
ജര്‍മ്മനിയിലേക്ക് 250 ഒഴിവുകളിലേയ്ക്ക് കേരള സർക്കാർ റിക്രൂട്ട്മെന്റ്; അപേക്ഷ ഏപ്രില്‍ 14 വരെ നീട്ടി

കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്ക് നഴ്സിങ് റിക്രൂട്ട്മെന്റിന് നടത്തുന്ന കേരള സര്‍ക്കാരിന്റെ പദ്ധതിയാണ് നോര്‍ക്ക ട്രിപ്പിള്‍ വിന്. പദ്ധതിയുടെ ഏഴാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ നല്‍കുന്നതിനുളള അവസാന തീയതി ഏപ്രില്‍ 14 വരെ നീട്ടിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് ലിങ്ക് വഴി (സ്ക്രോളിങ്) അപേക്ഷ നല്‍കാവുന്നതാണ്.
ബി.എസ്.സി/ജനറല്‍ നഴ്സിങാണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി എസ് സി യോഗ്യതയുളളവര്‍ക്ക് തൊഴില്‍ പരിചയം ആവശ്യമില്ല. എന്നാല്‍ ജനറല്‍ നഴ്സിങ് പാസ്സായവര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. ഉയര്‍ന്ന പ്രായപരിധി 2025 മെയ് 31ന് 38 വയസ്സ് അധികരിക്കരുത്. ഷോര്‍ട്ട്ലിസ്റ്റു ചെയ്യപ്പെടുന്നവര്‍ക്കായുളള അഭിമുഖം 2025 മെയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേര്‍ഡ് നഴ്സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്. പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജര്‍മ്മന്‍ ഭാഷ പരിജ്ഞാനം നിര്‍ബന്ധമില്ല. എന്നാല്‍ ഇതിനോടകം ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ എറണാകുളം/തിരുവനന്തപുരം സെന്ററില്‍ ജര്‍മ്മന്‍ ഭാഷാ പരിശീലനത്തില്‍ (ബി-1 വരെ) പങ്കെടുക്കേണ്ടതാണ്. ഒന്‍പതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ജര്‍മ്മനിയില്‍ നിയമനത്തിനുശേഷം ബി.2 ലെവല്‍ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാന്‍സില്‍ എ2 അല്ലെങ്കില്‍ ബി1 പാസ്സാവുന്നവര്‍ക്ക് 250 യൂറോ ബോണസ്സിനും അര്‍ഹതയുണ്ട്. രജിസ്റ്റേര്‍ഡ് നഴ്സ് ആകുന്ന മുറയ്ക്ക് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്.
കേരളീയരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാകും ട്രിപ്പിള്‍ വിന് പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന് കേരള. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2770577, 536,540, 544 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
Kerala government norka recruitment to Germany application deadline extended to april 14
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നാളെയും അവധി; കുട്ടനാട് താലൂക്കിൽ വെള്ളക്കെട്ട്; പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• a day ago
സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്നും പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ച് യുഎഇ
uae
• a day ago
ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിക്കേണ്ടിവന്നതായി സമ്മതിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി
National
• a day ago
'ഫ്ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്'; വൈറലായി ബുര്‍ജ് ഖലീഫയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ നൃത്തം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം
uae
• a day ago
മെസിക്ക് വീണ്ടും റെക്കോർഡ്; അർദ്ധ രാത്രിയിൽ പിറന്ന മഴവിൽ ഗോൾ ചരിത്രത്തിലേക്ക്
Football
• a day ago
ട്യൂഷൻ ഫീസ് അടച്ചിട്ടില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സ്കൂളിന് ബാലാവകാശ കമ്മിഷന്റെ താക്കീത്
Kerala
• a day ago
ശ്രീലങ്കന്‍ യുവതിയുടെ സ്വപ്നം സാക്ഷാത്കരിച്ച് അജ്മാന് പൊലിസ്; നാല്‍പ്പത് വര്‍ഷത്തിനു ശേഷം വൈകാരികമായൊരു പുനഃസമാഗമം
uae
• a day ago
16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാകാൻ ഓസ്ട്രേലിയ
International
• a day ago
1986ന് ശേഷം ഇതാദ്യം; അപൂർവ നേട്ടത്തിൽ രാഹുൽ-ജെയ്സ്വാൾ സംഖ്യം
Cricket
• a day ago
മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചു; സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍
Kerala
• a day ago
ഇന്ത്യയ്ക്ക് മാത്രമായി വ്യോമാതിര്‍ത്തി തുറന്ന് ഇറാന്; മൂന്ന് പ്രത്യേക വിമാനങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കും
International
• a day ago
ഇസ്റാഈല്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ യുഎസും പങ്കാളി; അമേരിക്കന്‍ ഭരണകൂടവുമായി ഒരു ചര്‍ച്ചയുമില്ലെന്ന് ഇറാന്
International
• a day ago
ഒറ്റ ഗോളിൽ ലോകത്തിലെ ആദ്യ താരമായി; ഫുട്ബോളിൽ പുതിയ ചരിത്രം കുറിച്ച് മെസി
Football
• a day ago
ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്
Kerala
• a day ago
പുതിയ വിദേശ വ്യാപാര മന്ത്രാലയം സ്ഥാപിച്ചു; സാമ്പത്തിക മന്ത്രാലയത്തിന് പുതിയ പേര് നൽകി; മാറ്റങ്ങളുമായി യുഎഇ
uae
• a day ago
ഗവർണറുടെ അധികാരങ്ങൾ സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും; കുട്ടികൾ കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി;
Kerala
• a day ago
ഹജ്ജ് തീർത്ഥാടകരുടെ സംതൃപ്തി വിലയിരുത്താൻ ഇ-സർവേ ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• a day ago
കന്യാകുമാരിയിൽ ദളിത് യുവാവിനെ പെൺസുഹൃത്തിന്റെ വീടിന്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരഭിമാനക്കൊലയെന്ന് ആരോപണം
National
• a day ago
ഇരുചക്ര വാഹനങ്ങൾക്ക് എബിഎസും രണ്ട് ഹെൽമെറ്റും നിർബന്ധം; നിയമം 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ
National
• a day ago
ഗസ്സയിൽ ആക്രമം അഴിച്ചുവിട്ട് ഇസ്റാഈൽ; ഇന്ന് 34 മരണം, സഹായ വിതരണ കേന്ദ്രത്തിൽ കൂട്ടമരണം
International
• a day ago
കൊല്ലത്ത് ഭാര്യയെ ഭർത്താവ് കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു
crime
• a day ago