HOME
DETAILS

933ന്റെ തിളക്കത്തിൽ റൊണാൾഡോ; ഫുട്ബോൾ ലോകത്തെ അമ്പരിപ്പിച്ച് 40കാരന്റെ കുതിപ്പ്  

  
Web Desk
April 13 2025 | 04:04 AM

Cristiano Ronaldo score two goals against al Riyadh fc in Saudi pro league

റിയാദ്: സഊദി പ്രൊ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് അൽ നസർ. അൽ റിയാദിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അൽ നസർ  പരാജയപ്പെടുത്തിയത്. മത്സരത്തിൽ അൽ നസറിനു വേണ്ടി ഇരട്ട ഗോൾ നേടി മിന്നും പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയത്. അൽ ഹിലാലിനെതിരെയുള്ള നടത്തിയ ഗോൾ വേട്ട റൊണാൾഡോ ഈ മത്സരത്തിലും ആവർത്തിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലും താരം രണ്ടു ഗോൾ നേടിക്കൊണ്ട് തിളങ്ങിയിരുന്നു. 

മത്സരത്തിന്റെ ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ ഫെയ്സ് സെലെമാനിയിലൂടെ അൽ റിയാദ് ആണ് ആദ്യം ലീഡ് നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ റൊണാൾഡോയുടെ ഇരട്ട ഗോളിലൂടെ അൽ നസർ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ 56, 64 മിനിറ്റുകളിൽ ആയിരുന്നു റൊണാൾഡോയുടെ ഗോളുകൾ പിറന്നത്. ഇതോടെ ഈ സീസണിലെ തന്റെ ഗോൾ നേട്ടം 23 ആക്കി ഉയർത്താനും റൊണാൾഡോക്ക്‌ സാധിച്ചു. ഇതിനോടകം തന്നെ ഫുട്ബോളിൽ 933 ഗോളുകളാണ് താരം അടിച്ചുകൂട്ടിയിട്ടുള്ളത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഗോൾ നേടിയ റിയാദ് താരം ചുവപ്പുകാർഡ് കണ്ടു പുറത്താവുകയും ചെയ്തിരുന്നു. 

മത്സരത്തിൽ 67 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ റൊണാൾഡോയും സംഘവും 19 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ ഏഴ് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് 15 ഷോട്ടുകളിൽ നിന്നും എട്ട് ഷോട്ടുകളാണ് അൽ റിയാദ് ലക്ഷ്യത്തിലേക്ക് എത്തിച്ചത്. 

നിലവിൽ സഊദി പ്രോ ലീഗിൽ മൂന്നാം സ്ഥാനത്താണ് അൽ നസർ. 27 മത്സരങ്ങളിൽ നിന്നും 17 വിജയവും ആറു സമനിലയും നാല് തോൽവിയും അടക്കം 57 പോയിന്റുമയാണ് മൂന്നാം സ്ഥാനത്ത് തുടരുന്നത്. 65 പോയിന്റുമായി അൽ ഇത്തിഹാദാണ് ഒന്നാം സ്ഥാനത്തുള്ളത്. 58 പോയിന്റോടെ അൽ ഹിലാൽ രണ്ടാം സ്ഥാനത്തുമുണ്ട്.

സഊദി ലീഗിൽ ഏപ്രിൽ 18ന് അൽ ഖാദിസിയ എഫ്സിയുമായാണ് അടുത്ത മത്സരം. പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഈ മത്സരത്തിലും റൊണാൾഡോയുടെ ഗോളടിമികവ് തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

Cristiano Ronaldo score two goals against al Riyadh fc in Saudi pro league



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലണ്ടനിൽ നടന്ന കൂറ്റൻ ഫലസ്തീൻ അനുകൂല റാലി: ഇറാന് പിന്തുണ പ്രഖ്യാപിച്ച് അനുകൂലർ

International
  •  2 days ago
No Image

ഇറാനെ ആക്രമിക്കാൻ യുഎസ് ശ്രമിക്കുന്നതായി സൂചന ? ആണവ പദ്ധതി ഉപേക്ഷിക്കാൻ തയാറല്ലെന്ന് ഇറാൻ

International
  •  2 days ago
No Image

സേനയിലെ ഏകാധിപതി; ഏഷ്യൻ വൻകരയും കീഴടക്കി ചരിത്രം രചിച്ച് ബുംറ 

Cricket
  •  2 days ago
No Image

ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്റാഈൽ ആക്രമണങ്ങൾ; മാനുഷിക, പാരിസ്ഥിതിക ഭീഷണികളിൽ ആശങ്ക പ്രകടിപ്പിച്ച് ഗൾഫ് രാജ്യങ്ങൾ

International
  •  2 days ago
No Image

ഇറാനിലെ ബുഷെഹറിൽ ആണവ ദുരന്ത ഭീഷണി: ഫുകുഷിമയ്ക്ക് സമാനമായ അപകടം ഉണ്ടാകുമെന്ന് വിദഗ്ധർ

International
  •  2 days ago
No Image

ഇറാൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നീക്കം? ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

നാദിർഷായുടെ വളർത്തുപൂച്ചയുടെ മരണം: ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Kerala
  •  2 days ago
No Image

അദ്ദേഹത്തെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു, പക്ഷെ ഞങ്ങൾ സുഹൃത്തുക്കളല്ല: മെസി

Football
  •  2 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് നേരെ വീണ്ടും ഇസ്റാഈൽ ആക്രമണം

International
  •  2 days ago
No Image

ഇന്ധനക്കുറവ്; 168 പേരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി

National
  •  2 days ago