പി.കെ ഗോപാലകൃഷ്ണന്റെ ഏഴാം ചരമവാര്‍ഷികം
കയ്പമംഗലം: പ്രസിദ്ധ ചരിത്രകാരനും തത്ത്വചിന്തകനും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന പി.കെ ഗോപാലകൃഷ്ണന്റെ ഏഴാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങള്‍ ഈ മാസം പത്തിന് മതിലകം പുതിയകാവ് എ.എം യു.പി സ്‌കൂളില്‍ നടക്കും. പ്രബന്ധം, പ്രശ്‌നോത്തരി, ചിത്രരചന എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. എല്‍.പി, യു.പി, എച്ച്.എസ് എന്നീ വിഭാഗങ്ങളില്‍ നടത്തുന്ന മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് ഈ മാസം 21 നു ശ്രീനാരായണപുരം പോള ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വെച്ച് പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കും. രാവിലെ യു.പി, എച്ച്.എസ് വിഭാഗങ്ങളില്‍ പ്രബന്ധം, പ്രശ്‌നോത്തരി മത്സരങ്ങളും ഉച്ചക്ക് എല്‍.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളില്‍ ചിത്ര രചന മത്സരങ്ങളും നടക്കും. വിവരങ്ങള്‍ക്ക് 9387326560,9249865749,9446828417.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."