
കേന്ദ്ര വിദ്യാഭ്യാസ പദ്ധതി പിഎംശ്രീയിൽ ഒപ്പുവെച്ചില്ല, നഷ്ടമായത് 794 കോടിയുടെ ധനസഹായം; വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ 'പി.എം ശ്രീ' സംസ്ഥാനത്ത് നടപ്പാക്കാനുള്ള ധാരണാ പത്രത്തിൽ ഒപ്പുവയ്ക്കാത്തതിനാൽ കേരളത്തിനുള്ള 794 കോടി രൂപയുടെ ധനസഹായം കേന്ദ്രം തടഞ്ഞു. പട്ടികവർഗ വിഭാഗത്തിലെ കുട്ടികളുടെ യാത്രാ സൗകര്യം മുതൽ സൗജന്യയൂനിഫോം വരെയുള്ള പദ്ധതിക്ക് വിനിയോഗിക്കേണ്ട തുകയാണ് കേന്ദ്രം തടഞ്ഞത്. സി.പി.ഐയുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് പി.എം ശ്രീ പദ്ധതി ഉപേക്ഷിച്ചത്.
കേന്ദ്ര ഫണ്ട് ലഭിക്കാൻ 'പി.എം ശ്രീയിൽ' ഒപ്പിടാൻ കേരളം തീരുമാനമറിയിച്ചിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പി.എം ശ്രീയിൽ ഒപ്പിടാനുള്ള തീരുമാനമെടുക്കാനുള്ള ഫയൽ എത്തിച്ചെങ്കിലും സി.പി.ഐ നിലപാടിൽ ഉറച്ചുനിന്നു. ഇതോടെ കൂടുതൽ ചർച്ചകൾക്കായി ഫയൽ മാറ്റിവയ്ക്കുകയായിരുന്നു.
സമഗ്രശിക്ഷാ അഭിയാൻ വൻ പ്രതിസന്ധിയിലായതോടെയാണ് പി.എം ശ്രീ അംഗീകരിക്കാനുള്ള നീക്കം സർക്കാർ ആരംഭിച്ചത്. പി.എം ശ്രീയിൽ കേരളം ഒപ്പിടാത്തതിനാൽ കഴിഞ്ഞ രണ്ടു വർഷമായി സമഗ്രശിക്ഷാ അഭിയാന് കിട്ടേണ്ട 794.12 കോടി രൂപയാണ് കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്നത്. 2023-24 സാമ്പത്തികവർഷത്തിൽ 280.54 കോടിയും 2024-25 ൽ 513.54 കോടിയും നൽകിയില്ല. ഇതോടെ എസ്.എസ്.എ വഴി നടപ്പാക്കുന്ന പ്രധാന പദ്ധതികളാകെ അവതാളത്തിലായി.
സൗജന്യ പാഠപുസ്തകം, യൂനിഫോം എന്നിവ നൽകാനാവാത്ത സ്ഥിതിയാണ്. വയനാട്ടിലും ഇടുക്കിയിലും മാത്രമല്ല, തിരുവനന്തപുരത്തു പോലും സ്‌കൂൾയൂനിഫോം പുതിയത് കിട്ടാത്തതിനെ തുടർന്ന് സ്‌കൂളിലെത്താത്തകുട്ടികളുണ്ട്. സ്‌കൂളുകൾ ഇക്കാര്യം എസ്.എസ്.എയെ അറിയിച്ചിട്ടുണ്ട്. ആദിവാസി ഗ്രാമങ്ങളിൽ നിന്ന് കുട്ടികൾക്ക് സ്‌കൂളിലെത്താൻ വാഹന സൗകര്യം നൽകാനും വന്യമൃഗ ശല്യമുള്ളയിടത്ത് സുരക്ഷിതരായി എത്തിക്കാൻ സഹായിയെ ഒപ്പം കൊണ്ടുപോകാനും പദ്ധതികളുണ്ട്. പണമില്ലാത്തതിനാൽ ഇവയും മുടങ്ങി. ഇതിലും ദയനീയമാണ് പ്രത്യേക പരിഗണന വേണ്ട കുട്ടികളുടെ അവസ്ഥ. വീൽചെയർമുതൽ കണ്ണടവരെ ഇവർക്കിപ്പോൾ നൽകാനാവുന്നില്ല.
