വെള്ളച്ചാലിന് മുകളിലൂടെ സ്ലാബിട്ട് റോഡ് നിര്‍മാണം
അരിമ്പൂര്‍: വെള്ളച്ചാലിന് മുകളിലൂടെ സ്ലാബിട്ട് റോഡ് നിര്‍മാണം. എറവ് - കൈപ്പിള്ളി അകംപാടം പടവ് കനാലിന് മുകളില്‍ സ്ലാബിട്ട് റോഡ് നിര്‍മിക്കാനാണ് പദ്ധതി. റോഡിനായി പി.എ മാധവന്‍ എം.എല്‍.എ 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. എറവ് കപ്പല്‍ പള്ളിക്ക് മുന്‍ വശത്തുള്ള കുളവുമായി ബന്ധപ്പെട്ടതാണ് വെള്ളച്ചാല്‍.
അരിമ്പൂര്‍ പഞ്ചായത്ത് കുടിവെള്ള പദ്ധതി നടത്താനുദ്ദേശിക്കുന്നത് ഈ കുളം ഉപയോഗിച്ചാണ്. കനാലിനോട് ചേര്‍ന്നാണ് ഹരിത റോഡുള്ളത്. നിലവിലുള്ള ഹരിത റോഡ് വീതി കൂട്ടണമെന്നാവശ്യപ്പെട്ടാണ് സി.സി ആന്റോ അടക്കമുള്ള പരിസരവാസികള്‍ പരാതി നല്‍കിയിട്ടുള്ളത്. കോള്‍ പടവ് കമ്മിറ്റിക്കാരും, കര്‍ഷകരും പരാതിയുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പടവിന്റെ കനാല്‍ ജനപ്രതിനിധിയായിരുന്നവര്‍വരെ കയ്യേറി വളച്ചു കെട്ടിയിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ദാസ്, പഞ്ചായത്ത് അസി. സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്‍.സി സതീഷ്, സി.പി.എം നേതാക്കളായ കെ.ആര്‍ ബാബുരാജ്, കെ.കെ ശശിധരന്‍, കൃഷി ഓഫിസര്‍ എസ്.മിനി, പടവ് കമ്മിറ്റിക്കാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രശ്‌നത്തെക്കുറിച്ച് കര്‍ഷകരാണ് തീരുമാനിക്കേണ്ടതെന്നും അവരുടെ പൊതുയോഗം ഇന്ന് വൈകീട്ട് നാലിന് പരയ്ക്കാട് എ.യു.പി സ്‌കൂളില്‍ നടക്കുമെന്നും പ്രസിഡന്റ് അഡ്വ. വി.സുരേഷ്‌കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."