HOME
DETAILS

സഞ്ജുവും ബട്ലറും നേർക്കുനേർ; രാജസ്ഥാന്റെ പഴയ കൂട്ടുക്കെട്ട് ഇന്ന് കളത്തിൽ

  
Sudev
April 09 2025 | 03:04 AM

Gujarat Titans and Sanju Samsons Rajasthan Royals face off today in the IPL

അഹമ്മദാബാദ്: ഐ.പി.എല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസും സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസും നേർക്കുനേർ. താളം കണ്ടെത്തി കഴിഞ്ഞ രാജസ്ഥാനെയാണ് വിജയവഴിയിലുള്ള ഗുജറാത്ത് നേരിടേണ്ടത്. ഗുജറാത്തിന് നിലവിൽ ആറു പോയിന്റുകളുണ്ട്. രാജസ്ഥാന് നാലു പോയിന്റുകളാണ് ഉള്ളത്. ഗുജറാത്ത് നിരയിൽ രണ്ട് പോസിറ്റീവുകളാണ് ഉള്ളത്. മുഹമ്മദ് സിറാജാണ് ഗുജറാത്തിനെ മത്സരങ്ങൾ വിജയിപ്പിക്കുന്നത്. 9 വിക്കറ്റുകളാണ് താരം ഇതുവരെ വീഴ്ത്തിയത്. 

സായ് കിഷോറും ടീമിന് കരുത്താണ്. റാഷിദ് ഖാൻ, ഇഷാന്ത് ശർമ എന്നിവരുടെ മോശം ഫോമാണ് ടീമിന് ബാധ്യത. ടി20യിലെ മികവുറ്റ ബൗളറായ റാഷിദ് ഖാൻ ഇതുവരെ ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. പത്ത് റൺസ് നിരക്കിലാണ് താരത്തിന്റെ ഇക്കോണമിയുള്ളത്. ഇഷാന്തിന്റെ ഇക്കോണമി 12 ആണ്. റബാദ ടീമിൽ ഇല്ലാത്തതും കോട്‌സി പരുക്ക് കാരണം കളിക്കാത്തതുമാണ് ഗുജറാത്തിന്റെ മറ്റൊരു പ്രശ്‌നം. ശുഭ്മാൻ ഗിൽ, ജോസ് ബട്‌ലർ, റഥർഫോർഡ്, സായ് സുദർശൻ എന്നിവരുടെ ഫോം ഗുജറാത്തിനെ അപകടകാരികളാക്കുന്നു. വാഷിങ്ടൺ സുന്ദർ കൂടി എത്തിയതോടെ ടീം സന്തുലിതമായിരിക്കുകയാണ്. 

രാജസ്ഥാൻ പക്ഷേ തിരിച്ചുവരവിന്റെ പാതയിലാണ്. സഞ്ജു സാംസൺ, ധ്രുവ് ജുറൽ, റിയാൻ പരാഗ് എന്നിവർ മികവോടെ കളിക്കുന്നു. നിതീഷ് റാണയും ഫോമിലാണ്. ഫോമില്ലാതിരുന്ന യശസ്വി ജെയ്‌സ്വാൾ പഞ്ചാബ് കിങ്‌സിനെതിരേ മികച്ച ഇന്നിങ്‌സിലൂടെ തിരിച്ചുവന്നിട്ടുണ്ട്. ജെയ്‌സ്വാളിന്റെ ഫോം ടീമിന് നിർണായകമാണ്.

എന്നാൽ ബൗളിങ്ങിൽ സന്ദീപ് ശർമയല്ലാതെ ആരും മികവിലേക്ക് ഉയർന്നിട്ടില്ല. ജോഫ്ര ആർച്ചർ താളം കണ്ടെത്തിയതാണ് രാജസ്ഥാന് ആത്മവിശ്വാസം നൽകിയിരിക്കുന്നത്. രാജസ്ഥാന്റെ ബൗളിങ്ങും ഗുജറാത്തിന്റെ ബാറ്റിങ്ങും തമ്മിലുള്ള മത്സരമായിരിക്കും കാണാൻ പോവുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലെ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Gujarat Titans and Sanju Samsons Rajasthan Royals face off today in the IPL



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  9 days ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  9 days ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  9 days ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  9 days ago
No Image

ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്

International
  •  9 days ago
No Image

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

National
  •  9 days ago
No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  9 days ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  9 days ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  9 days ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  9 days ago