HOME
DETAILS
MAL
ഗ്യാസ് അടുപ്പ് ഉപയോഗിച്ചുള്ള പാചകം തുടങ്ങി
backup
September 04 2016 | 01:09 AM
വെങ്കിടങ്ങ്: തൊയക്കാവ് ആര്.സി.യു.പി സ്കൂളില്‍ ഗ്യാസ് അടുപ്പ് ഉപയോഗിച്ചുള്ള പാചകം തുടങ്ങി. സര്‍ക്കാരില്‍ നിന്നും ലഭിച്ച 5000 രൂപ ഉപയോഗിച്ച് വാങ്ങിയ രണ്ട് ഗ്യാസ് അടുപ്പുകളിലാണ് ഇനി വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണം തയാറക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ അനുമതി പ്രകാരം നാട്ടുകാര്‍ നല്കിയ കരുതല്‍ നിക്ഷേപം കൊണ്ടാണ് ഗാര്‍ഹിക ഉപയോഗത്തിനുള്ള ഗ്യാസ് കണക്ഷനുകളോടെ സിലിണ്ടറുകള്‍ ലഭ്യമാക്കിയത്. മാനേജര്‍ ഫാ.ജേക്കബ്ബ് തച്ചറാട്ടില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജി ഷാജി അധ്യക്ഷനായി. പ്രധാനാധ്യാപകന് ഒ.എല്‍ ജോസ്, സ്റ്റാഫ് സെക്രട്ടറി ഷൈനി റാഫേല്‍, ഗൗരി രാമചന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."