HOME
DETAILS

യു.കെയും കാനഡയും ഒന്നും വേണ്ട, നാട് തന്നെ മതിയേ..

  
Web Desk
April 18 2025 | 02:04 AM

We Dont Need the UK or Canada Our Own Land Is Enough for Us

 

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി വിദേശത്ത് പഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. യു.എസ്, കാനഡ, യു.കെ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ഥി പ്രവാഹത്തില്‍ ഏകദേശം 25 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്ന് 'ഇന്ത്യന്‍ എക്‌സ്പ്രസ്' നടത്തിയ പഠനം വ്യക്തമാക്കുന്നു. കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയതാണ് ഇതിനു പ്രധാന കാരണം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇതാദ്യമായാണ് പഠനാവശ്യത്തിന് വിദേശത്ത് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 

വിദേശത്ത് തിളങ്ങുന്ന തൊഴിൽ സ്വപ്നവുമായി വിദ്യാഭ്യാസത്തിന് പോയ മലയാളി യുവതീയുവാക്കൾ ജോലി ലഭിക്കാതെ നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണവും കൂടുന്നു. രണ്ട് വർഷത്തെ പോസ്റ്റ്-സ്റ്റഡി വിസ കാലാവധി കഴിഞ്ഞിട്ടും വിദേശത്ത് ഉറപ്പുള്ള തൊഴിൽ നേടാൻ കഴിയാതെ നിരവധി പേർ കേരളത്തിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ടുകൾ. ഇതോടെ, വിദ്യാഭ്യാസ വായ്പയുടെ ഭാരത്തിൽ ഒട്ടേറെ കുടുംബങ്ങൾ കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണ്.

2024 ഡിസംബർ 31-ലെ കണക്കനുസരിച്ച്, കേരളത്തിൽ വിദ്യാഭ്യാസ വായ്പയായി 9,387.11 കോടി രൂപ തിരിച്ചടയ്ക്കാനുണ്ട്. 2,57,669 വിദ്യാർഥി അക്കൗണ്ടുകളിലാണ് ഈ തുക കുടിശ്ശികയായുള്ളത്. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കണക്കുകൾ പ്രകാരം, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളമാണ് വിദ്യാഭ്യാസ വായ്പ കുടിശ്ശികയിൽ മുന്നിൽ. 2023 ഡിസംബർ 31 വരെയുള്ള കണക്കിൽ 2,54,388 അക്കൗണ്ടുകളിൽ 9,143 കോടി രൂപയായിരുന്നു കുടിശ്ശിക.

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, മഹാരാഷ്ട്രയിൽ 6,158.22 കോടി, ആന്ധ്രാപ്രദേശിൽ 5,168.34 കോടി, തെലങ്കാനയിൽ 5,103.77 കോടി എന്നിങ്ങനെയാണ് വിദ്യാഭ്യാസ വായ്പ കുടിശ്ശിക. കേരളത്തിൽ 880.74 കോടി രൂപയുടെ വായ്പകൾ ഇതിനകം നിഷ്ക്രിയ ആസ്തിയായി മാറിയത് ആശങ്ക വർധിപ്പിക്കുന്നു. ഇത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ വായ്പാ പോർട്ട്ഫോളിയോയുടെ 9.38% വരും.

2019 ഏപ്രിൽ മുതൽ 2024 മാർച്ച് 31 വരെയുള്ള രാജ്യസഭ കണക്കുകൾ പ്രകാരം, വിദേശ പഠനത്തിനായി മലയാളികൾക്ക് 11,872.09 കോടി രൂപ ബാങ്കുകൾ വായ്പയായി അനുവദിച്ചു. ഇതിൽ 7,619.64 കോടി രൂപ വിതരണം ചെയ്തു. വിദേശ വിദ്യാഭ്യാസ വായ്പയിലും കേരളം മുന്നിൽ നിൽക്കുന്നു. മഹാരാഷ്ട്ര (8,745 കോടി), ആന്ധ്രാപ്രദേശ് (7,690 കോടി), തെലങ്കാന (8,150 കോടി) എന്നിവയാണ് പിന്നിൽ.

