HOME
DETAILS

ഐ.പി.എല്ലിൽ ഇന്ന് തീപാറും; സഞ്ജുവിന്റെ രാജസ്ഥാനും വമ്പന്മാരും കളത്തിൽ

  
April 05 2025 | 04:04 AM

Fierce battles will be fought in IPL today Big names on the field

ചെന്നൈ: ഐ.പി.എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. സീസണിലെ രണ്ടാം ജയം തേടി ഇറങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലാണ് ഇന്നത്തെ ആദ്യ മത്സരം. രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പഞ്ചാബും രാജസ്ഥാനും തമ്മിലാണ് പോരാട്ടം. സീസണിൽ മൂന്ന് മത്സരം പൂർത്തിയാക്കിയ ചെന്നൈ രണ്ട് മത്സരത്തിൽ തോൽവി നേരിട്ടപ്പോൾ ഒറ്റ മത്സരത്തിൽ മാത്രമേ ജയിച്ചിട്ടുള്ളു. അതിനാൽ ജയത്തോടെ ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ വേണ്ടിയാണ് ചെന്നൈ സംഘം ഇറങ്ങുന്നത്.

അവസാനമായി രാജസ്ഥാനെതിരെയായിരുന്നു ചെന്നൈ കളിച്ചത്. അന്ന് പൊരുതി നോക്കിയെങ്കിലും ആറു റൺസിന്റെ തോൽവിയാണ് ചെന്നൈ നേരിട്ടത്. അതേസമയം ഡൽഹിയാകട്ടെ കളിച്ച രണ്ട് മത്സരത്തിലും ജയിച്ചാണ് എത്തുന്നത്. ആദ്യ മത്സരത്തിൽ ലഖ്നൗവിനെ ഒരു വിക്കറ്റിന് തോൽപ്പിച്ച ഡൽഹി രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെയും തോൽപ്പിച്ചു. ഹൈദരാബാദിനെതിരെ ഏഴു വിക്കറ്റിൻ്റെ ജയമായിരുന്നു നേടിയത്. രണ്ടിൽ രണ്ടും ജയിച്ച ഡൽഹിക്ക് നാലു പോയിന്റാണുള്ളത്. രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ രാജസ്ഥാൻ പഞ്ചാബിനെയാണ് നേരിടുന്നത്.

കളിച്ച രണ്ടിലും ജയിച്ച പഞ്ചാബ് മികച്ച ഫോമിലാണ്. ആദ്യ മത്സരത്തിൽ 11 റൺസിന്‌ ഗുജറാത്തിനെ തോൽപ്പിച്ച പഞ്ചാബ് രണ്ടാം മത്സരത്തിൽ ലഖ്‌നൗവിനേയും വീഴ്ത്തി. അതേസമയം രാജസ്ഥാനാകട്ടെ ജയത്തോടെ ആത്മമവിശ്വാസം തിരിച്ചുപിടിക്കാൻ വേണ്ടിയാണ് പഞ്ചാബിനെതിരെ ഇറങ്ങുന്നത്. രാജസ്ഥാൻ കളിച്ച മൂന്ന് മത്സരത്തിൽ ഒന്നിൽ മാത്രമേ അവർക്ക് ജയിക്കാൻ കഴിഞ്ഞിട്ടുള്ളു. ആദ്യ മത്സരത്തിൽ ഹൈദരാബാദിനോട് 44 റൺസിനായിരുന്നു രാജസ്ഥാൻ തോറ്റത്.

തുടർന്ന് രണ്ടാം മത്സരത്തിലും തോൽവി തന്നെയായിരുന്നു ഫലം. രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ എട്ടു വിക്കറ്റിന്റെ തോൽവിയായിരുന്നു വഴങ്ങിയത്. പിന്നീട് ചെന്നൈക്കെതിരേ നടന്ന അവസാന മത്സരത്തിലായിരുന്നു രാജസ്ഥാൻ ആശ്വാസ ജയം നേടിയത്. ആറു റൺസിനായിരുന്നു രാജസ്ഥാൻ സീസണിലെ ആദ്യ ജയം നേടിയത്.

Fierce battles will be fought in IPL today Big names on the field



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം

National
  •  11 hours ago
No Image

ഇംഗ്ലണ്ടിന്റെ മണ്ണിൽ ജെയ്‌സ്വാളിന്റെ റെക്കോർഡ് വേട്ട; സെഞ്ച്വറി അടിച്ച് നേടിയത് സ്വപ്നനേട്ടം

Cricket
  •  11 hours ago
No Image

നാളെയും അവധി; കുട്ടനാട് താലൂക്കിൽ വെള്ളക്കെട്ട്; പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 hours ago
No Image

സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്നും പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ച് യുഎഇ

uae
  •  12 hours ago
No Image

ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിക്കേണ്ടിവന്നതായി സമ്മതിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി

National
  •  12 hours ago
No Image

'ഫ്‌ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്'; വൈറലായി ബുര്‍ജ് ഖലീഫയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ നൃത്തം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം

uae
  •  13 hours ago
No Image

മെസിക്ക് വീണ്ടും റെക്കോർഡ്; അർദ്ധ രാത്രിയിൽ പിറന്ന മഴവിൽ ഗോൾ ചരിത്രത്തിലേക്ക്

Football
  •  13 hours ago
No Image

ട്യൂഷൻ ഫീസ് അടച്ചിട്ടില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സ്കൂളിന് ബാലാവകാശ കമ്മിഷന്റെ താക്കീത്

Kerala
  •  13 hours ago
No Image

ശ്രീലങ്കന്‍ യുവതിയുടെ സ്വപ്‌നം സാക്ഷാത്കരിച്ച് അജ്മാന്‍ പൊലിസ്; നാല്‍പ്പത് വര്‍ഷത്തിനു ശേഷം വൈകാരികമായൊരു പുനഃസമാഗമം

uae
  •  13 hours ago
No Image

16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാകാൻ ഓസ്‌ട്രേലിയ

International
  •  13 hours ago