HOME
DETAILS

പാറ്റയെ കണ്ടാല്‍ കൊല്ലാറുണ്ടോ...? ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചോളൂ

  
Web Desk
April 17 2025 | 06:04 AM

Do you kill cockroaches when you see them Also pay attention to these things

പാറ്റയെ കണ്ടാല്‍ പലപ്പോഴും കൊല്ലുന്ന ശീലമുണ്ട് പല ആളുകള്‍ക്കും. അതിനെ ചവിട്ടുകയോ അടിച്ചു കൊല്ലുകയോ ഒക്കെ ചെയ്യുന്നത് കാണാം. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടെ ഒന്ന് ഓര്‍ത്തുവച്ചാല്‍ നല്ലത്. 

പാറ്റകള്‍ ഇ കോളി, സാല്‍മൊണല്ല തുടങ്ങിയ ബാക്ടീരിയകള്‍ ഉള്‍പ്പെടെയുള്ള വിവിധ രോഗകാരികളുടെ വാഹകര്‍ ആണ്. ഇവയെ ചവിട്ടുകയോ ചതക്കുകയോ ചെയ്യുമ്പോള്‍ ഇവ പ്രതലങ്ങളിലേക്ക് രോഗം പുറത്തുവിടുകയും മലനീകരണ സാധ്യതവര്‍ധിപ്പിക്കുകയും ചെയ്യും. 

ഉറുമ്പുകള്‍ പോലുള്ള വ്യത്യസ്ത കീടങ്ങള്‍ക്ക് പാറ്റയുടെ അവശിഷ്ടങ്ങള്‍ ഭക്ഷണമാവുകയും ചെയ്യുന്നത് കാണാം. ഇതും കൂടുതല്‍ കീടബാധയ്ക്കു കാരണമാകുന്നു. പാറ്റകള്‍ ചത്തു കഴിഞ്ഞാല്‍ ദുര്‍ഗന്ധവും ഉണ്ടാവും.അതുകൊണ്ട് തന്നെ നന്നായി വൃത്തിയാക്കുകയും വേണം. എന്നാല്‍ പാറ്റയെ ചവിട്ടുമ്പോള്‍ അതിന്റെ മുട്ടകള്‍ ചിതറിപ്പോകുമെന്നു പറയുന്നതില്‍ അര്‍ത്ഥവുമില്ല.

 

ded.jpg

കാരണം മിക്ക പാറ്റഇനങ്ങളും അവയുടെ മുട്ടകള്‍ ഒരു സംരക്ഷിത പുറംതോടില്‍ പൊതിയുകയും ഇത് സുരക്ഷിതമായി വിരിയുന്നതിനു മുമ്പ് നിക്ഷേപിക്കുകയും ചെയ്യുന്നു. ഇതുവരെ മുട്ടകള്‍ നിക്ഷേപിക്കാത്ത പാറ്റയെ കൊന്നാല്‍ മുട്ടകള്‍ക്ക് അതിജീവിക്കാനുള്ള സാധ്യതയുമില്ല. നിങ്ങള്‍ ഒരു പെണ്‍പാറ്റയെ അടിച്ചു വീഴ്ത്തുകയാണെങ്കില്‍ അത് മറ്റെവിടെയെങ്കിലും സുരക്ഷിതമായി മുട്ടകള്‍ നിക്ഷേപിച്ചിട്ടുണ്ടാവും. 

പാറ്റകള്‍ക്ക് ഇരുണ്ടതും ഈര്‍പ്പമുള്ളതും ചൂടുള്ളതുമായ സ്ഥലങ്ങള്‍കണ്ടെത്താന്‍ കഴിയും. അതുപോലെ ഭക്ഷണം എളുപ്പത്തില്‍ ലഭ്യമാക്കാനും. എല്ലാ മുക്കിലും മൂലയിലും പാറ്റകള്‍ ഉണ്ടാവും. സിങ്കിന് താഴെ, ഫ്രിഡ്ജിന്റെ പിന്നില്‍ തുടങ്ങി അലമാരകളിലും കബോര്‍ഡുകളിലുമെല്ലാം ഇവയെ കാണാം. 

