിയ ചെന്നൈ രണ്ട് മത്സരത്തിൽ തോൽവി നേരിട്ടപ്പോൾ ഒറ്റ മത്സരത്തിൽ മാത്രമേ ജയിച്ചിട്ടുള്ളു. അതിനാൽ ജയത്തോടെ ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ വേണ്ടിയാണ് ചെന്നൈ സംഘം ഇറങ്ങുന്നത്.
അവസാനമായി രാജസ്ഥാനെതിരെയായിരുന്നു ചെന്നൈ കളിച്ചത്. അന്ന് പൊരുതി നോക്കിയെങ്കിലും ആറു റൺസിന്റെ തോൽവിയാണ് ചെന്നൈ നേരിട്ടത്. അതേസമയം ഡൽഹിയാകട്ടെ കളിച്ച രണ്ട് മത്സരത്തിലും ജയിച്ചാണ് എത്തുന്നത്. ആദ്യ മത്സരത്തിൽ ലഖ്നൗവിനെ ഒരു വിക്കറ്റിന് തോൽപ്പിച്ച ഡൽഹി രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെയും തോൽപ്പിച്ചു. ഹൈദരാബാദിനെതിരെ ഏഴു വിക്കറ്റിൻ്റെ ജയമായിരുന്നു നേടിയത്. രണ്ടിൽ രണ്ടും ജയിച്ച ഡൽഹിക്ക് നാലു പോയിന്റാണുള്ളത്. രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ രാജസ്ഥാൻ പഞ്ചാബിനെയാണ് നേരിടുന്നത്.
കളിച്ച രണ്ടിലും ജയിച്ച പഞ്ചാബ് മികച്ച ഫോമിലാണ്. ആദ്യ മത്സരത്തിൽ 11 റൺസിന് ഗുജറാത്തിനെ തോൽപ്പിച്ച പഞ്ചാബ് രണ്ടാം മത്സരത്തിൽ ലഖ്‌നൗവിനേയും വീഴ്ത്തി. അതേസമയം രാജസ്ഥാനാകട്ടെ ജയത്തോടെ ആത്മമവിശ്വാസം തിരിച്ചുപിടിക്കാൻ വേണ്ടിയാണ് പഞ്ചാബിനെതിരെ ഇറങ്ങുന്നത്. രാജസ്ഥാൻ കളിച്ച മൂന്ന് മത്സരത്തിൽ ഒന്നിൽ മാത്രമേ അവർക്ക് ജയിക്കാൻ കഴിഞ്ഞിട്ടുള്ളു. ആദ്യ മത്സരത്തിൽ ഹൈദരാബാദിനോട് 44 റൺസിനായിരുന്നു രാജസ്ഥാൻ തോറ്റത്.
തുടർന്ന് രണ്ടാം മത്സരത്തിലും തോൽവി തന്നെയായിരുന്നു ഫലം. രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ എട്ടു വിക്കറ്റിന്റെ തോൽവിയായിരുന്നു വഴങ്ങിയത്. പിന്നീട് ചെന്നൈക്കെതിരേ നടന്ന അവസാന മത്സരത്തിലായിരുന്നു രാജസ്ഥാൻ ആശ്വാസ ജയം നേടിയത്. ആറു റൺസിനായിരുന്നു രാജസ്ഥാൻ സീസണിലെ ആദ്യ ജയം നേടിയത്.
