
നിങ്ങള്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ...? മറഞ്ഞിരിക്കുന്ന ഈ അപകടങ്ങള്‍ കാണാതെ പോവരുത്

വിശപ്പില്ലായ്മ കൊണ്ടോ ശരീരഭാരം കുറയ്ക്കാനായോ തിരക്കു കാരണമോ ഒക്കെ വേണ്ടെന്നു വയ്ക്കുന്ന ഭക്ഷണമാണ് പലരും പ്രഭാതഭക്ഷണം. എന്നാല്‍ ഇത് നിങ്ങള്‍ക്ക് പിന്നീട് എട്ടിന്റെ പണിയായിരിക്കും തരുക. കാരണം പോഷകക്കുറവ് വയറ്റിലെ അള്‍സര്‍, മറ്റു ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കൂ'ട്ടുന്നു. ആരോഗ്യവിദഗ്ധര്‍ ഊന്നിപ്പറയാറുണ്ട് പ്രഭാതഭക്ഷണം ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണെന്ന്. ഇത് പതിവായി ഉപേക്ഷിക്കരുതെന്നും ഇതിന്റെ അപകടസാധ്യത വലുതാണെന്നുമൊക്കെ.
പൊണ്ണത്തടി
പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരഭാരം കുറയുമെന്നാണ് പലരും കരുതിവയ്ക്കുന്നത്. എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണയാണ്. അതായത് പ്രഭാതക്ഷക്ഷണം ഒഴിവാക്കുന്നത് മിക്കപ്പോഴും വിശപ്പ് വര്‍ധിപ്പിക്കാന്‍ കാരണമാവുകയാണ് ചെയ്യുന്നത്. ഇത് പോഷകങ്ങള്‍ നഷ്ടപ്പെടാനും മാത്രമല്ല ഇത് ഉച്ചഭക്ഷണവും രാത്രിയിലെ ഭക്ഷണവുമെല്ലാം കൂടുതല്‍ കഴിക്കാനും കാരണമാകുന്നു. അതുപോലെ ലഘുഭക്ഷണങ്ങളും ഇടയ്ക്കിടെ കഴിക്കുകയും ചെയ്യുന്നു. ഇത് അമിതമായ കലോറിക്കും ശരീരഭാരം കൂടാനും കാരണമാവും.
ക്ഷീണം തോന്നുക
തലച്ചോറിനും ശരീരത്തിനും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാനാവശ്യമായ പോഷകങ്ങളും ഊര്‍ജവും പ്രഭാതഭക്ഷണത്തിലൂടെ ലഭിക്കുന്നു. ഇത് മെറ്റബോളിസം മന്ദഗതിയിലാക്കുകയും ക്ഷീണവും ജാഗ്രതയും ഓര്മക്കുറവുമെല്ലാം വരുത്തിവയ്ക്കുകയും ചെയ്യുന്നു.
രോഗസാധ്യത
പ്രഭാതഭക്ഷണം നമ്മുടെ ദൈനംദിന കാര്യങ്ങള്‍ വേഗത്തിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും സഹായിക്കുന്നതാണ്. അതുകൊണ്ട് പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ താല്‍ക്കാലിക കുറവിനു കാരണമാവും. രക്തത്തിലെ പഞ്ചസാരയുടെ ഈ ഏറ്റക്കുറച്ചിലുകള്‍ ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കുകയും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതയേറുന്നു. മാത്രമല്ല വിട്ടുമാറാത്ത പലരോഗങ്ങള്‍ക്കും കാരണമാവുകയും ചെയ്യുന്നു.
അള്‍സര്‍ -ഗ്യാസ്ട്രിക്
ഭക്ഷണം നിങ്ങള്‍ ഒഴിവാക്കുമ്പോള്‍ ആമാശയം ആസിഡ് ഉല്പാദനം വര്‍ധിപ്പിക്കും. അപ്പോള്‍ അതിനെ നിര്‍വീര്യമാക്കാന്‍ ഭക്ഷണവും ഉണ്ടാവില്ല. ഇത് ആമാശയപാളികള്ക്ക് കേടുപാടുകള്‍ വരുത്തുകയും ഗ്യാസ്ട്രിക് ഡുവോഡിനല്‍ അള്‍സര്‍ എന്നിവയിലേക്കു നയിക്കാന്‍ കാരണമാവുകയും ചെയ്യുന്നു. മാത്രമല്ല അന്നനാളം, വന്‍കുടല്‍, കരള്‍, ആമാശയം, പിത്താശയം എന്നിവയുള്‍പ്പെടെയുള്ള ദഹനനാളത്തിലെ കാന്‍സറുകള്‍ക്കുള്ള സാധ്യതയും വര്‍ധിപ്പിക്കുമെന്നു പറയുന്നു. അതിനാല്‍ പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കുക.
