HOME
DETAILS

മഞ്ഞുരുകുമോ? ഇറാന്‍- യുഎസ് ആണവചര്‍ച്ച മസ്‌കത്തില്‍ തുടങ്ങി, ആദ്യ റൗണ്ട് ചര്‍ച്ച പോസിറ്റിവ്, അടുത്തയാഴ്ച തുടരും; ചര്‍ച്ചയ്ക്ക് ഒമാന്‍ മധ്യസ്ഥരാകാന്‍ കാരണമുണ്ട് | Iran - US Nuclear Talks

  
Web Desk
April 13 2025 | 09:04 AM

Iran-US Nuclear talks in Oman updates Discussions to continue next week

മസ്‌കത്ത്: ഇറാനും യുഎസും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ക്ക് മസ്‌കത്തില്‍ തുടക്കം. ആദ്യ റൗണ്ട് ചര്‍ച്ച അവസാനിച്ചതായും കൂടിക്കാഴ്ച സൗഹൃദ അന്തരീക്ഷത്തിലും പരസ്പര ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നുവെന്നും പോസിറ്റിവ് ആയിരുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.  അടുത്തയാഴ്ച വീണ്ടും ചര്‍ച്ച തുടരാനും തീരുമാനമായാണ് യോഗം പിരിഞ്ഞത്. ഇതിന്റെ വേദിയും സ്ഥലവും പിന്നീട് തീരുമാനിക്കും. ആദ്യഘട്ട ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇരുവിഭാഗവും അതത് രാജ്യത്തെ സര്‍ക്കാരുകളെ അറിയിച്ചതിന് ശേഷമാകും അടുത്ത ഘട്ടത്തിന്റ സെമയം തീരുമാനിക്കുക.

 

2025-04-1314:04:06.suprabhaatham-news.png
ചര്‍ച്ച സംബന്ധിച്ച വാര്‍ത്തകളുമായി ഇറങ്ങിയ ഇറാന്‍ മാധ്യമങ്ങള്‍
 

 

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ആണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. രണ്ടുപേരുമായും ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി വെവ്വേറെയും ചര്‍ച്ചകള്‍ നടത്തി. 

ഒമാനും ഇറാനും തമ്മിലുള്ള ചര്‍ച്ച ശുഭകരമായിരുന്നുവെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗാച്ചി ഇറാന്‍ ഔദ്യോഗിക ടി.വിയോട് പറഞ്ഞു. എന്തെങ്കിലും ചര്‍ച്ചയെ കുറിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ അദ്ദേഹത്തിന്റെ വക്താവ് തയാറായില്ല. ഇറാന്‍ വിദേശകാര്യ സഹ (പൊളിറ്റിക്കല്‍ കാര്യം) മന്ത്രി മാജിദ് തക്ഹ്ത് റവാന്‍ചിയും അന്താരാഷ്ട്രകാര്യ സഹ മന്ത്രി കാസിം ഗരീബാബാദിയും വിദേശകാര്യ വക്താവ് ഇസ്മാഈല്‍ ബാഗേയിയിലും ഒമാനിലുണ്ടിയിരുന്നു.

നേരത്തെ മുതല്‍ ഇറാനും യു.എസും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരാകുന്നത് ഒമാനാണ്. ഇറാനും യു.എസും തമ്മില്‍ നയതന്ത്ര ബന്ധമില്ലാത്തതിനെ തുടര്‍ന്നാണിത്. ഇരു രാജ്യങ്ങള്‍ക്കും നയതന്ത്ര ബന്ധമുള്ള സൗഹൃദ രാജ്യമെന്ന നിലയിലാണ് ഒമാന്റെ മധ്യസ്ഥത ഇരവരും അംഗീകരിക്കുന്നത്.

 

2025-04-1314:04:57.suprabhaatham-news.png

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയും

 

ഒമാനില്‍ ഇറാനുമായി ഉന്നതതല ചര്‍ച്ച നടക്കുമെന്നും താന്‍ തന്നെ അങ്ങോട്ട് പോകുമെന്നും നേരത്തെ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. നേരിട്ട് യു.എസുമായി ചര്‍ച്ചയ്ക്ക് ഇറാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ യു.എസിന് നേരിട്ടുള്ള ചര്‍ച്ചയിലായിരുന്നു താല്‍പര്യം.

ഏതു വിഷയത്തിലാണ് ഇരു പക്ഷവും ഒത്തുതീര്‍പ്പിലെത്തുക എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ചര്‍ച്ചയ്ക്ക് അതീവ താല്‍പര്യമാണ് ഇപ്പോള്‍ അമേരിക്ക കാണിക്കുന്നത്. എന്നാല്‍ അമേരിക്കയുടെ നടപടിയോട് ഇറാന് വിശ്വാസവുമില്ല. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ വഴിയാണ് ചര്‍ച്ചയ്ക്ക് ട്രംപ് നേരിട്ട് കത്തെഴുതി താല്‍പര്യം പ്രകടിപ്പിച്ചത്. അമേരിക്കയുടെ അസാധാരണ നടപടിയാണിത്. സാധാരണ ഇറാന്‍ ഭരണച്ചുമതലയുള്ള പ്രസിഡന്റ് വഴിയാണ് ചര്‍ച്ചക്ക് ക്ഷണം നല്‍കുക. ഇറാന്‍ ചര്‍ച്ചയില്‍ നിന്ന് ഒഴിയാതിരിക്കാനാണ് പരമോന്നത നേതാവിന് ട്രംപ് തന്നെ കത്തെഴുതിയത്.