ഒക്യുപേഷണൽ തെറാപ്പി, ഫസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവയും ഇല്ല. സാധാരണക്കാരായ വിദ്യാർഥികൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങളാണ് നയങ്ങളുടെ പേരിൽ വാശിപിടിക്കുന്നതിലൂടെ നഷ്ടമാകുന്നത്. അതേസമയം, അടുത്ത മന്ത്രിസഭാ യോഗത്തിലെങ്കിലും പരിഹാരമുണ്ടാക്കി ഫണ്ട് എത്തിക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ മന്ത്രി. സി.പി.ഐയുമായി മന്ത്രിസഭാ യോഗത്തിനു മുമ്പ് തന്നെ സമവായമുണ്ടാക്കി ഈ മാസം തന്നെ പി.എം ശ്രീ കരാറിൽ ഒപ്പിട്ട് തടഞ്ഞുവച്ചിരിക്കുന്ന ഫണ്ട് എത്തിക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
Central Education Scheme does not sign PMShri loses Rs 794 crore in funding Students in crisis
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹിറ്റ്‌ലറെ കവച്ചുവെയ്ക്കുന്ന വംശഹത്യ കുറ്റവാളിയാണ് നെതന്യാഹു; ഇറാന്റെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് ഉര്‍ദുഗാന്‍
International
• 3 days ago
ഇസ്റാഈൽ - ഇറാൻ സംഘർഷം; വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്ന ഇറാന്‍ പൗരന്മാര്‍ക്ക് പിഴയില്‍ ഇളവ്
uae
• 3 days ago
പാങ്ങില്‍ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്
organization
• 3 days ago
ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു, ആദ്യ വിമാനം നാളെ ഡൽഹിയിൽ
International
• 3 days ago
പാഴ്‌സൽ തട്ടിപ്പുകൾ വർധിക്കുന്നു: വ്യാജ സന്ദേശങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് ഉപഭോക്താക്കളെ പഠിപ്പിക്കാൻ AI ഉപയോഗിച്ച് അരാമെക്‌സ്
uae
• 3 days ago
കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി
Kerala
• 3 days ago
വോട്ടർ ഐഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ
National
• 3 days ago
ഇന്ത്യയുടെ ജലനിയന്ത്രണം; പാകിസ്ഥാനിൽ ഖാരിഫ് വിളവിറക്കൽ പ്രതിസന്ധിയിൽ
International
• 3 days ago
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാർ
uae
• 3 days ago
വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
Kerala
• 3 days ago
ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്
Kerala
• 3 days ago
ഇറാന്റെ കാലു പിടിച്ച് ലോക രാജ്യങ്ങൾ: ചർച്ചകൾക്ക് വൈകരുത്, ആണവായുധം തേടുന്നില്ലെന്ന് ഉറപ്പും നൽകണം
International
• 3 days ago
രണ്ട് രാജ്യങ്ങളിലേക്കുള്ള ഉള്ള സര്‍വിസുകള്‍ ജൂണ്‍ 27 വരെ റദ്ദാക്കിയതായി ഗൾഫ് എയർ
bahrain
• 3 days ago
പാകിസ്ഥാനികളുടെ കൊലയാളി; പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിൽ പാക് പ്രവാസികളുടെ പ്രതിഷേധം
International
• 3 days ago
ഇറാനെതിരെ ഇസ്റാഈലിന് സൈനിക സഹായം നൽകരുത്; അമേരിക്കക്ക് മുന്നറിയിപ്പുമായി റഷ്യ
International
• 3 days ago
ചെലവ് 277 മില്യൺ ദിർഹം; നാദ് അൽ ഷെബ 3 ൽ അത്യാധുനിക ഡ്രെയിനേജ് സംവിധാനം പൂർത്തിയാക്കി ദുബൈ മുൻസിപ്പാലിറ്റി
uae
• 3 days ago
ഗുളികയില്‍ കമ്പിക്കഷ്ണം കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് നിര്‍ദേശം നല്കി പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
Kerala
• 3 days ago
എഴുത്തുകാരൻ അഖിൽ പി ധർമ്മജന്റെ റാം C/O ആനന്ദി’ക്ക് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം
Kerala
• 3 days ago
സംസ്ഥാനത്ത് മഴ തുടരും; കുട്ടനാട് താലൂക്കില്‍ നാളെ അവധി
Kerala
• 3 days ago
2025 ലെ ലോകത്തിലെ നാലാമത്തെ മികച്ച എയർലൈൻ; സ്കൈട്രാക്സ് അവാർഡുകളിൽ ഒന്നിലധികം വിഭാഗങ്ങളിൽ പുരസ്കാര തിളക്കവുമായി എമിറേറ്റ്സ്
uae
• 3 days ago
ഹണിമൂൺ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്; മൊബൈൽ ഡാറ്റ കണക്ഷൻ ഓൺ ചെയ്തത് കേസിൽ നിർണായക തെളിവ്
National
• 3 days ago