പിത്താശയത്തില്‍ കല്ലുകള്‍
ഭക്ഷണം കഴിക്കുമ്പോള്‍ പിത്താശയം ദഹനത്തിനായി കുടലിലേക്ക് പിത്തരസം പുറത്തുവിടാന്‍ ഉത്തേജിപ്പിക്കും. എന്നാല്‍ ദീര്‍ഘനേരം ഭക്ഷണം ഒഴിവാക്കുന്നത് പിത്തസഞ്ചിയിലെ പതിവ് സങ്കോചങ്ങളെ തടയുകയും ഇത് പിത്തരസം സ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ സ്തംഭനാവസ്ഥ കൊളസ്ട്രോള്‍, പിത്തരസം ലവണങ്ങള്‍ എന്നിവ പരലുകളായി മാറുന്നതിനും പിത്താശയക്കല്ലുകള്‍ രൂപപ്പെടാനും കാരണമാകും.
കൂടാതെ, ഭക്ഷണം ഒഴിവാക്കുന്നത് കുടലിന്റെ ചലനശേഷി കുറയ്ക്കുകയും മലബന്ധത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും, മലത്തിലൂടെ അധിക കൊളസ്ട്രോള്‍ പുറന്തള്ളുന്നത് മന്ദഗതിയിലാക്കുകയും ചെയ്യുന്നതാണ്. ഇത് പിത്തസഞ്ചിയിലെ കല്ലുകളുടെ രൂപീകരണത്തിന് കാരണമാവാം.
ആരോഗ്യകരവും സമീകൃതവും പോഷകസമൃദ്ധവുമായ ഒരു പ്രഭാതഭക്ഷണത്തിനായി പ്രോട്ടീന്‍ (മുട്ട, പാല്, മാംസം, ബീന്‍സ്) എന്നിവ പോലുള്ളവ, കാര്‍ബോഹൈഡ്രേറ്റുകള്‍ (ഓട്സ്, ബ്രൗണ്‍ റൈസ്, തവിടുപൊടി, ബ്രെഡ്, മധുരക്കിഴങ്ങ്, ചോളം എന്നിവ പോലുള്ളവ), ആരോഗ്യകരമായ കൊഴുപ്പുകള്‍ (നട്ട്സ്, അവക്കാഡോ, ഒലിവ് ഓയില്‍), കൂടാതെ പഴങ്ങളും പച്ചക്കറികളുമൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എന്‍ഐ.എ കേസുകളിലെ വിചാരണ നീളുന്നു; ജാമ്യം നല്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി
National
• 14 minutes ago
ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
National
• 8 hours ago
അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി
uae
• 8 hours ago
ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്സിന് തടവുശിക്ഷ വിധിച്ച് ബഹ്റൈന്‍ കോടതി
bahrain
• 8 hours ago
എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു
Kerala
• 8 hours ago
യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്കർ മുരിദ്കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു
International
• 9 hours ago
സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി
uae
• 9 hours ago
മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി
National
• 9 hours ago
തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ
Kerala
• 10 hours ago
നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്ക്യൂ ടീം
uae
• 10 hours ago
ഫ്ളോര്‍ മില്ലിലെ യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം
Kerala
• 10 hours ago
ശക്തമായ മഴ തുടുരുന്നു; കേരളത്തിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19) അവധി
Kerala
• 10 hours ago
12.5 മണിക്കൂർ നീണ്ട സങ്കീർണ്ണ ശസ്ത്രക്രിയ, 38 സ്പെഷ്യലിസ്റ്റ് ടീം; സയാമീസ് ഇരട്ടകളായ ലാറയെയും യാറയെയും വിജയകരമായി വേർപ്പെടുത്തി, ഇനി ഇരുവരും ഇരു മെയ്യായി വളരും
Saudi-arabia
• 10 hours ago
മാസം പൂർത്തിയാകേണ്ട, ശമ്പളം വാങ്ങാം; “ഫ്ലെക്സിബിൾ സാലറി” പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• 11 hours ago
ഇന്ത്യാ മുന്നണിയിൽ വിള്ളൽ: ആം ആദ്മി പാർട്ടി സഖ്യത്തിൽ നിന്ന് പിന്മാറി
National
• 12 hours ago
നിമിഷ പ്രിയയുടെ മോചനം: ഇരയുടെ ബന്ധുക്കളോട് കുടുംബം മാത്രം മാപ്പ് ചോദിച്ചാൽ മതി, പുറത്തുനിന്നുള്ളവരുടെ ഇടപെടൽ മോചന ശ്രമങ്ങൾക്ക് തിരിച്ചടിയാകും; കേന്ദ്രം സുപ്രീംകോടതിയിൽ
National
• 12 hours ago
'പത്തു വര്‍ഷമായുള്ള വേട്ടയാടലിന്റെ തുടര്‍ച്ച'; റോബര്‍ട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിനെതിരെ രാഹുല്‍ ഗാന്ധി
National
• 13 hours ago
മരുമകളോട് പ്രണയം; പിതാവ് ഇളയ മകനെ കുത്തി കൊലപ്പെടുത്തി
National
• 13 hours ago
രണ്ടു ദിവസത്തിനുള്ളില്‍ തുര്‍ക്കിയുള്‍പ്പെടെ 4 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
uae
• 11 hours ago
ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം സ്ഥാപിച്ച് അവരെ ബ്ലാക്ക്മെയിൽ ചെയ്ത് 102 കോടി തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
International
• 12 hours ago
ദുബൈ-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി; എസിയില്ലാതെ യാത്രക്കാര്‍ വിയര്‍ത്തൊലിച്ചത് നാലു മണിക്കൂര്‍
uae
• 12 hours ago