കുടിശ്ശിക വർധിച്ചതോടെ, ബാങ്കുകൾ സർഫാസി നിയമം ഉപയോഗിച്ച് പണയപ്പെടുത്തിയ സ്വത്തുക്കൾ വിറ്റ് തുക വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. 7.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകൾക്ക് ഭൂമിയോ വീട്ടുപകരണങ്ങളോ ഈടായി സ്വീകരിക്കാറുണ്ട്. ഇത്തരം കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് ഒരു സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിദേശ ജോലിയിൽ പ്രതീക്ഷ വച്ച പല കുടുംബങ്ങളും ഇപ്പോൾ തിരിച്ചടവ് നിർവഹിക്കാൻ കഴിയാതെ വിഷമിക്കുകയാണ്.

നിയമപരമായ ഇടപെടലുകളും വർധിക്കുന്നുണ്ട്. ബാങ്കുകൾ പണയ സ്വത്തുക്കൾ ലേലം ചെയ്യാൻ ശ്രമിക്കുമ്പോൾ, കടം വാങ്ങിയവർ കോടതികളിൽ സ്റ്റേയ്ക്കായി അപേക്ഷിക്കുന്നു. കോടതികൾക്ക് പലപ്പോഴും പരിമിതമായ അധികാരപരിധിയേ ഉള്ളൂവെങ്കിലും, ബാങ്കുകൾ നീണ്ട നിയമപോരാട്ടങ്ങൾ ഒഴിവാക്കാൻ ഒത്തുതീർപ്പിന് തയ്യാറാകാറുണ്ടെന്ന് കൊച്ചിയിലെ ഒരു അഭിഭാഷകൻ വ്യക്തമാക്കി.

മോശം ആസൂത്രണവും അനാവശ്യമായ അഭിലാഷങ്ങളുമാണ് പ്രശ്നത്തിന്റെ മൂലകാരണമെന്ന് കൊച്ചി ആസ്ഥാനമായുള്ള ഒരു വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയുടെ മാനേജിങ് ഡയറക്ടർ പറയുന്നു. “പല വിദ്യാർഥികളും തങ്ങളുടെ കഴിവോ തൊഴിൽ വിപണിയിലെ പ്രവണതകളോ പഠിക്കാതെ കോഴ്സുകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കുന്നു. തൊഴിൽ സാധ്യത കുറഞ്ഞ മേഖലകളിലോ മത്സരശേഷി നൽകാത്ത സ്ഥാപനങ്ങളിലോ അവർ എത്തിപ്പെടുന്നു,” അവർ വ്യക്തമാക്കി.

കൊച്ചി സ്വദേശിനിയായ ഒരു അമ്മയുടെ അനുഭവം ഈ പ്രശ്നത്തിന്റെ ആഴം വെളിപ്പെടുത്തുന്നു. 2010-ൽ മകന്റെ ലണ്ടനിലെ ബിടെക് പഠനത്തിനായി ഒരു ദേശസാൽകൃത ബാങ്കിൽ നിന്ന് 20 ലക്ഷം രൂപ വായ്പ എടുത്തു. 2015-ൽ വായ്പ പൂർണമായി തിരിച്ചടച്ചപ്പോൾ 50 ലക്ഷം രൂപ ചെലവായി. 15% പലിശയും അനുബന്ധ ചാർജുകളും കടബാധ്യത വർധിപ്പിച്ചു. 2016-ൽ യുഎസിലെ ബിരുദാനന്തര പഠനത്തിനായി മറ്റൊരു ബാങ്കിൽ നിന്ന് 35 ലക്ഷം രൂപ വായ്പ എടുത്തു. പലിശ 11%-ൽ നിന്ന് 9%-ലേക്ക് കുറഞ്ഞെങ്കിലും, ആകെ തിരിച്ചടവ് 50 ലക്ഷമായി.

2024-ല്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 32 ശതമാനവും യു.എസിലേക്കുള്ളവര്‍ 34 ശതമാനവും കുറഞ്ഞു. കാനഡയില്‍ 2023-ല്‍ 2.78 ലക്ഷം വിദ്യാര്‍ഥികള്‍ പഠന വിസ നേടിയിരുന്നത് 2024-ല്‍ 1.89 ലക്ഷമായി കുറഞ്ഞു. യു.എസില്‍ എഫ്-1 വിസ നേടിയവരുടെ എണ്ണം 1.31 ലക്ഷത്തില്‍ നിന്ന് 86,110 ആയി കുറഞ്ഞു. യു.കെയില്‍ 1.20 ലക്ഷത്തില്‍ നിന്ന് 88,732 ആയും കുറവുണ്ടായി, ഇത് 24 ശതമാനത്തിന്റെ ഇടിവാണ്. കാനഡയിലെയും അമേരിക്കയിലെയും കുടിയേറ്റ നിയമങ്ങളിലും വിദ്യാര്‍ഥികളുടെ പഠന വിസ നിയമങ്ങളിലും നൂതന പരിഷ്കാരങ്ങളാണ് നടപ്പാക്കി കൊണ്ടിരിക്കുന്നത്.

