
2025 ഏപ്രിലിൽ പുറത്തിറങ്ങുന്ന പുതിയ സ്മാർട്ട്‌ഫോണുകളെക്കുറിച്ച് അറിഞ്ഞാല്ലോ..?

2025 ഏപ്രിലിൽ സ്മാർട്ട്‌ഫോൺ വിപണിയിൽ വലിയൊരു തുടക്കമാണ് കാത്തിരിക്കുന്നത്. ഐക്യുഒ, വിവോ, റിയൽമി തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഈ മാസം നിരവധി പുതിയ മോഡലുകൾ പുറത്തിറക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. എൻട്രി ലെവൽ മുതൽ മിഡ് റേഞ്ച് വരെ വിവിധ വിലകളിലുള്ള ഫോണുകൾ ഈ മാസം ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഈ പുതിയ ഫോണുകളുടെ വിശദാംശങ്ങൾ നോക്കാം.
റിയൽമി നാർസോ 80 പ്രോ: ഗെയിമിംഗിനും പെർഫോമൻസിനും
റിയൽമി നാർസോ 80 പ്രോ ഏപ്രിൽ 9-ന് പുറത്തിറങ്ങുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഈ ഫോൺ 4nm പ്രോസസ്സിൽ നിർമ്മിച്ച ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റിനെ അധിഷ്ഠാനമാക്കി പ്രവർത്തിക്കും. 6,000mAh ബാറ്ററി 80W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. ഫോണിന്റെ കനം വെറും 7.5mm മാത്രമാണ്, ഭാരം 179 ഗ്രാം. 6,050mm2 വേപ്പർ കൂളിംഗ് സിസ്റ്റവും BGMI-യിൽ 90 FPS ഗെയിംപ്ലേയും ഈ ഫോൺ വാഗ്ദാനം ചെയ്യും. ഡിസ്‌പ്ലേ വിഭാഗത്തിൽ, 4,500 നിറ്റ്‌സ് വരെ ബ്രൈറ്റ്നസും 120Hz റിഫ്രഷ് റേറ്റും 3,840Hz PWM ഡിമ്മിംഗും 2,500Hz ടച്ച് സാമ്പിൾ റേറ്റും ഈ ഫോണിൽ ഉണ്ടാകും. പിന്നിൽ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ രണ്ട് ലെൻസുകളും എൽഇഡി ഫ്ലാഷും ഉൾക്കൊള്ളും. ഈ ഫോൺ ഗെയിമിംഗ് പ്രേമികൾക്കും ഡെയിൽ യൂസേഴ്സിനും ഒരുപോലെ അനുയോജ്യമാകും.
വിവോ V50e: ക്യാമറയും ഡിസൈനും മുൻനിരയിൽ
വിവോ വി50ഇ ഏപ്രിൽ 10-ന് വിപണിയിലെത്തും. സോണിയുടെ IMX882 സെൻസറും കർവ്ഡ് ഡിസ്‌പ്ലേയും ഉൾക്കൊള്ളുന്ന ഈ ഫോൺ ക്യാമറ കേന്ദ്രീകൃതമായ ഒരു ഉപകരണമായിരിക്കും. IP69 വാട്ടർ ആന്റ് ഡസ്റ്റ് റെസിസ്റ്റൻസും ഈ ഫോണിന് ഉണ്ടാകും. വിവോ വി50 ന്റെ ലൈനപ്പിൽ താഴെയായി സ്ഥിതി ചെയ്യുന്ന ഈ മോഡൽ ഫയർ ബ്ലൂ, പേൾ വൈറ്റ് എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാകും. ഈ ഫോണിന് 1x, 1.5x, 2x പോർട്രെയിറ്റ് ഫോക്കൽ ലെങ്ത്സും 50MP ഫ്രണ്ട് ക്യാമറയും ഉണ്ടാകും. ഫ്രണ്ട്, റിയർ ക്യാമറകൾ 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്കും. IP68, IP69 സ്റ്റാൻഡേഡ് വാട്ടർ ആന്റ് ഡസ്റ്റ് പ്രതിരോധത്തോടെ ഈ ഫോൺ ഉപയോക്താക്കളുടെ സുരക്ഷയും ഉറപ്പാക്കും.
ഐക്യുഒ Z10 ഉം Z10x: ബാറ്ററി ലൈഫിനും പവറിനും
ഐക്യുഒ Z10 ഏപ്രിൽ 11-ന് പുറത്തിറങ്ങും. 7,300mAh ബാറ്ററി, സ്നാപ്ഡ്രാഗൺ 7എസ് ജെൻ 3 ചിപ്‌സെറ്റ്, 12GB വരെ RAM എന്നിവ ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങളാണ്. കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയും വൃത്താകൃതിയിലുള്ള പിൻ ക്യാമറ മൊഡ്യൂളും ഇതിന് ചേർന്നിരിക്കും. ഐക്യുഒ Z10x, Z10-ന് താഴെയുള്ള മോഡലാണ്, ഇതും ഏപ്രിൽ 11-ന് ലോഞ്ച് ചെയ്യും. മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റും 6,500mAh ബാറ്ററിയും ഡ്യുവൽ ക്യാമറ സജ്ജീകരണവും ഈ ഫോണിന്റെ പ്രത്യേകതകളാണ്. ബജറ്റ് ഫ്രണ്ട്ലി ഓപ്ഷനായി Z10x മികച്ച തിരഞ്ഞെടുപ്പാകും.
ഈ പുതിയ ഫോണുകൾ 2025 ഏപ്രിലിൽ സ്മാർട്ട്‌ഫോൺ ആരാധകർക്ക് വലിയ ആവേശം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. വിവിധ ബ്രാൻഡുകൾ തങ്ങളുടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഈ മാസം പ്രദർശിപ്പിക്കുമ്പോൾ, ഉപയോക്താക്കൾക്ക് തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് തിരഞ്ഞെടുക്കാൻ വലിയ ഓപ്ഷനുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി കമ്പനി അനൗൺസ്മെന്റുകൾ കാത്തിരിക്കാം!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അമേരിക്കയിലെ അലാസ്‌കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ആളുകളോട് മാറിത്താമസിക്കാൻ നിർദേശം
International
• 14 hours ago
മലയാള ഭാഷാ ബിൽ വീണ്ടും സഭയിലെത്തും; ഭേദഗതികളോടെ എത്തുന്നത് രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ല്
Kerala
• 14 hours ago
രോഗബാധിതരായ തെരുവുനായ്ക്കൾക്ക് 'ദയാവധം'; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി, എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയാൽ കേസ്
Kerala
• 14 hours ago
ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി
Kerala
• 15 hours ago
കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala
• 15 hours ago
അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍
uae
• 15 hours ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്‌കരിക്കും
uae
• 15 hours ago
സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• a day ago
പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു
Kerala
• a day ago
താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം
Kerala
• a day ago
കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• a day ago
ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം
Kerala
• a day ago
രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം
uae
• a day ago
ഐസ്ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
International
• a day ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം
Kerala
• a day ago
വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി
Kerala
• a day ago
കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• a day ago
ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ
uae
• a day ago
ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്സ്ക്രിപ്ഷൻ പ്രഖ്യാപിച്ച് പാർക്കിൻ
uae
• a day ago
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു
Kerala
• a day ago
അബൂദബിയിൽ എഐ വാഹനങ്ങളും ക്യാമറകളും: സ്മാർട്ട് പാർക്കിംഗിന്റെ പുതിയ യുഗം
uae
• a day ago