പണിമുടക്ക് ദിനത്തിലും പണിമുടക്കാതെ യുവാക്കള്‍
കൊപ്പം: പണിമുടക്ക് ദിനത്തിലും യുവാക്കള്‍ ശുദ്ധീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. കൊപ്പം കരിങ്ങനാട് കുണ്ട് നിവാസികളായ ഇ.കെ നൗഷാദ്, അബ്ദുസ്സലാം, അഷ്‌കര്‍, ഫഹദ്, മുഹമ്മദ് അഫ്‌സല്‍, ആദില്‍, ഷുഹൈബ്, മുഹമ്മദ് അന്‍ഷാഹ്, മിദ് ലാജ്, ഷഫീഖ് എന്നിവരാണു ശുദ്ധീകരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങിയത്.
ഒഴിവു ദിനങ്ങള്‍ ഉറക്കത്തിനും വീട്ടുപരിചരണങ്ങള്‍ക്കും വേണ്ടി പലരും ഉപയോഗപ്പെടുത്തുമ്പോള്‍ ഈ യുവാക്കള്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി നാടിന്റെ നന്മക്കും ഉയര്‍ച്ചക്കും വേണ്ടി രംഗത്തിറങ്ങുകയായിരുന്നു. ആരാധനാലയങ്ങളുടെ പരിസരങ്ങളും വൃത്തിഹീനമാറ്റി കിടക്കുന്ന കടകളുടെ പരിസരങ്ങളുമാണു ഇവരുടെ ശുദ്ധീകരണ ഇടം.
ഒഴിവു സമയങ്ങള്‍ വെറുതെ കളയാനില്ലെന്നും സമൂഹത്തിന്നു ഉപകാരപ്പെടുന്ന രീതിയില്‍ ഉപയോഗിക്കാനാണു താല്‍പര്യമെന്നും യുവാക്കള്‍ അഭിപ്രായപ്പെട്ടു. കരിങ്ങനാട് കുണ്ട് നൂര്‍ മസ്ജിദ്, മുഹ് യിസ്സുന്ന മദ്‌റസ, മുഹ് യിസ്സുന്ന പള്ളി തുടങ്ങിയവയാണു ശുദ്ധീകരണകേന്ദ്രങ്ങള്‍. ഡ്രൈവര്‍മ്മാരും കൂലിപ്പണിക്കാരും വിദ്യാര്‍ഥികളുമടങ്ങുന്ന യുവാക്കളാണു രംഗത്തേക്ക് വന്നത്. ഒഴിവു ദിവസങ്ങള്‍ റോഡുകള്‍ കളികള്‍ക്കായും മല്‍സരങ്ങള്‍ക്കായും ഉപയോഗപ്പെടുത്തുന്നതിനു പകരം സമൂഹ നന്മക്കായി പ്രവര്‍ത്തിക്കണമെന്നും യുവാക്കള്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."