HOME
DETAILS

'ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വേണ്ട; ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങണം' മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ 

  
Web Desk
April 09 2025 | 08:04 AM

Congress Chief Kharge Demands Return to Ballot Papers Alleges EVM Tampering by BJP


അഹമ്മദാബാദ്: തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ ഒഴിവാക്കി ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടക്കുന്നുവെന്നും  കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ബി.ജെ.പി വിജയം നേടുന്നത് തെറ്റായ വഴികളിലൂടെയാണെന്നും അദ്ദേഹം ആരോപിച്ചു. 

ഇന്നോളം കാണാത്ത തട്ടിപ്പ്് നടത്തിയാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പി അധികാരത്തിലേറിയതെന്നും അദ്ദേഹം തുറന്നടിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഖാര്‍ഗെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മഹാരാഷ്ട്രയിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു വിമര്‍ശനം.  പ്രതിപക്ഷത്തെ പരാജയപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ചു.  കള്ളത്തരങ്ങള്‍ ഒരുദിവസം പൊളിയുമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. 

'മഹാരാഷ്ട്രയില്‍ എന്താണ് സംഭവിച്ചത്. ഞങ്ങള്‍ ഈ വിഷയം എല്ലായിടത്തും ഉന്നയിച്ചു, രാഹുല്‍ ഗാന്ധി ഈ വിഷയം ശക്തമായി ഉന്നയിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ അവര്‍ വോട്ടര്‍ പട്ടിക തയ്യാറാക്കിയത് പോലും ഒരു തട്ടിപ്പായിരുന്നു. ഹരിയാനയിലും ഇതുതന്നെയാണ് സംഭവിച്ചത്'- അദ്ദേഹം പറഞ്ഞു. 
എ.ഐ.സി.സി സെഷനിലായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം. 

ലോകം മുഴുവന്‍ ഇ.വി.എമ്മുകളില്‍ നിന്ന് ബാലറ്റ് പേപ്പറിലേക്ക് മാറുകയാണ്, പക്ഷേ നമ്മള്‍ ഇ.വി.എമ്മുകള്‍ ഉപയോഗിക്കുന്നു. ഇതെല്ലാം തട്ടിപ്പാണ്. അത് തെളിയിക്കാന്‍ അവര്‍ നമ്മളോട് ആവശ്യപ്പെടുന്നു. ഭരണകക്ഷിക്ക് ഗുണം ചെയ്യുന്ന എന്നാല്‍ പ്രതിപക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ ഇത്തരം നിരവധി സാങ്കേതിക വിദ്യകള്‍ നിങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്- ഖാര്‍ഗെ പറഞ്ഞു.

എന്നാല്‍ ഈ രാജ്യത്തെ യുവാക്കള്‍ എഴുന്നേറ്റു നിന്ന് നമുക്ക് ബാലറ്റ് പേപ്പര്‍ വേണമെന്ന് പറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 

 

Congress President Mallikarjun Kharge has called for the abandonment of Electronic Voting Machines (EVMs) and a return to ballot papers, citing concerns over alleged election tampering. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുചക്ര വാഹനങ്ങൾക്ക് എബിഎസും രണ്ട് ഹെൽമെറ്റും നിർബന്ധം; നിയമം 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

National
  •  16 hours ago
No Image

ഗസ്സയിൽ ആക്രമം അഴിച്ചുവിട്ട് ഇസ്‌റാഈൽ; ഇന്ന് 34 മരണം, സഹായ വിതരണ കേന്ദ്രത്തിൽ കൂട്ടമരണം

International
  •  16 hours ago
No Image

കൊല്ലത്ത് ഭാര്യയെ ഭർത്താവ് കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു

crime
  •  17 hours ago
No Image

മയക്കുമരുന്ന് കള്ളക്കടത്ത്, അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായും ബന്ധം; രണ്ട് അറബ് പൗരൻമാർ അറസ്റ്റിൽ

uae
  •  17 hours ago
No Image

പുതിയ വിദേശ വ്യാപാര മന്ത്രാലയം സ്ഥാപിച്ചു; സാമ്പത്തിക മന്ത്രാലയത്തിന് പുതിയ പേര് നൽകി; മാറ്റങ്ങളുമായി യുഎഇ

uae
  •  18 hours ago
No Image

ഗവർണറുടെ അധികാരങ്ങൾ സ്‌കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും; കുട്ടികൾ കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി;  

Kerala
  •  18 hours ago
No Image

ഹജ്ജ് തീർത്ഥാടകരുടെ സംതൃപ്തി വിലയിരുത്താൻ ഇ-സർവേ ആരംഭിച്ച് സഊദി അറേബ്യ

Saudi-arabia
  •  19 hours ago
No Image

കന്യാകുമാരിയിൽ ദളിത് യുവാവിനെ പെൺസുഹൃത്തിന്റെ വീടിന്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരഭിമാനക്കൊലയെന്ന് ആരോപണം

National
  •  19 hours ago
No Image

നിലമ്പൂരിലേക്ക് ആരെയും പ്രത്യേകം ക്ഷണിച്ചിട്ടില്ല; ശശി തരൂർ സ്റ്റാർ ക്യാമ്പയിനർ ലിസ്റ്റിൽ ഉള്ള വ്യക്തി: സണ്ണി ജോസഫ്

Kerala
  •  20 hours ago
No Image

ദുബൈ-ഇന്ത്യ യാത്രക്കാർക്ക് തിരിച്ചടി: ഒന്നിലധികം ആഭ്യന്തര, അന്തർദേശീയ വിമാന സർവിസുകൾ റദ്ദാക്കി എയർ ഇന്ത്യ

uae
  •  20 hours ago