HOME
DETAILS

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർപ്പിൽ 28 പേർ കൊല്ലപ്പെട്ടു; പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് നരേന്ദ്ര മോദി

  
April 22 2025 | 16:04 PM

28 Killed in Firing on Tourists in Pahalgam Perpetrators Will Not Be Spared Narendra Modi


ശ്രീന​ഗർ: ജമ്മു കാശ്മീരിലെ പഹൽ​ഗാമിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ വിദേശ വിനോദസഞ്ചാരികളും ഉൾപ്പെടെ 28 പേർ കൊല്ലപ്പെട്ടു . ഈ ഹീനകൃത്യത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അവരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ജിദ്ദയിൽ ഉള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിക്കുകയും ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലം സന്ദർശിക്കാൻ അമിത് ഷായോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. അമിത് ഷാ ശ്രീനഗറിലേക്ക് പുറപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കർ-ഇ-തൊയ്ബ അനുകൂല സംഘടനയായ ദ് റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു.

ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. "കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ തിരിച്ചടി നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തെക്കുറിച്ച് വീഡിയോ കോൺഫറൻസിങിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എല്ലാ ഏജൻസികളുമായും അടിയന്തര സുരക്ഷാ അവലോകന യോഗം നടത്താൻ ഞാൻ ഉടൻ ശ്രീനഗറിലേക്ക് പോകും," അമിത് ഷാ അറിയിച്ചു.

അജ്ഞാതരായ തോക്കുധാരികൾ വിനോദസഞ്ചാരികൾക്ക് അടുത്ത് വന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേരാൻ സാധിക്കൂവെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. പരുക്കേറ്റവരെ രക്ഷപ്പെടുത്താൻ അധികൃതർ ഹെലികോപ്റ്റർ അയച്ചിട്ടുണ്ട്.

ആക്രമണം നടത്തിയത് ചില പാകിസ്ഥാൻ ഭീകരരാണെന്ന് ബിജെപി നേതാവ് രവീന്ദർ റെയ്ന ആരോപിച്ചു. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും രംഗത്തെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജൂലൈ ഒന്ന് മുതൽ സഊദിയിൽ പുതിയ ഭക്ഷ്യ ലേബലിംഗ് നിയമങ്ങൾ പ്രാബല്യത്തിൽ

Saudi-arabia
  •  a day ago
No Image

സമ്മര്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഗോള്‍ഡന്‍; യുഎഇയിലെ എല്ലാ ഷോറൂമുകളിലും മൂന്നാഴ്ച നീളുന്ന വന്‍ ഓഫറുകള്‍ | Malabar Gold & Diamonds Golden Summer Offers

uae
  •  a day ago
No Image

കണ്ണൂരിലെ റസീനയുടെ ആത്മഹത്യ: സദാചാര പൊലിസിങ് നടന്നെന്ന് പൊലിസ്, ഇല്ലെന്നും കാരണം ആൺസുഹൃത്തെന്നും കുടുംബം

Kerala
  •  a day ago
No Image

ദുബൈ നിരത്തുകളില്‍ ഇനി ഓടുക യൂറോപ്യന്‍ മാനദണ്ഡപ്രകാരമുള്ള പരിസ്ഥിതി സൗഹൃദ ബസ്സുകള്‍; 1.1 ബില്യണ്‍ ദിര്‍ഹമിന്റെ വമ്പന്‍ കരാറില്‍ ഒപ്പുവച്ച് ആര്‍ടിഎ 

auto-mobile
  •  a day ago
No Image

ആക്‌സിയം 4; തുടരുന്ന അനിശ്ചിതത്വം; വിക്ഷേപണം വീണ്ടും മാറ്റി

National
  •  a day ago
No Image

സ്‌കൂൾ ഉച്ചഭക്ഷണ മെനു; അപ്രായോഗികമെന്ന് അധ്യാപകരും പാചകത്തൊഴിലാളികളും

Kerala
  •  a day ago
No Image

നിലമ്പൂരിൽ പ്രതീക്ഷപ്പുറമുള്ള പോളിങ്; വിജയ പ്രതീക്ഷ കണക്ക് കൂട്ടി മുന്നണികൾ

Kerala
  •  a day ago
No Image

ക്വാറികൾക്ക് അനുമതി നൽകിയത് കാലാവധി കഴിഞ്ഞ വന്യജീവി ബോർഡ് 

Kerala
  •  a day ago
No Image

തിരൂരില്‍ കൈകുഞ്ഞിനെ ഒന്നര ലക്ഷത്തിന് വിറ്റ സംഭവം; അമ്മയുള്‍പ്പെടെ അഞ്ച് പ്രതികള്‍ റിമാന്‍ഡില്‍

Kerala
  •  a day ago
No Image

വിമാനത്താവളത്തിന് തടസ്സമാകുന്ന കെട്ടിടങ്ങള്‍ പൊളിക്കും, 60 ദിവസം മുമ്പ് നോട്ടീസ് നല്‍കും; കേന്ദ്രസര്‍ക്കാര്‍ കരട് നിയമം പുറത്തിറക്കി

National
  •  a day ago