കേരളത്തില്‍ ജാതീയതയും വര്‍ഗീയതയും ഉറഞ്ഞു തുള്ളുകയാണെന്ന് മന്ത്രി പി തിലോത്തമന്
പൂച്ചാക്കല്‍: കേരളത്തില്‍ ജാതീയതയും വര്‍ഗീയതയും ഉറഞ്ഞു തുള്ളുകയാണെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്.
യുവകലാസാഹിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 'നമുക്ക് ജാതിയില്ല' വിളമ്പരത്തിന്റെയും മിശ്രഭോജനത്തിന്റെയും നൂറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് പൂച്ചാക്കലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഇപ്പോള്‍ ജാതീയതക്ക് അതീതമാണെന്ന് പറയാനാകില്ല.നേരത്തെ അങ്ങനെയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ: പ്രദീപ് കുടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് 'ജാതിയല്ല മതമല്ല മനുഷ്യനാണ് പ്രധാനം' എന്ന സന്ദേശത്തിന്റെ കാലിക പ്രാധാന്യത്തെക്കുറിച്ചുള്ള വിഷയാവതരണം യുവ കലാ സാഹിതി സംസ്ഥാന സെക്രട്ടറി കെ. ബിനു നിര്‍വ്വഹിച്ചു. കുരീപ്പുഴ ശ്രീകുമാര്‍, പി കെ മേദിനി , പി ജ്യോതിസ്സ്, അഡ്വ.എം കെ ഉത്തമന് ,അഡ്വ.ഡി സുരേഷ് ബാബു, അഡ്വ.പി പി ഗീത, റ്റി.എസ്സ് സന്തോഷ് കുമാര്‍, ഡി ഹര്‍ഷകുമാര്‍, പി എസ്സ് ഹരിദാസ്, കെ കെ പ്രഭാകരന്, കെ ഇ കുഞ്ഞുമോന്, റഹിം പൂന ശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. സത്യന് മാപ്ലാട് സ്വാഗതവും ആസീഫ് അലി നന്ദിയും പറഞ്ഞു. പാണാവള്ളി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന മിശ്രഭോജനം വിപ്ലവ ഗായിക പി.കെ.മേദിനി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."