HOME
DETAILS

കെട്ടിടം പണിയുകയാണോ? എങ്കില്‍ സൂക്ഷിച്ചോളൂ, കെട്ടിടങ്ങളിലെ അഗ്‌നി സുരക്ഷാ സംവിധാനത്തില്‍ കൃത്രിമം കാണിച്ചാല്‍ യുഎഇയില്‍ കനത്ത പിഴ

  
April 08, 2025 | 11:56 AM

Tampering with Fire Safety Systems in UAE Buildings to Attract Heavy Fines

അബൂദബി: ഓട്ടോമാറ്റിക് അഗ്‌നിശമന സംവിധാനത്തിന്റെ ഏതെങ്കിലും ഭാഗം പരിഷ്‌കരിക്കുകയോ വിച്ഛേദിക്കുകയോ നീക്കുകയോ ചെയ്യുന്നതിനെതിരെ കെട്ടിട ഉടമകള്‍ക്കും കരാറുകാര്‍ക്കും മുന്നറിയിപ്പ് നല്‍കി അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി. നിയമലംഘകര്‍ക്ക് 10,000 ദിര്‍ഹം വരെ പിഴ ചുമത്തും.

സിവില്‍ ഡിഫന്‍സ് സേവനങ്ങളിമായി ബന്ധപ്പെട്ട 2012 ലെ നിയമം അനുസരിച്ച് അനുസരിച്ച്, ഓട്ടോമാറ്റിക് ഫയര്‍ സപ്രഷന്‍ സിസ്റ്റത്തിന്റെ ഏതെങ്കിലും ഭാഗം പരിഷ്‌ക്കരിക്കുകയോ വിച്ഛേദിക്കുകയോ നീക്കുകയോ മൂടുകയോ ചെയ്താല്‍ 10,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അതോറിറ്റി വ്യക്തമാക്കി.

സ്വകാര്യ വീടുകളും റെസിഡന്‍ഷ്യല്‍ വീടുകളും ഒഴികെ, നിലവിലുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും നിര്‍മ്മാണത്തിലിരിക്കുന്നവയ്ക്കും ഈ വ്യവസ്ഥ ബാധകമാണ്.

മന്ത്രിസഭ പാസാക്കിയ പ്രമേയം പ്രകാരം, അതോറിറ്റിയുടെ അംഗീകാരമുള്ള കമ്പനികള്‍ വഴി അവരുടെ അഗ്‌നി സുരക്ഷാ സംവിധാനങ്ങളുടെ പതിവ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ സ്ഥാപനത്തിന്റെയും കെട്ടിടങ്ങലുടെയും ഉടമകള്‍ക്ക് ബാധ്യതയുണ്ട്.

കൂടാതെ, അടിയന്തര ഘട്ടങ്ങളില്‍ തത്സമയ പ്രതികരണ ശേഷി വര്‍ധിപ്പിക്കുന്നതിനായി സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് റൂമുകളുമായും വാഹനങ്ങളുമായും കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ഇലക്ട്രോണിക് മോണിറ്ററിംഗ് സിസ്റ്റത്തിലും കെട്ടിട ഉടമകള്‍ അംഗമാകണം.

അഗ്‌നി സുരക്ഷാ പാലനവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്കുള്ള പ്രത്യേക ഫീസുകളും പ്രമേയത്തില്‍ വിവരിക്കുന്നുണ്ട്. സുരക്ഷാ നിയമങ്ങള്‍ പാലിക്കാത്തതിനുള്ള പിഴകളെ സംബന്ധിച്ചും പ്രമേയത്തില്‍ പ്രതിബാധിക്കുന്നുണ്ട്. 

എന്തെങ്കിലും തരത്തിലുള്ള അപകട സമയത്ത് ഒരു സ്ഥാപനത്തിന് ശരിയായ അഗ്‌നി പ്രതിരോധ നടപടികളോ അഗ്‌നിശമന ഉപകരണങ്ങളോ ഇല്ലെങ്കില്‍ അഗ്‌നിശമന, രക്ഷാപ്രവര്‍ത്തന ചെലവുകള്‍ക്കായി 50,000 ദിര്‍ഹം വരെ ഈടാക്കാം എന്നും നിയമത്തില്‍ പറയുന്നുണ്ട്.

ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനായി, കെട്ടിടങ്ങളും സൗകര്യങ്ങളും പരിശോധിക്കാനും, ലംഘന നോട്ടീസുകള്‍ പുറപ്പെടുവിക്കാനും, പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ജനറല്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള നിയുക്ത ഉദ്യോഗസ്ഥര്‍ക്ക് ജുഡീഷ്യല്‍ അധികാരം നല്‍കിയിട്ടുണ്ട്. ലംഘനങ്ങള്‍ പരിഹരിക്കുന്നതുവരെ കെട്ടിടങ്ങള്‍ അടച്ചുപൂട്ടാനും നിയമം അനുവദിക്കുന്നു.

UAE authorities have issued a stern warning against tampering with fire safety systems in residential and commercial buildings. Violators will face hefty fines, reinforcing the country's commitment to public safety and strict building regulations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജ്ഞാപനം പുറത്തിറങ്ങി: രാജ്യസഭാ തെരഞ്ഞെടുപ്പ് 18ന്; ക്രോസ് വോട്ട് പേടിയിൽ കോൺഗ്രസ്

National
  •  5 days ago
No Image

പ്ലസ് വൺ ഏകജാലകം: അപേക്ഷ നാളെ അവസാനിക്കും 

Kerala
  •  5 days ago
No Image

കൊച്ചിയില്‍ റോഡില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം; കമന്റടിച്ചത് ചോദ്യം ചെയ്തതിന് ക്രൂരമര്‍ദനം, യുവതിക്ക് ഗുരുതര പരിക്ക്

Kerala
  •  5 days ago
No Image

സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർഥികളോടുള്ള പെരുമാറ്റം; കമ്മിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി

Kerala
  •  5 days ago
No Image

'വെള്ളാപ്പള്ളിയെ വീട്ടില്‍ പോയി കാണേണ്ട ആവശ്യമില്ല; ബിന്ദു കൃഷ്ണയുടെ നടപടി യു.ഡി.എഫിനെ അപമാനിക്കുന്നതിന് തുല്യം' രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ദുല്‍ഖിഫില്‍ 

Kerala
  •  5 days ago
No Image

യു.എ.ഇയിൽ കാറ്റും പൊടിപടലവും; ഉൾപ്രദേശങ്ങളിൽ താപനില 47 ഡിഗ്രി വരെ എത്തും; വാരാന്ത്യത്തോടെ ചൂട് കുറയും | UAE Weather updates

Weather
  •  5 days ago
No Image

സെൻസസ്; ഹയർസെക്കൻഡറി അധ്യാപകരെ എന്യൂമറേറ്റർമാരാക്കിയതിൽ പ്രതിഷേധം

Kerala
  •  5 days ago
No Image

മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാല്‍ പുഴുവരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി, 48 മണിക്കൂറിനകം റിപോര്‍ട്ട് നല്‍കണം

Kerala
  •  5 days ago
No Image

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണ വിജയനെ ഉടൻ ചോദ്യം ചെയ്യില്ലെന്ന് ഇ.ഡി

Kerala
  •  5 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര അനാസ്ഥ; ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍, ബന്ധുക്കളുടെ പ്രതിഷേധം

Kerala
  •  5 days ago


No Image

താമരശ്ശേരിയിൽ പതിനാറുകാരന്റെ ആത്മഹത്യാ നാടകം; ഉറക്കഗുളിക കഴിച്ചെന്ന് കേട്ട് നാട്ടുകാർ ഓടി, ഒടുവിൽ കള്ളി വെളിച്ചത്താക്കി വീട്ടുകാർ

Kerala
  •  5 days ago
No Image

തലസ്ഥാനത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം നേതാക്കൾക്കെതിരെയും നടപടി വേണമെന്ന് ഇഡി; കോടതിയെ സമീപിക്കും

Kerala
  •  5 days ago
No Image

റെസ്റ്റോറന്റില്‍ വെയിറ്റര്‍ ജോലി വാഗ്ദാനം ചെയ്ത് ഒമാനിലെത്തിച്ചു; ലഭിച്ചത് മറ്റൊന്ന്, പാസ്പോർട്ടും വാങ്ങിവച്ചു; ക്രൂര മര്‍ദനത്തിനിരയായ പ്രവാസി തൊഴിലാളി സഹായം തേടുന്നു

oman
  •  5 days ago
No Image

ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; ഷാനിമോളും മുഹ്സിനും മത്സരരംഗത്ത്; നയപ്രഖ്യാപന നന്ദിപ്രമേയ ചർച്ചയ്ക്കും ഇന്ന് തുടക്കം

Kerala
  •  5 days ago