വിദ്യാര്‍ഥികള്‍ ബൈക്കില്‍; പൊലിസ് പരിശോധന ശക്തമാക്കണമെന്ന്
പട്ടാമ്പി:സ്‌കൂള്‍- കോളജ് സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ ബൈക്കില്‍ കറങ്ങിനടക്കുന്നത് വര്‍ധിച്ചതിനാല്‍ പൊലിസ് പരിശോധന ശക്തമാക്കണന്ന ആവശ്യം ഉയരുന്നു. അധികപേരും ലൈസന്‍സ് ഇല്ലാത്തവരാണന്ന് അധ്യാപകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
അതെ സമയം സ്‌കൂള്‍-കോളജ് ക്യാംപസിലേക്ക് ലൈസന്‍സ് ഇല്ലാത്തവരെ പ്രവേശിപ്പിക്കുന്നത് കര്‍ശനമാക്കിയിട്ടുണ്ടെന്നും അധ്യാപകര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ക്ലാസില്‍ കയറാതെ വിജനമായ സ്ഥലങ്ങളിലും മറ്റു ആള്‍പെരുമാറ്റമില്ലാത്ത ഇടങ്ങളിലും തമ്പടിക്കുന്ന വിദ്യാര്‍ഥികളാണ് കൂടുതലും ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നത്.
ഇത്തരം വിദ്യാര്‍ഥികള്‍ക്കിടയില്‍ അമിത ലഹരി, മദ്യ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. ഇക്കൂട്ടര്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പ്രത്യേകം ഹോണ്‍ ശബ്ദം കൂട്ടിയും അമിത വേഗതയിലും മറ്റും അപകടം വരുത്തിവെക്കുന്ന രീതിയിലാണ് യാത്രചെയ്യുന്നത്.
രണ്ടിലധികം പേരെ ഇരുത്തി ടൗണിലൂടെ യാത്ര ചെയ്യുന്ന ഇക്കൂട്ടരെ ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലിസുകാരും ഗൗനിക്കുന്നില്ല. ഇത് ഇത്തരം വിദ്യാര്‍ഥികള്‍ക്ക് രക്ഷയാകുന്നു. ബൈക്കില്‍ കറങ്ങിനടക്കുന്ന വിദ്യാര്‍ഥികളെ പരിശോധന ശക്തമാക്കണമെന്നും സ്‌കൂള്‍-കോളജ് അധികാരികള്‍ക്ക് ഇത് സംബന്ധിച്ച് കാര്യം അന്വേഷിക്കണമെന്നുള്ള ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."