പാവപ്പെട്ടവരെ സഹായിക്കാനെന്ന് പറഞ്ഞ് തട്ടിപ്പ്: നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടു
പട്ടാമ്പി: പാവപ്പെട്ടവരെ സഹായിക്കാനാണെന്ന് പറഞ്ഞ് മേല്‍ വിലാസം ചോദിച്ച് വാങ്ങി തന്ത്രത്തില്‍ പണം കൈക്കലാക്കുന്ന യുവാവിന്റെ ശല്യത്തില്‍ പൊറുതിമുട്ടി വീട്ടമ്മമാരും യുവാക്കളും.
പട്ടാമ്പി, ആനക്കര, കൂറ്റനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് മാന്യമായ വേഷം ധരിച്ചെത്തുന്ന മുപ്പത്തിഅഞ്ച് വയസ് തോന്നിക്കുന്ന യുവാവ് പണം വാങ്ങി വഞ്ചിച്ച് രക്ഷപ്പെടുന്നത്.
പട്ടാമ്പി പ്രദേശത്തെ അഗതി മന്ദിര സ്ഥാപനത്തില്‍ വന്ന് 101 ചാക്ക് അരി സഹായ വാഗ്ദാനം ചെയ്ത യുവാവ് പിതാവിന്റെ സ്വത്തില്‍ നിന്നാണ് ഇതെല്ലാം ചെയ്യുന്നതെന്നും പിതാവ് മരണപ്പെട്ടുവെന്നും ഇത് പിതാവിന്റെ വസിയ്യത്താണന്നും പറഞ്ഞാണ് പരിചയപ്പെട്ടത്. ഇതിനിടക്ക് ഫോണ്‍ വരുകയും അത്യാവശ്യമായി രണ്ടായിരം രൂപ ആവശ്യമുണ്ടെന്നും എന്റെ എ.ടി.എം കാര്‍ഡ് മറന്ന് വെച്ചെന്നും പറഞ്ഞ് പണം കൈക്കലാക്കി മുങ്ങിയത്.
പിന്നീട് തിരിച്ച് വന്നില്ലെന്ന് സ്ഥാപനമേധാവികള്‍ പറഞ്ഞു. ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളുടെ പ്രദേശത്തും ഇത്തരത്തിലുള്ള സംഭവം ഉണ്ടായതോടെയാണ് യുവാവിന്റെ പണം മോഷ്ടിക്കാനുള്ള തന്ത്രം കൂടുതല്‍ പേര് പുറത്തറിയുന്നത്.
സമാനമായ രീതിയില്‍ ആനക്കര പ്രദേശത്തെ ഒരു വീട്ടില്‍ കയറി പാവപ്പെട്ടവരുടെ മേല്‍വിലാസം ചോദിക്കുകയും ഇതിനിടക്ക് ഫോണ്‍ വരുകയും അത്യാവശ്യമായി പൈസ ആവശ്യമുണ്ടെന്നും അഞ്ഞൂറു രൂപ വാങ്ങി തിരിച്ച് വരുമ്പോള്‍ തരാമെന്ന് പറഞ്ഞ് പോയതെന്നും യുവാവിന്റെ തന്ത്രത്തില്‍പെട്ട് പണം നഷ്ടപ്പെട്ടവര്‍ പറയുന്നത്.
അതെ സമയം യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നാത്തതിനാല്‍ നിരവധിപേരെ സമാനമായ രീതിയില്‍ വഞ്ചിച്ച് അഞ്ഞൂറും ആയിരവും വാങ്ങി രക്ഷപ്പെടുന്ന സംഭവം പട്ടാമ്പി താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്നിരുന്നു. പണം നഷ്ടപ്പെട്ടവര്‍ പൊലിസില്‍ പരാതി കൊടുക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."