വിദേശ രാജ്യങ്ങളിലെ ഔദ്യോഗിക കണക്കുകളും വിസാ രേഖകളും അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തല്‍. 2023 വരെ ഉദാരമായ വിസാ നയം പിന്തുടര്‍ന്നിരുന്ന ഈ രാജ്യങ്ങള്‍ പിന്നീട് കര്‍ശന നിയന്ത്രണങ്ങളിലേക്ക് മാറിയതോടെയാണ് വിദ്യാര്‍ഥി കുടിയേറ്റത്തില്‍ കുറവുണ്ടായത്.

 വിദേശ വിദ്യാഭ്യാസം പലർക്കും ഒരിക്കൽ സുവർണ്ണാവസരമായി കണക്കാക്കപ്പെട്ടിരുന്നു. ഉയർന്ന ശമ്പളമുള്ള ജോലികളും മികച്ച ഭാവിയും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇപ്പോൾ, അതേ വിദ്യാഭ്യാസം പലർക്കും വലിയൊരു സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്.

 

As migration dreams fade, many youth are turning back to their roots. Why more people are choosing to stay in India over moving abroad.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചില്‍?; ശക്തമായ മഴ, കുത്തൊഴുക്ക്, മുണ്ടക്കൈ-അട്ടമല റോഡ് പൂര്‍ണമായും വെള്ളത്തില്‍

Kerala
  •  15 minutes ago
No Image

ആക്സിയം-4 ദൗത്യം: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ബഹിരാകാശത്തേക്ക്; വിക്ഷേപണത്തിന് കാലാവസ്ഥ 90% അനുകൂലം

International
  •  33 minutes ago
No Image

ജയ്ശ്രീറാം വിളിക്കാന്‍ വിളിക്കാന്‍ വിസമ്മതിച്ചു; മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ച് എട്ടംഗസംഘം, മര്‍ദ്ദനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെട്ടെന്നും ആന്തരിക ക്ഷതമേറ്റെന്നും റിപ്പോര്‍ട്ട് 

National
  •  38 minutes ago
No Image

ആശുപത്രികളിൽ ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം: കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിന് ഹൈക്കോടതിയുടെ അംഗീകാരം

Kerala
  •  an hour ago
No Image

ട്രംപിന്റെ അവകാശവാദങ്ങള്‍ പൊളിഞ്ഞു, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ യു.എസിന് കഴിഞ്ഞിട്ടില്ലെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്

International
  •  2 hours ago
No Image

എയര്‍ ഇന്ത്യ വിമാനാപകടം: ആദ്യ സഹായമെത്തിച്ച് ഡോ. ഷംഷീര്‍ വയലില്‍; വിതരണംചെയ്തത് 6 കോടി

uae
  •  2 hours ago
No Image

യു.ഡി.എഫ് മുന്നണിയിൽ പി.വി. അൻവറിന് ‘നോ എൻട്രി’: വാതിൽ അടച്ചത് കൂട്ടായ ചർച്ചകൾക്ക് ശേഷം; വി.ഡി. സതീശൻ

Kerala
  •  2 hours ago
No Image

ഭരണവിരുദ്ധ വികാരത്തിൽ വെട്ടിലായി സർക്കാർ: മന്ത്രിസഭാ പുനഃസംഘടനയുമായി പിണറായി, ഷംസീറിനെ മന്ത്രിയാക്കണമെന്ന് ആവശ്യം

Kerala
  •  2 hours ago
No Image

ഗവർണറുടെ ബിരുദദാന ചടങ്ങിൽ മാധ്യമങ്ങൾക്ക് വിലക്ക്: സ്ഥലപരിമിതി കാരണമാണ് നിയന്ത്രണമെന്ന് കാർഷിക സർവകലാശാല

Kerala
  •  2 hours ago
No Image

ലക്ഷദ്വീപിലെ സ്കൂളുകൾ അടച്ചുപൂട്ടി അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയ നടപടി: പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്ത്

National
  •  3 hours ago