HOME
DETAILS

തീവ്രവലതുപക്ഷ ജൂതന്‍മാര്‍ അല്‍ അഖ്‌സ മസ്ജിദില്‍ സ്‌ഫോടനത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്, അഖ്‌സ തകര്‍ക്കുന്ന എഐ വീഡിയോ പ്രചരിപ്പിക്കുന്നു; അപലപിച്ച് ഖത്തര്‍

  
Web Desk
April 20 2025 | 02:04 AM

alestine groups warns of far-right Israeli incitement to blow up Al-Aqsa Mosque

ജറൂസലേം: മസ്ജിദുല്‍ ഹറമും മസ്ജിദുന്നബവിയും കഴിഞ്ഞാല്‍ ലോക മുസ്ലിംകള്‍ ഏറ്റവുമധികം പവിത്രമായി കരുതുന്ന മസ്ജിദുല്‍ അഖ്‌സയില്‍ തീവ്രവലതുപക്ഷ ജൂതന്‍മാര്‍ സ്‌ഫോടനത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇസ്‌റാഈലിന്റെ അധിനിവിശ്ട കിഴക്കന്‍ ജറുസലേമില്‍ സ്ഥിതിചെയ്യുന്ന അല്‍അഖ്‌സ മസ്ജിദ് തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്ന ഇസ്രായേലി തീവ്ര വലതുപക്ഷ കുടിയേറ്റ ഗ്രൂപ്പുകളുടെ വര്‍ദ്ധിച്ചുവരുന്ന പ്രകോപനപരമായ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഫലസ്തീനി സംഘടനകളാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.

തീവ്ര ഹീബ്രു പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന 'അടുത്ത വര്‍ഷം ജറുസലേമില്‍' എന്ന തലക്കെട്ടുള്ള എഐ നിര്‍മ്മിത (AI Generated) വീഡിയോയുടെ പശ്ചാത്തലത്തില്‍ ആണ് ഇതുസംബന്ധിച്ച ആശങ്ക ശക്തമായത്. വിഡിയോ പ്രചരിപ്പിക്കുന്നതില്‍ പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. അല്‍അഖ്‌സ മസ്ജിദ് ബോംബാക്രമണത്തില്‍ തകര്‍ക്കുന്നതായും പകരം അവിടെ ജൂത ആരാധനാലയം സ്ഥാപിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

 

2025-04-2008:04:20.suprabhaatham-news.png
 
 

അധിനിവേശ ജറുസലേമിലെ ഇസ്ലാമിക, ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യവസ്ഥാപിത പ്രകോപനമാണ് വീഡിയോയെന്ന് ഫലസ്തീന്‍ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേലിലെ തീവ്ര വലതുപക്ഷ നേതൃത്വം ഫലസ്തീനിലെ ജൂതവല്‍ക്കരണവും കൊളോണിയല്‍ അജണ്ടയും മുന്നോട്ട് കൊണ്ടുപോകുയാണെന്നും, ഗസ്സയില്‍ അവര്‍ തുടരുന്ന വംശഹത്യയോടുള്ള രാജ്യാന്തരസമൂഹത്തിന്റെ മൗനമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നതെന്നും മന്ത്രാലയം കുറ്റപ്പെടുത്തി. അന്താരാഷ്ട്ര സമൂഹവും യുഎന്‍ ഏജന്‍സികളും ഈ പ്രകോപനത്തെ ഗൗരവമായി കാണണമെന്നും ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേലിന്റെ ഏകപക്ഷീയമായ നടപടികള്‍ തടയാന്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

അല്‍അഖ്‌സയിലെ തല്‍സ്ഥിതി നിലനിര്‍ത്തുന്നുവെന്നാണ് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറയുന്നതെങ്കിലും, ജറുസലേമിലെ ഇസ്ലാമിക് വഖ്ഫ് ഈ അവകാശവാദം തള്ളിയിട്ടുണ്ട്. മുസ്ലിംകള്‍ക്ക് മാത്രമേ അവിടെ പ്രാര്‍ത്ഥിക്കാന്‍ അനുവാദമുള്ളൂവെന്നതാണ് 1967ന് നിലവില്‍വന്ന തല്‍സ്ഥിതി കരാര്‍.

 

2025-04-2008:04:04.suprabhaatham-news.png
 
 

തല്‍സ്ഥിതി തുടരണമെന്ന കരാര്‍ ജൂത വലതുപക്ഷ ഗ്രൂപ്പുകള്‍ ലംഘിക്കുന്നത് പതിവാണ്. അല്‍ അഖ്‌സ മസ്ജിദ് വളപ്പിലേക്ക് നൂറുകണക്കിന് ജൂതര്‍ ആണ് ഇന്നലെ അതിക്രമിച്ച് കയറിയത്. ജൂത ആഘോഷമായ പാസ്ഓവര്‍ ദിനാചരണത്തോടനുബന്ധിച്ചായിരുന്നു അതിക്രമം. മസ്ജിദ് വളപ്പില്‍ കടന്ന ജൂതര്‍ മുസ്‌ലിംകള്‍ക്ക് മാത്രം പ്രാര്‍ഥിക്കാന്‍ അനുമതിയുള്ള മേഖലയില്‍ അനധികൃതമായി മിന്‍യാമിന്‍ എന്നറിയപ്പെടുന്ന പ്രാര്‍ഥന നടത്തുകയും അറബികളെ ഇവിടേക്ക് പ്രവേശിപ്പിക്കില്ലെന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പ്രാര്‍ഥിച്ചവരില്‍ തീവ്രജൂത വിഭാഗക്കാരായ ഇസ്‌റാഈല്‍ ജനപ്രതിനിധികളും ഉള്‍പ്പെടുമെന്ന് ഇസ്‌റാഈല്‍ പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ ജോര്‍ദാനും ഇന്തോനേഷ്യയും അപലപിച്ചു. ജൂത കലണ്ടറിലെ ആദ്യ മാസമായ നിസാന്‍ 15 നാണ് പാസ്ഓവര്‍ തുടങ്ങുക. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണിത്. ഏപ്രില്‍ 12നാണ് തുടങ്ങിയ ആഘോഷം ഈമാസം 20 വരെ നീണ്ടു നില്‍ക്കും.

കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ജൂത പെസഹാ അവധിക്കാലത്ത് അല്‍അഖ്‌സ കോമ്പൗണ്ടിലേക്ക് കൂട്ടത്തോടെ കടന്നുകയറാന്‍ തീവ്ര ജൂത വലതുപക്ഷ ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്തിരുന്നു. 2003 മുതല്‍, ഇസ്രായേല്‍ അധികാരികള്‍ മിക്കവാറും എല്ലാ ദിവസവും കോമ്പൗണ്ടിലേക്ക് കുടിയേറ്റക്കാരെ അനുവദിച്ചിട്ടുണ്ട്.

അതേസമയം, തീവ്രജൂതഗ്രൂപ്പുകളുടെ പ്രകോപനത്തെ ഖത്തര്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു.  ഗസ്സ മുനമ്പില്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണത്തിനിടയില്‍, മേഖലയില്‍ അക്രമം കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുള്ള അപകടകരമായ പ്രകോപനമാണിതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം വിശേഷിപ്പിച്ചു. അല്‍അഖ്‌സ പള്ളി, ജറുസലേം, അതിന്റെ പുണ്യസ്ഥലങ്ങള്‍ എന്നിവയുടെ ചരിത്രപരവും നിയമപരവുമായ പദവി ലംഘിക്കുന്നതിനെ ഖത്തര്‍ വ്യക്തമായി നിരാകരിക്കുന്നു. അധിനിവേശം തടയുന്നതിനും പുണ്യസ്ഥലങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാനും അന്താരാഷ്ട്ര നിയമസാധുതയെയും അതിന്റെ പ്രമേയങ്ങളെയും മാനിക്കാനും ഇസ്രായേലിനെ നിര്‍ബന്ധിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം നടപടിയെടുക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.

ഇസ്ലാമിലെ മൂന്നാമത്തെ ഏറ്റവും പുണ്യസ്ഥലമാണ് അല്‍അഖ്‌സ പള്ളി. രണ്ട് പുരാതന ജൂത ക്ഷേത്രങ്ങളുടെ സ്ഥലമാണിതെന്ന് വിശ്വസിച്ച് ജൂതന്മാര്‍ ഈ പ്രദേശത്തെ ടെമ്പിള്‍ മൗണ്ട് എന്ന് വിളിക്കുന്നു. ക്രിസ്ത്യാനികള്‍ക്കും ഇത് വിശുദ്ധ സ്ഥലമാണ്.

Palestine warned of growing incitement by Israeli far-right settler groups calling for the destruction of Al-Aqsa Mosque in occupied East Jerusalem. Palestine Foreign Ministry condemned an AI-generated video titled “Next Year in Jerusalem,” circulating through extremist Hebrew platforms. The video shows Al-Aqsa Mosque being bombed and replaced by Jews Temple.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: സേവനങ്ങൾ നിർത്തിവയ്ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്ത് വിവിധ വിമാനക്കമ്പനികൾ; കൂടുതലറിയാം

uae
  •  2 days ago
No Image

'ഇറാന് മേല്‍ യുദ്ധം വേണ്ട' ഒരിക്കല്‍ കൂടി പ്രതിഷേധക്കടലായി യു.എസ് നഗരങ്ങള്‍ 

International
  •  2 days ago
No Image

അങ്കണവാടിയിലെ ഫാന്‍ പൊട്ടീവീണ് മൂന്ന് വയസുകാരന്റെ തലക്ക് പരിക്കേറ്റു

Kerala
  •  2 days ago
No Image

അവൻ ഫുട്ബോൾ കളിക്കാൻ വേണ്ടി മാത്രമാണ് ജീവിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് പുയോൾ

Football
  •  2 days ago
No Image

ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങ്; ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ

National
  •  2 days ago
No Image

യുദ്ധ ഭീതിക്കിടെ ചർച്ച വിളിച്ച് ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും; പങ്കെടുക്കുമെന്ന് ഇറാൻ

International
  •  2 days ago
No Image

വിടാതെ മഴ; കുട്ടനാട് താലൂക്കില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  2 days ago
No Image

ഇസ്‌റാഈലില്‍ അല്‍ജസീറയുടെ പ്രക്ഷേപണം അനുവദിക്കില്ല, കാണുന്നവരെ കുറിച്ച് പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആഭ്യന്തര സുരക്ഷാ മന്ത്രി

International
  •  2 days ago
No Image

രോഹിത്തിന്റെയും കോഹ്‌ലിയുടെയും അഭാവത്തിൽ ആ മൂന്ന് താരങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം: ഇർഫാൻ പത്താൻ 

Cricket
  •  2 days ago
No Image

പൊലിസ് കസ്റ്റഡിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവം; കേസന്വേഷണം സിബിഐ ഏറ്റെടുത്തു

Kerala
  •  2 days ago