വി.എച്ച്.എസ്.സി പോളിടെക്‌നിക്കുകളിലെ വിദ്യാര്‍ഥികളുടെ ലാറ്ററല്‍ എന്‍ട്രിക്കുള്ള അവസരം നഷ്ടപ്പെടുന്നു
കയ്പമംഗലം: കേരളത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും എന്‍ജിനീയറിങ് വിഷയങ്ങളില്‍ വി.എച്ച്.എസ്.ഇ പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിലെ ലാറ്ററല്‍ എന്‍ട്രിക്കുള്ള (രണ്ടാം വര്‍ഷപ്രവേശനം) അവസരം നഷ്ടപ്പെടുന്നു.
കേരളത്തില്‍ നിന്ന് എന്‍ജിനീയറിങ് വിഷയങ്ങളില്‍ വി.എച്ച്.എസ്.ഇ പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് അന്യ സംസ്ഥാനങ്ങളില്‍ ലാറ്ററല്‍ എന്‍ട്രിക്ക് സംവിധാനം നിലവിലുള്ളപ്പോഴാണ് കേരള സര്‍ക്കാര്‍ വിദ്യാര്‍ഥികളോട് ഇത്തരത്തിലുള്ള നീതി നിഷേധം നടത്തുന്നത്.
സര്‍ക്കാറിന്റെ ഈ രീതിയിലുള്ള നീതി നിഷേധം കൊണ്ട് വിദ്യാര്‍ഥികളുടെ വിലപ്പെട്ട ഒരു വര്‍ഷം നഷ്ടപ്പെടാന്‍ കാരണമാവുകയാണ്. മാത്രമല്ല സംസ്ഥാനത്ത് ലാറ്ററല്‍ എന്‍ട്രിക്ക് സംവിധാനമില്ലാത്തതു കൊണ്ടാണ് വിദ്യാര്‍ഥികള്‍ ഇതിനായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്.
എ.ഐ .സി.ടിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന പോളിടെക്‌നിക് പഠനം വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയാണ് പുലര്‍ത്തുന്നത്. ഇത് തികച്ചും നീതി നിഷേധമാണ്.
അയല്‍ സംസ്ഥാനങ്ങളില്‍ ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം ലഭിച്ച് രണ്ടു വര്‍ഷം കൊണ്ട് പോളി ടെക്‌നിക് പഠനം പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ ബിടെക് പ്രവേശനത്തിന് ലാറ്ററല്‍ എന്‍ട്രി പ്രവേശനം നല്‍കുന്നു എന്നതും ശ്രദ്ദേയമാണ്. കേരളത്തിലെ വി.എച്ച്.എസ്.ഇ.വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെ അഡ്മിഷന് കേവലം രണ്ട് ശതമാനം സംവരണം മാത്രമാണ് ഇപ്പോള്‍ നിവിലുള്ളത്.
എന്‍ജിനീയറിങ് വിഷയങ്ങളില്‍ വി.എച്ച്.എസ്.ഇ പാസായ വിദ്യാര്‍ഥികളുടെ ലാറ്ററല്‍ എന്‍ട്രി പ്രവേശനം എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതിന് നടപടികളുണ്ടാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പല സ്‌കൂളധികൃതരും ഇതിനോടകം തന്നെ രംഗത്ത് വന്നിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ തുടര്‍ പഠനം നഷ്ടപ്പെടാത്ത രീതിയില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ പരിഹാര നടപടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."