സ്വന്തമായി കെട്ടിടം പോലുമില്ലാതെ മീനാക്ഷിപുരം പൊലിസ് സ്റ്റേഷന്
മീനാക്ഷിപുരം: മീനാക്ഷിപുരം പൊലിസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം ലഭിക്കാത്തത് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. കുറ്റവാളികളെ താല്‍ക്കാലികമായി കരുതല്‍ തടവിലിടുവാന്‍ പോലും മതിയായ ലോക്കപ്പ് മുറികള്‍ ഇല്ലാത്തതും സിമന്റ് ഷീറ്റില്‍ സ്ഥാപിച്ചതുമായി വാടക കെട്ടിടത്തിലെ പൊലിസ് സ്റ്റേഷന് മാറ്റി സ്ഥാപിക്കുവാന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മനുഷ്യാവകാശ കമ്മീഷന് നിര്ദേശമനുസരിച്ചുകൊണ്ടുള്ള ലോക്കപ്പ് മുറിയില്ലാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് പൊതുപ്രവര്‍ത്തകര്‍ പറയുന്നു. താല്‍ക്കാലികമായിട്ടാണ് പൊലിസ് സ്റ്റേഷന് കെട്ടിടമെന്നും ഒരുവര്‍ഷത്തിനകം സ്ഥിരം കെട്ടിടം സ്ഥാപിക്കുമെന്നും അന്നത്തെ ഉദ്ഘാടകനായ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ സ്ഥിരം കെട്ടിടത്തിനുള്ള നടപടികള്‍ പോലും സാധിച്ചിട്ടില്ല. റൈസ് മില്ലായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തെയാണ് പൊലിസ് സ്റ്റേഷനായി പരിവര്‍ത്തിപ്പിച്ചത്.
അപകടങ്ങളില്‍ പിടികൂടുന്ന വാഹനങ്ങളെ മീനാക്ഷിപുരം ജങ്ഷനിലുള്ള ആദ്യത്തോ പൊലിസ് ഔട്ട്പോസ്റ്റിലാണ് നിര്‍ത്തിയിട്ടിരുന്നത് ഇവിടെ നിന്നും വാഹനങ്ങളും മറ്റും മോഷണം പോകുന്നതിനാല്‍ വാടക പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവിടെ സ്ഥലപരിമിതിയുള്ളതിനാല്‍ അതും നിലവില്‍ തുടരാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.
മുതലമട പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ ഉള്‍പെടെയുള്ള പരിധിയില്‍ പെടുന്ന മീനാക്ഷിപുരം പൊലിസ് സ്റ്റേഷന് സ്ഥിരം കെട്ടിടത്തിനുള്ള സ്ഥലം കണ്ടെത്തി അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."