HOME
DETAILS

ട്രംപിന്റെ പുതിയ ബില്‍; ആശങ്കയിലായത് മൂന്ന് ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

  
Farzana
April 08 2025 | 10:04 AM

Trumps New Bill to Eliminate OPT Work Permit Alarms Over 300000 Indian Students in the US

ന്യൂയോര്‍ക്ക്: മൂന്ന് ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളെ ആശങ്കയിലാക്കി ട്രംപിന്റെ പുതിയ ബില്‍. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ് (ഒ.പി.ടി) വര്‍ക്ക് ഓതറൈസേഷന്‍ ഇല്ലാതാക്കുന്നതിനുള്ള ബില്ലാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ആശങ്ക നിറച്ചത്. കൂട്ടനാടുകടത്തലും കര്‍ശനമായ വിസ നിയന്ത്രണവും ഭീഷണിയായി തുടരുന്നതിനിടെയാണ് പുതിയ ബില്ലുമായി ട്രംപി മുന്നോട്ട് വന്നിരിക്കുന്നത്. 
   
 സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് (എസ്.ടി.ഇ.എം) വിദ്യാര്‍ഥികള്‍ക്ക് ബിരുദം നേടിയ ശേഷം മൂന്ന് വര്‍ഷം വരെ യു.എസില്‍ തുടരാനും ജോലി കണ്ടെത്താനും അനുവദിക്കുന്ന പ്രോഗ്രാമാണ് ഒ.പി.ടി. 2023-24 അധ്യയന വര്‍ഷത്തില്‍ മൂന്ന് ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഈ വിഭാഗത്തില്‍ യു.എസില്‍ തുടരുന്നത്. ഒ.പി.ടി ഇല്ലാതാക്കുന്നതോടെ ജോലിയില്‍ കയറാനാവാതെ നാടുവിടേണ്ടിവരുമെന്നതാണ് ആശങ്ക. 

എസ്.ടി.ഇ.എം വിഭാഗത്തില്‍ അല്ലാത്ത ബിരുദധാരികള്‍ പഠനം കഴിഞ്ഞ് ഒരു വര്‍ഷത്തിനകം യു.എസ് വിടണമെന്നതാണ് നിലവിലത്തെ സാഹചര്യം. പഠനത്തിനായി പോകുന്നവര്‍ ഒ.പി.ടി പ്രോഗ്രാം ഉപയോഗിച്ച് ജോലി ചെയ്ത ശേഷം സാവധാനം എച്ച്-1ബി വര്‍ക്ക് വിസയിലേക്ക് മാറുകയായിരുന്നു. ഒ.പി.ടി പ്രോഗ്രാമില്‍ തുടര്‍ന്ന ശേഷം മറ്റൊരു വര്‍ക്ക് വിസയിലേക്ക് മാറാനുള്ള ഓപ്ഷന്‍ വിദ്യാഥികള്‍ക്ക് ലഭിക്കില്ല.

കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തിയത് ഇന്ത്യയില്‍ നിന്നായിരുന്നു. പലരും വലി തുക ബാങ്ക് വായ്പയെടുത്താണ് എത്തുന്നത്. അതുകൊണ്ട് തന്നെ യു.എസില്‍ പഠനത്തിനായി എത്തുന്നവര്‍ക്ക് വര്‍ക്ക് വിസയിലേക്ക് മാറാന്‍ കഴിഞ്ഞില്ലെങ്കില്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടിവരിക.

വിദ്യാര്‍ഥികള്‍ക്ക് യു.എസില്‍ പഠനം നടത്താനുള്ള ശരാശരി വാര്‍ഷിക ചെലവ് ഏകദേശം 50 ലക്ഷത്തോളം രൂപ വരുമെന്നാണ് കണക്ക്. ഭീമമായ തുക മുടക്കി പഠനം നടത്തിയ ശേഷം അവിടെ ജോലി സാധ്യതകള്‍ തേടാന്‍ അനുവദിക്കാത്ത സാഹചര്യം ഉണ്ടാകുന്നത് വിദ്യാര്‍ഥികളെ വലിയ പ്രതിസന്ധിയിലാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 

Donald Trump’s proposed bill to revoke the Optional Practical Training (OPT) program has sparked concern among Indian students in the U.S.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസുകാർ

Kerala
  •  7 days ago
No Image

അന്തിമ വിജ്ഞാപനമായി; സംസ്ഥാനത്ത് 187 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ വര്‍ധിച്ചു

Kerala
  •  7 days ago
No Image

ചേറ്റൂരിനായി പിടിവലി; ജന്മദിനം ആഘോഷിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും

Kerala
  •  7 days ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം; മുഖ്യപ്രതി നൗഷാദിനെ ബത്തേരിയിലെത്തിച്ച് തെളിവെടുത്തു

Kerala
  •  7 days ago
No Image

നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്

Kerala
  •  7 days ago
No Image

സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം

Kerala
  •  7 days ago
No Image

സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്‌വഴക്കം ഇങ്ങനെ

latest
  •  7 days ago
No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  7 days ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  7 days ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  7 days ago