പ്രതിരോധശേഷിയുള്ള വര്‍ഗമാണ് പാറ്റകള്‍. അതു കൊണ്ട് തന്നെ മനുഷ്യനേക്കാള്‍ കൂടുതല്‍ നിലനില്‍ക്കും. അതിനാല്‍ അവയെ ഇല്ലാതാക്കാന്‍ നമ്മുടെ വസ്തുക്കളും എല്ലായിടവും വൃത്തിയായി സൂക്ഷിക്കുക എന്നതുമാണ് പോംവഴി. 

ഇതിനായി ഉണങ്ങിയ ബേ ഇലകള്‍ അടുക്കളയില്‍ നിങ്ങള്‍ക്കു വയ്ക്കാവുന്നതാണ്.

ഇതിന്റെ ശക്തമായ മണം പാറ്റകളെ അകറ്റിനിര്‍ത്തും. ഇതുപോലെ ഗ്രാമ്പുവും വയ്ക്കാവുന്നതാണ്. 

കറുവപ്പട്ടയുണ്ടെങ്കില്‍ അതും വേപ്പിലയും വയ്ക്കാവുന്നതാണ്. 

ഒരു പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് വേപ്പെണ്ണ ഒരു ടീസ്പൂണ്‍ കലര്‍ത്തി മുറികളില്‍ തളിക്കാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രികളിൽ ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം: കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിന് ഹൈക്കോടതിയുടെ അംഗീകാരം

Kerala
  •  23 minutes ago
No Image

ട്രംപിന്റെ അവകാശവാദങ്ങള്‍ പൊളിഞ്ഞു, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ യു.എസിന് കഴിഞ്ഞിട്ടില്ലെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്

International
  •  44 minutes ago
No Image

എയര്‍ ഇന്ത്യ വിമാനാപകടം: ആദ്യ സഹായമെത്തിച്ച് ഡോ. ഷംഷീര്‍ വയലില്‍; വിതരണംചെയ്തത് 6 കോടി

uae
  •  an hour ago
No Image

യു.ഡി.എഫ് മുന്നണിയിൽ പി.വി. അൻവറിന് ‘നോ എൻട്രി’: വാതിൽ അടച്ചത് കൂട്ടായ ചർച്ചകൾക്ക് ശേഷം; വി.ഡി. സതീശൻ

Kerala
  •  an hour ago
No Image

ഭരണവിരുദ്ധ വികാരത്തിൽ വെട്ടിലായി സർക്കാർ: മന്ത്രിസഭാ പുനഃസംഘടനയുമായി പിണറായി, ഷംസീറിനെ മന്ത്രിയാക്കണമെന്ന് ആവശ്യം

Kerala
  •  an hour ago
No Image

ഗവർണറുടെ ബിരുദദാന ചടങ്ങിൽ മാധ്യമങ്ങൾക്ക് വിലക്ക്: സ്ഥലപരിമിതി കാരണമാണ് നിയന്ത്രണമെന്ന് കാർഷിക സർവകലാശാല

Kerala
  •  2 hours ago
No Image

ലക്ഷദ്വീപിലെ സ്കൂളുകൾ അടച്ചുപൂട്ടി അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയ നടപടി: പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്ത്

National
  •  2 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്വരാജിന്റെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമോ? സി.പി.എം സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചർച്ച ചെയ്യും

Kerala
  •  3 hours ago
No Image

മുമ്പ് ഗസ്സയില്‍, ഇപ്പോള്‍ ഇറാനിലും പരാജയം; ഒരുലക്ഷ്യവും നേടിയെടുക്കാനാകാതെ ഇസ്‌റാഈല്‍

International
  •  3 hours ago
No Image

ഇസ്‌റാഈല്‍ - ഇറാന്‍ സംഘര്‍ഷം: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിച്ചെങ്കിലും വെടിയൊച്ച നിലച്ചില്ല; വീണ്ടും ആക്രമണ, പ്രത്യാക്രമണങ്ങള്‍

International
  •  3 hours ago