HOME
DETAILS

ഉച്ച കഴിഞ്ഞ് അല്‍പം ഉറങ്ങുന്നവരാണോ..?  ഇത് ആരോഗ്യത്തിന് ഗുണമോ ദോഷമോ

  
Laila
April 09 2025 | 10:04 AM

Do you take a nap in the afternoon Is this good or bad for your health

ഉച്ചഭക്ഷണത്തിനു ശേഷം അല്‍പമൊന്നു മയങ്ങുന്നവരാണ് കൂടുതല്‍ പേരും. ചിലര്‍ക്ക് ആ ഉറക്കം നിര്‍ബന്ധവുമാണ്.  അല്ലെങ്കില്‍ തലവേദനവരുമെന്നൊക്കെ പറയും. ഒരു മണി മുതല്‍ നാലു മണിവരെയുളള സമയങ്ങളില്‍ പലര്‍ക്കും സജീവമായിരിക്കാന്‍ കഴിയാറില്ല.

ചിലര്‍ക്ക് ഇതിന് കാരണമായി പറയുന്നത് കൂടുതല്‍ ഭക്ഷണം കഴിച്ചതുകൊണ്ടാണെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ നമ്മുടെ ശരീരത്തിന്റെ ഘടികാരം (സര്‍ക്കാഡിയല്‍ റിഥം) ഉച്ചകഴിഞ്ഞാല്‍ അല്‍പം അലസതയെ സൂചിപ്പിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അല്ലെങ്കില്‍ രാത്രിയിലെ ഉറക്കം ശരിയായില്ലെങ്കില്‍ ഭക്ഷണം അമിതമായാല്‍ ഒക്കെ ഉറക്കം കൂടുതലാവാം.

എന്താണ് ശാസ്ത്രം പറയുന്നത്, നോക്കാം. ദീര്‍ഘനേരം ഉറങ്ങുന്നത് ശരിയല്ല. എന്നാല്‍ ചെറിയൊരു ഉച്ചയുറക്കം ശരീരത്തിനും മനസിനും ഗുണമോ ദോഷമോ എന്ന് നോക്കാം.

 

ucha2.jpg

ഉച്ചയുറക്കത്തിന്റെ ഗുണം

ഗവേണഷണാടിസ്ഥാനത്തില്‍ 20-30 മിനിറ്റ് നേരം ഉറങ്ങുന്നത് തലച്ചോറിനെ ഉത്തേജിപ്പിക്കുമെന്നാണ്. ഇത് മെമ്മറി, ശ്രദ്ധ, സൃഷ്ടിപരമായ ചിന്ത എന്നിവ മെച്ചപ്പെടുത്തുന്നു.
ചില പഠനങ്ങള്‍ പറയുന്നത് ചെറുതായി ഒന്നുറങ്ങുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണെന്നാണ്.
ഒന്ന് ഉറങ്ങി എഴുന്നേല്‍ക്കുന്നത് സമ്മര്‍ദ്ദ നില കുറയ്ക്കുകയും മാനസികാവസ്ഥ നല്ലതാക്കുകയും ചെയ്യുമെന്നാണ്.
ഒന്ന് ഉറങ്ങി എഴുന്നേറ്റാല്‍ നിങ്ങള്‍ ഊര്‍ജസ്വലരായിരിക്കും.ഇത് ദിവസം മുഴുവനും നിങ്ങളെ ഉന്‍മേഷവാനാക്കും. 

 

bal.jpg


ഉച്ചയുറക്കത്തിന്റെ ദോഷം

ഉച്ച കഴിഞ്ഞൊന്ന് ഉറങ്ങുന്നത് ഗുണകരമാണെങ്കിലും അതു ദോഷവുമാണ്. 30 മിനിറ്റിലധികം നീണ്ടു നില്‍ക്കുന്ന ഹൃദയമിടിപ്പ് ഭാരവും അലസതയും കൂടാന്‍ കാരണമാവും. ഇത് ക്ഷീണം നല്‍കുകയും ചെയ്യും. പ്രത്യേകിച്ചും നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ ഉറക്കം അരമണിക്കൂറില്‍ കൂടുതലായിക്കഴിഞ്ഞാല്‍ നിങ്ങളുടെ തലച്ചോര്‍ ഗാഢനിദ്രയിലേക്കു പോയിക്കൊണ്ടിരിക്കും. ഇതില്‍ നിന്ന് എഴുന്നേല്‍ക്കണമെങ്കില്‍ ഒരു മണിക്കൂര്‍ വരെ നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. മാത്രമല്ല പകല്‍ കുറേ സമയം ഉറങ്ങുന്നത് രാത്രിയിലെ ഉറക്കം തടസ്സപെടാനും ഇടയാവും. 

 

ശാസ്ത്രം പറയുന്നത്

അരമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഉറക്കം പേശികളെ വീണ്ടെടുക്കാനും പ്രതികരണസമയവും സ്റ്റാമിനയും മെച്ചപ്പെടുത്താനും അത്‌ലറ്റുകള്‍ പലപ്പോഴും ഇടയ്ക്കിടെ ഉറങ്ങാറുണ്ട്. ഡോക്ടര്‍മാര്‍ പൈലറ്റുമാര്‍ തുടങ്ങി സമ്മര്‍ദ്ദമുള്ള ജോലി ചെയ്യുന്നവരൊക്കെ തെറ്റുകള്‍ വരാതിരിക്കാനും ജാഗ്രത പാലിക്കാനുമായി ചെറിയ സമയം ഉറങ്ങാറുണ്ട്. ഏറ്റവും നല്ല ഉറക്കം 10 മുതല്‍ 20 മിനിറ്റ് വരെയാണ്. അത് ഉച്ചയ്ക്ക് 2 മണിക്കു മുമ്പേ ആയിരിക്കണമെന്നും .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  11 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  11 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  11 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  11 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  11 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  11 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  11 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  11 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  11 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  11 days ago