Fierce battles will be fought in IPL today Big names on the field
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം സ്ഥാപിച്ച് അവരെ ബ്ലാക്ക്‌മെയിൽ ചെയ്ത് 102 കോടി തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
International
• 2 days ago
ദുബൈ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി; എസിയില്ലാതെ യാത്രക്കാര്‍ വിയര്‍ത്തൊലിച്ചത് നാലു മണിക്കൂര്‍
uae
• 2 days ago
തൃശൂരിൽ സ്കൂളിലെ മേശവലിപ്പിനുള്ളിൽ മൂർഖൻ പാമ്പ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 2 days ago
ഇന്ത്യാ മുന്നണിയിൽ വിള്ളൽ: ആം ആദ്മി പാർട്ടി സഖ്യത്തിൽ നിന്ന് പിന്മാറി
National
• 2 days ago
നിമിഷ പ്രിയയുടെ മോചനം: ഇരയുടെ ബന്ധുക്കളോട് കുടുംബം മാത്രം മാപ്പ് ചോദിച്ചാൽ മതി, പുറത്തുനിന്നുള്ളവരുടെ ഇടപെടൽ മോചന ശ്രമങ്ങൾക്ക് തിരിച്ചടിയാകും; കേന്ദ്രം സുപ്രീംകോടതിയിൽ
National
• 2 days ago
'പത്തു വര്‍ഷമായുള്ള വേട്ടയാടലിന്റെ തുടര്‍ച്ച'; റോബര്‍ട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിനെതിരെ രാഹുല്‍ ഗാന്ധി
National
• 2 days ago
മരുമകളോട് പ്രണയം; പിതാവ് ഇളയ മകനെ കുത്തി കൊലപ്പെടുത്തി
National
• 2 days ago
മദ്യനയ അഴിമതിക്കേസ്; ഭൂപേഷ് ബാഗലിന്റെ മകനെ ജന്മദിനത്തില്‍ അറസ്റ്റു ചെയ്ത് ഇ.ഡി
National
• 2 days ago
മാംസ വിൽപ്പനയ്‌ക്കെതിരെ പ്രതിഷേധം; കെഎഫ്‌സി ഔട്ട്‌ലെറ്റിന് നേരെ അക്രമം അഴിച്ചുവിട്ട് ഹിന്ദു രക്ഷാദൾ
National
• 2 days ago
53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാം; ഇന്ത്യക്കാർക്ക് ഇളവുണ്ടോ എന്നറിയാം
uae
• 2 days ago
തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ; വിദേശത്ത് നിന്ന് അമ്മ ഉച്ചയോടെ വീട്ടിലെത്തും
Kerala
• 2 days ago
കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലേർട്ട്
Kerala
• 2 days ago
ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
National
• 2 days ago
അദ്ദേഹം മാത്രമാണ് 20 വർഷമായി ഫുട്ബാളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയത്: ഇവാൻ റാക്കിറ്റിച്ച്
Football
• 2 days ago
ഭർത്താവിനെ സുഹൃത്തുക്കൾക്ക് മുന്നിൽ കളിയാക്കുന്നത് ക്രൂരതയ്ക്ക് തുല്ല്യം: ബോംബെ ഹൈക്കോടതി
National
• 2 days ago
ഫേസ്ബുക്കിൽ കോപ്പിയടിക്ക് പൂട്ടിട്ട് മെറ്റ: വ്യാജ പ്രൊഫൈലുകൾക്ക് വരുമാനം നഷ്ടം, അക്കൗണ്ടും പോകും
Tech
• 2 days ago
ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്
Cricket
• 3 days ago
'പ്രധാനാധ്യാപികയ്ക്ക് സസ്പെന്ഷന്, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍
Kerala
• 3 days ago
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മന്ത്രിയുടെ സൂംബാ ഡാൻസിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ
Kerala
• 2 days ago
ഉമ്മൻ ചാണ്ടി എന്റെ ഗുരു: അദ്ദേഹത്തെപ്പോലെയുള്ളവർ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകണം; രണ്ടാം ചരമവാർഷികത്തിൽ രാഹുൽ ഗാന്ധി
Kerala
• 2 days ago
എയർടെൽ ഉപയോക്താക്കൾക്ക് 17,000 രൂപയുടെ പെർപ്ലെക്സിറ്റി പ്രോ സബ്സ്ക്രിപ്ഷൻ സൗജന്യം: എങ്ങനെ നേടാം?
Tech
• 2 days ago