HOME
DETAILS

ചേച്ചിയുടെ ഗര്‍ഭപാത്രം അനിയത്തിക്ക് നല്‍കി; രണ്ട് വര്‍ഷത്തിന് ശേഷം 37കാരിക്ക് പെണ്‍കുഞ്ഞ് ജനിച്ചു

  
Farzana
April 09 2025 | 08:04 AM

First baby born in UK to woman with transplanted womb

ലണ്ടന്‍: ഒരു കുഞ്ഞിക്കാല് കാണാനായി എത്രയോ കാലമായി കാത്തിരിക്കുന്നു അവര്‍. നിരവധി ഡോക്ടര്‍മാരെ കണ്ടു. ചികിത്സകള്‍ ചെയ്തു. ഒന്നും ഫലം കണ്ടില്ല. അങ്ങിനെ നിരാശയുടെ പടുകുഴിയിലേക്ക് കൂപ്പു കുത്തുമ്പോഴാണ് അവരിലേക്ക് അവളുടെ ചേച്ചി ഒരു പ്രതീക്ഷയുടെ മാലാഖയായി പറന്നിറങ്ങുന്നത്. അസാധ്യമെന്ന് കരുതിയ പലതും സാധ്യമാക്കിയ ശാസ്ത്രം അങ്ങിനെ അവര്‍ക്ക് അവരുടെ മിറക്കിള്‍ ബേബിയെ സമ്മാനിച്ചു. യു.കെയില്‍ നിന്നുള്ള കഥയാണിത്. ഗ്രേസ് ഡേവിഡ്‌സണിന്റേയും സഹോദരിയുടേയും പരസ്പര സ്‌നേഹത്തിന്റെ അതുല്യമായ കഥ. 

പ്രവര്‍ത്തനരഹിതമായ ഗര്‍ഭപാത്രത്തോടെയാണ് ഗ്രേസ് ഡേവിഡ്‌സണ്‍ ജനിക്കുന്നത്. മേയര്‍-റോക്കിറ്റാന്‍സ്‌കി-കുസ്റ്റര്‍-ഹൗസര്‍ സിന്‍ഡ്രോം എന്നറിയപ്പെടുന്ന അപൂര്‍വ രോഗമാണിത്. വിവാഹം കഴിഞ്ഞ് 10 വര്‍ഷമത്തോളം പ്രതീക്ഷയോടെഗ്രേസും ഭര്‍ത്താവും പലതരം ചികിത്സകള്‍ നടത്തി. എന്നാല്‍ നിരാശയായിരുന്നു ഫലം. അനിയത്തിയുടെ സങ്കടം കണ്ട്  42 കാരിയായ ചേച്ചി എമി പര്‍ഡി അവരുടെ ഗര്‍ഭപാത്രം ദാനം ചെയ്യാനായി മുന്നോട്ട് വന്നു. ഇവര്‍ക്ക് 10 ഉം 6 ഉം വയസ്സുള്ള രണ്ട് പെണ്‍മക്കളുണ്ട്.

uk baby 2.jpg

ഒടുവില്‍ യുകെയില്‍ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. യു.കെയില്‍ ഈ ശസ്ത്രക്രിയക്ക്  ആദ്യ സ്ത്രീയായി ഗ്രേസ് മാറി. 2023 ഫെബ്രുവരിയില്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ഫൗണ്ടേഷന്റെ ഭാഗമായ ഓക്സ്ഫോര്‍ഡ് ട്രാന്‍സ്പ്ലാന്റ് സെന്ററില്‍ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. 30-ലധികം ഡോക്ടര്‍മാരുടെ ഒരു സംഘം ഏകദേശം 17 മണിക്കൂര്‍ എടുത്താണ് ആമിയുടെ ഗര്‍ഭപാത്രം നീക്കം ചെയ്ത് ഗ്രേസിലേക്ക് മാറ്റിവെച്ചത്. ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. ശസ്ത്രക്രിയ നടന്ന് രണ്ട് വര്‍ഷത്തിന് ശേഷം അവരുടെ ജീവിതത്തിലേക്ക് ആ 'മിറക്കിള്‍' ബേബി വന്നു. അവര്‍ അവളെ എമി എന്നു വിളിച്ചു. അവളുണ്ടാവാന്‍ കാരണക്കാരിയായ ചേച്ചിയുടെ പേര്. 

25 വര്‍ഷത്തിലധികം നീണ്ട ഗവേഷണത്തിന്റെ പര്യവസാനമാണ് എമിയുടെ ജനനമെന്ന് യു.കെയിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിക്കല്‍ സര്‍ജനായ പ്രൊഫസര്‍ റിച്ചാര്‍ഡ് സ്മിത്ത് പറയുന്നു. പലര്‍ക്കും പ്രതീക്ഷയാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

2014 ല്‍ സ്വീഡനിലായിരുന്നു ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെയുള്ള ആദ്യ കുഞ്ഞ് ജനിക്കുന്നത്. അതിനുശേഷം യുഎസ്, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, തുര്‍ക്കി എന്നിവയുള്‍പ്പെടെ ഒരു ഡസനിലധികം രാജ്യങ്ങളിലായി ഏകദേശം 135 അത്തരം ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ട്.. ആരോഗ്യമുള്ള ഏകദേശം 65  കുഞ്ഞുങ്ങളും ശസ്ത്രക്രിയക്ക് പിന്നാലെ ജനിച്ചിട്ടുണ്ട്.

 

In a groundbreaking medical milestone, Grace Davidson from the UK became the first woman in the country to give birth following a uterus transplant from her sister.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  5 days ago
No Image

വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു

Kerala
  •  5 days ago
No Image

സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോ​ഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി

Kerala
  •  5 days ago
No Image

നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Kerala
  •  5 days ago
No Image

സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ

Kuwait
  •  5 days ago
No Image

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

International
  •  5 days ago
No Image

സഊദി അറേബ്യ: ജിസിസി‌ രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം

uae
  •  5 days ago
No Image

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

National
  •  5 days ago
No Image

ലൈസൻസില്ലാതെ ഉംറ സർവിസുകൾ നടത്തി; 10 ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

നിപ ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക പുറത്ത്; ലിസ്റ്റില്‍ 46 പേര്‍; പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

Kerala
  •  5 days ago