ഉദ്യോഗസ്ഥരുടെ പിടിവാശി; പരീക്ഷയെഴുതാന്‍ കഴിയാതെ ഉദ്യോഗാര്‍ഥികള്‍ മടങ്ങി
എരുമപ്പെട്ടി: എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പി.എസ്.സി പരീക്ഷയ്ക്ക് എത്തിയ ഉദ്യോഗാര്‍ഥികളെ നിശ്ചയിച്ച സമയത്തിന് മുമ്പ് ഗെയ്റ്റ് പൂട്ടി അവസരം നിഷേധിച്ചതായി പരാതി. ഇന്നലെ നടന്ന സര്‍വിസ് സഹകരണ മേഖലയിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കുള്ള പരീക്ഷയ്ക്ക് എത്തിയ ഉദ്യോഗാര്‍ഥികളാണ് പി.എസ്.സി ഉദ്യോഗസ്ഥരുടെ പിടിവാശിമൂലം പരീക്ഷയെഴുതാന്‍ കഴിയാതെ മടങ്ങേ@ണ്ടി വന്നത്.
ഉച്ചതിരിഞ്ഞ് രണ്ട് മണി മുതല്‍ 3.15 വരെയാണ് പരീക്ഷയെഴുതാനുള്ള സമയം. വെരിഫിക്കേഷനായി കൃത്യം 1.30 ന് തന്നെ ഉദ്യോഗാര്‍ഥികള്‍ പരീക്ഷ കേന്ദ്രത്തില്‍ എത്തിച്ചേരണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എന്നാല്‍ 1.28 ന് പരീക്ഷ കേന്ദ്രത്തിലെത്തിയ അഞ്ച് ഉദ്യോഗാര്‍ഥികള്‍ക്കാണ് പി.എസ്.സി ഉദ്യോഗസ്ഥര്‍ ഗെയ്റ്റ് പൂട്ടി അവസരം നിഷേധിച്ചത്. സമയം അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ഇവര്‍ പരീക്ഷ കേന്ദ്രത്തില്‍ എത്തിയിരുന്നെന്നും ഇവര്‍ക്ക് അവസരം നല്‍കണമെന്ന് മറ്റ് ഉദ്യോഗാര്‍ഥികളുടെ കൂടെ വന്നവര്‍ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ ഇത് ചെവികൊണ്ട@ില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
പി.എസ്.സി ഉദ്യോഗസ്ഥര്‍ ഗെയ്റ്റ് പൂട്ടിയതോടെ സ്കൂളില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് എത്തിയവരും ബുദ്ധിമുട്ടിലായി. സ്കൂളില്‍ നടത്തുന്ന ഫിസിയോ തെറാപ്പിക്ക് എത്തിയ ശാരീരിക അവശതയുള്ള കുട്ടിയും രക്ഷിതാവും കെട്ടിട നിര്‍മാണ ജോലിയ്ക്ക് എത്തിയ തൊഴിലാളികളും മണിക്കൂറുകളോളം ഗെയ്റ്റില്‍ കാത്ത് നില്‍ക്കേണ്ട@ി വന്നു. ഇതിന് പുറമെ സ്കൂള്‍ പ്രിന്‍സിപ്പളിന് പുറത്തേക്ക് പോകാന്‍ ഗെയ്റ്റ് തുറന്ന് കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതായും ആക്ഷേപമു@ണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."