 

2025-04-1314:04:19.suprabhaatham-news.png
ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്
 
 

 

ഇറാനെതിരേ യു.എസ് ഉപരോധം പിന്‍വലിക്കാതെ ഇറാന്‍ ആണവ കാര്യത്തില്‍ ഒത്തുതീര്‍പ്പിന് സമ്മതം മൂളില്ല. തുല്യതയില്ലാത്ത കരാറിന് തങ്ങള്‍ ഒരുക്കമല്ലെന്ന് നേരത്തെ ഇറാന്‍ സൂചിപ്പിച്ചിട്ടുമുണ്ട്. മേഖലയിലെ സംഘര്‍ഷം കുറയട്ടെ എന്നാണ് ചര്‍ച്ചയോട് അറബ് രാജ്യങ്ങളുടെ മനോഭാവം.

ഇറാനും യു.എസും തമ്മില്‍ തടവുകാരെ കൈമാറുന്നതും ചര്‍ച്ചയുടെ ഭാഗമായി നടക്കുമെന്ന് ഒമാന്‍ പ്രതിനിധികള്‍ അറിയിച്ചു. ഇറാന്‍ ചര്‍ച്ചയില്‍ അവര്‍ക്ക് സമ്മതമെങ്കില്‍ ഇടപെടാന്‍ ഇസ്‌റാഈലിന് താല്‍പര്യമുണ്ടെന്ന് യു.എസ് അറിയിച്ചിരുന്നു. എന്നാല്‍ ഇസ്‌റാഈലിലെ ചര്‍ച്ചയില്‍ പങ്കാളിയാക്കാന്‍ ഇറാന് താല്‍പര്യമില്ല. ഒമാനല്ലാത്ത ഗള്‍ഫ് രാജ്യങ്ങളോടും ഇറാന് താല്‍പര്യമില്ല.

തിങ്കളാഴ്ച വൈറ്റ്ഹൗസില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇറാനെ ആണവായുധ വിമുക്തമാക്കണമെന്ന് ഇസ്‌റാഈല്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് ചര്‍ച്ചയ്ക്ക് യു.എസിന് ഇത്ര താല്‍പര്യം. ഇറാന്‍ ആണവായുധ ശക്തിയാകുന്നത് ഇസ്‌റാഈലിന്റെ നിലനില്‍പ്പിന് ഭീഷണിയാണെന്ന തിരിച്ചറിവ് യു.എസിനും ഉണ്ട്.

Iran-US Nuclear talks in Oman updates: Discussions to continue next week 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലണ്ടനിൽ നടന്ന കൂറ്റൻ ഫലസ്തീൻ അനുകൂല റാലി: ഇറാന് പിന്തുണ പ്രഖ്യാപിച്ച് അനുകൂലർ

International
  •  3 days ago
No Image

ഇറാനെ ആക്രമിക്കാൻ യുഎസ് ശ്രമിക്കുന്നതായി സൂചന ? ആണവ പദ്ധതി ഉപേക്ഷിക്കാൻ തയാറല്ലെന്ന് ഇറാൻ

International
  •  3 days ago
No Image

സേനയിലെ ഏകാധിപതി; ഏഷ്യൻ വൻകരയും കീഴടക്കി ചരിത്രം രചിച്ച് ബുംറ 

Cricket
  •  4 days ago
No Image

ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്റാഈൽ ആക്രമണങ്ങൾ; മാനുഷിക, പാരിസ്ഥിതിക ഭീഷണികളിൽ ആശങ്ക പ്രകടിപ്പിച്ച് ഗൾഫ് രാജ്യങ്ങൾ

International
  •  4 days ago
No Image

ഇറാനിലെ ബുഷെഹറിൽ ആണവ ദുരന്ത ഭീഷണി: ഫുകുഷിമയ്ക്ക് സമാനമായ അപകടം ഉണ്ടാകുമെന്ന് വിദഗ്ധർ

International
  •  4 days ago
No Image

ഇറാൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നീക്കം? ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്

International
  •  4 days ago
No Image

നാദിർഷായുടെ വളർത്തുപൂച്ചയുടെ മരണം: ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Kerala
  •  4 days ago
No Image

അദ്ദേഹത്തെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു, പക്ഷെ ഞങ്ങൾ സുഹൃത്തുക്കളല്ല: മെസി

Football
  •  4 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് നേരെ വീണ്ടും ഇസ്റാഈൽ ആക്രമണം

International
  •  4 days ago
No Image

ഇന്ധനക്കുറവ്; 168 പേരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി

National
  •  4 days ago