HOME
DETAILS

ആക്രമണത്തിലെ പങ്ക് നിഷേധിച്ച് പാകിസ്താന്‍ ; ഹൈക്കമ്മീഷണറെ വിളിച്ചു വരുത്താന്‍ ഇന്ത്യ, ഇസ്‌ലാമാബാദിലെ നയതന്ത്ര ഓഫിസ് അടച്ചുപൂട്ടിയേക്കും | Pahalgam Terror Attack  

  
Web Desk
April 23 2025 | 09:04 AM

India Summons Pakistan Envoy Over Pahalgam Terror Attack Diplomatic Ties Under Review

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കടുത്ത നിലപാടെടുക്കാന്‍ ഇന്ത്യ. പാകിസ്താന്‍ ഹൈകമ്മീഷണറെ വിളിച്ചുവരുത്തി ശക്തമായ നിലപാട് അറിയിക്കാനുള്ള നീക്കത്തിലണ് ഇന്ത്യയെന്നാണ് റിപ്പോര്‍ട്ട്. 

ആക്രമണത്തില്‍ പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ നീക്കമെന്നാണ് സൂചന. ബൈസരണ്‍ വാലിയില്‍ നടന്നത് ലഷ്‌കര്‍-ഐ.എസ്.ഐ ആസൂത്രിത ആക്രമണമാണെന്ന് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്. ലഷ്‌കറെ ത്വയ്യിബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഭീകരരെത്തിയത് രണ്ട് ബൈക്കുകളിലായിട്ടാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിശദീകരണവുമായി പാകിസ്താനും രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് പങ്കില്ലെന്നും എല്ലാ ഭീകരതയെയും തങ്ങള്‍ എതിര്‍ക്കുമെന്നുമാണ് പാകിസ്താന്‍ പ്രതിരോധ വകുപ്പ് മന്ത്രിയാണ് വിശദമാക്കിയത്.

ഭീകരാക്രമണത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്. അതിനിടെ, നയതന്ത്ര ബന്ധം വിച്ഛേദിക്കാനിടയുണ്ടെന്ന സൂചനകളുമുണ്ട്.  സിന്ധു നദീതട കരാറും റദ്ദാക്കിയേക്കും. ഇസ്‌ലാമാബാദിലെ നയതന്ത്ര ഓഫിസ് അടച്ചുപുട്ടും.

അതിനിടെ കേന്ദ്ര മന്ത്രിസഭാ യോഗം ബുധനാഴ്ച വൈകീട്ട് ആറ് മണിക്ക് ഡല്‍ഹില്‍ ചേരും. യോഗത്തിനു ശേഷമായിരിക്കും നയതന്ത്ര ബന്ധത്തില്‍ അടക്കമുള്ള നിര്‍ണായക തീരുമാനം ഇന്ത്യ സ്വീകരിക്കുക.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. പഹല്‍ഗാം ഹില്‍ സ്റ്റേഷനില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ ബൈസാരന്‍ പുല്‍മേടില്‍ ഭീകരര്‍ വെടിവെപ്പ് നടത്തുകയായിരുന്നു. സൈനിക വേഷത്തിലെത്തിയ ആയുധധാരികളായ ഭീകരര്‍ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികള്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയെന്നാണ് റിപ്പോര്‍ട്ട്. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.അതേസമയം, ലഷ്‌കറെ ത്വയ്യിബ തൊയ്ബയുടെ അനുബന്ധ സംഘടനയായ 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

 

 

India to take a tough stance following the Pahalgam terror attack that killed 29. Pakistan's involvement suspected; India considers recalling diplomats and reviewing the Indus Waters Treaty. An all-party meeting and key cabinet session are scheduled.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതുവരെ തിരിച്ചറിഞ്ഞത് 19 മൃതദേഹങ്ങള്‍; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഡിഎന്‍എ പരിശോധന തുടരുന്നു

National
  •  10 days ago
No Image

അംഗരാജ്യമായ ഇറാനെതിരായ ആക്രമണത്തെ അപലപിച്ച് ഷാങ്ഹായി രാജ്യങ്ങള്‍; വിട്ടുനിന്ന് ഇന്ത്യ

National
  •  10 days ago
No Image

കെനിയയിലെ ബസ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് 8.45ഓടെ കൊച്ചിയിലെത്തും

Kerala
  •  10 days ago
No Image

യൂനിഫോമിലല്ലാതെ പൊലിസുകാർ വെടിവച്ചുകൊല്ലുന്നത് ഡ്യൂട്ടിയുടെ ഭാഗമല്ല; പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി വേണ്ട: സുപ്രിംകോടതി

National
  •  10 days ago
No Image

56ന്റെ നിറവിൽ മലപ്പുറം; പിറവിയെച്ചൊല്ലി തീരാത്ത വിവാദം

Kerala
  •  10 days ago
No Image

മലാപ്പറമ്പ് പെൺവാണിഭം: പൊലിസുകാരന്റെ പാസ്‌പോർട്ട് കണ്ടെടുത്തു

Kerala
  •  10 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കനത്ത ജാഗ്രത

Kerala
  •  10 days ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  10 days ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  11 days ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  11 days ago