
കുവൈത്തില്‍ മൂന്ന് ദിവസത്തെ പരിശോധനയില്‍ പിടികൂടിയത് 400ലധികം അനധികൃത താമസക്കാരെ

കുവൈത്ത് സിറ്റി: ഏപ്രില്‍ മാസത്തിലെ ആദ്യ മൂന്ന് ദിവസത്തിനിടെ രാജ്യത്തെ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടത്തിയ വ്യാപകമായ തിരച്ചിലില്‍ 400 ലധികം പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏപ്രില്‍ 6 മുതല്‍ 8 വരെ ആറ് ഗവര്‍ണറേറ്റുകളിലുമായി നടത്തിയ ശക്തമായ സുരക്ഷാ നടപടികളില്‍ 419 നിയമലംഘകരെയാണ് പിടികൂടിയത്. ദേശീയ നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ പ്രേരിപ്പിക്കുന്ന 'സമ്പൂര്‍ണ്ണ സുരക്ഷാ പദ്ധതിയുടെ' കീഴില്‍ കര്‍ശന നടപടി തുടരാനുള്ള പ്രതിജ്ഞാബദ്ധത മന്ത്രാലയം വീണ്ടും ഉറപ്പിച്ചു.
ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും തൊഴില്‍ വിപണിയില്‍ സന്തുലിതാവസ്ഥ കൊണ്ടുവരുന്നതിനുമുള്ള കുവൈത്തിന്റെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ ക്യാമ്പയിന്‍. രാജ്യത്തെ 4.9 ദശലക്ഷം ജനസംഖ്യയില്‍ ഭൂരിഭാഗവും വിദേശ പൗരന്മാരാണ്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിച്ചതിന് ശേഷമാണ് അറസ്റ്റ്. നിയമവിരുദ്ധ താമസക്കാര്‍ക്ക് അവരുടെ വിസ സ്ഥിരപ്പെടുത്താനോ പിഴയില്ലാതെ രാജ്യം വിടാനോ പൊതുമാപ്പ് പദ്ധതി അനുവദിച്ചിരുന്നു. പാസ്‌പോര്‍ട്ടില്ലാത്തവര്‍ക്ക് പിഴയില്ലാതെ കുവൈത്തില്‍ നിന്ന് പുറത്തുകടക്കാനും പിന്നീട് വീണ്ടും പ്രവേശിക്കാനും അനുവാദമുണ്ടായിരുന്നു.
എന്നാല്‍ പൊതുമാപ്പിന്റെ സമയപരിധിക്കുള്ളില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തവര്‍ ഇപ്പോള്‍ നിയമത്തിന് വിധേയരാണ്.
പുതുക്കിയ നിയമപ്രകാരം, റെഗുലര്‍ റെസിഡന്‍സി പെര്‍മിറ്റുകള്‍ അഞ്ച് വര്‍ഷമായി പരിമിതപ്പെടുത്തിയിരുന്നു. പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് 10 വര്‍ഷം വരെയും നിക്ഷേപകര്‍ക്ക് 15 വര്‍ഷം വരെയും കാലാവധിയുണ്ട്.
താമസ നിയമങ്ങളോ വിസ നിയമങ്ങളോ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകളാണ്. ലംഘനത്തിന്റെ തരം അനുസരിച്ച് ഒരു വര്‍ഷം വരെ തടവും 1,200 മുതല്‍ 2,000 വരെ കുവൈത്തി ദീനാര്‍ പിഴയും ചുമത്തും.
Kuwaiti authorities arrested more than 400 illegal residents in a major three-day crackdown across all six governorates, targeting residency and labor law violators as part of intensified efforts to enforce immigration regulations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ
National
• 8 days ago
അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി
National
• 8 days ago
അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം
National
• 8 days ago
മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം
Kerala
• 8 days ago
അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും
Saudi-arabia
• 8 days ago
അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം
uae
• 8 days ago
ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്
National
• 8 days ago
ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു
National
• 8 days ago
കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ
Kuwait
• 8 days ago
ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും
National
• 8 days ago
വിജയ് രൂപാണി അവസാനത്തെ ഇര; ആകാശ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ട പ്രമുഖ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അറിയാം
National
• 8 days ago
അഹമ്മദാബാദ് വിമാന അപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും
National
• 8 days ago
ഒമാൻ ടൂറിസം ഇനി കളറാകും; വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു
oman
• 8 days ago
എയർ ഇന്ത്യ വിമാന അപകടം; 'നാട്ടിലേക്ക് വരും എന്ന് പറഞ്ഞ് സന്തോഷത്തോടെ പോയതാ';നാടിനെയും,വീടിനെയും ദുഃഖത്തിലാഴ്ത്തി രഞ്ജിതയുടെ മരണം
Kerala
• 8 days ago
എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു
National
• 9 days ago
ഇന്ത്യയെ നടുക്കിയ വിമാനപകടങ്ങളെക്കുറിച്ചറിയാം: ആകാശ ദുരന്തങ്ങളുടെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
National
• 9 days ago
അഹമ്മദാബാദ് വിമാന അപകടം: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ആകാശ ദുരന്തം
National
• 9 days ago
ഹൃദയഭേദകം; ആരെയും രക്ഷിക്കാനായില്ല; വിമാനപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ട്; മരണ സംഖ്യ 242 ആയി
National
• 9 days ago
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ബ്രിട്ടീഷ് പ്രധാമന്ത്രി; അപകടത്തില്‍ മരിച്ചത് 53 ബ്രിട്ടീഷ് പൗരന്മാര്
International
• 8 days ago
ജീവിതത്തിലേക്ക്; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഒരു യാത്രക്കാരന് അത്ഭുതകരമായി രക്ഷപ്പെട്ടു; റിപ്പോര്‍ട്ട്
National
• 9 days ago
കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണം; കായിക മേഖലയിൽ പുതിയ ചൈൽഡ് പ്രൊട്ടക്ഷൻ പൊളിസി അവതരിപ്പിച്ച് അബൂദബി
uae
• 9 days ago