HOME
DETAILS

ഒരു മണിക്കൂറിനുള്ളിൽ കത്തിനശിച്ച ഫെരാരി; യുവാവിൻ്റെ പത്തുവർഷത്തെ സമ്പാദ്യവും സ്വപ്നവും കൺമുന്നിൽ ചാരമായി

  
Web Desk
April 23 2025 | 15:04 PM

Ferrari Burns Within an Hour 10 Years of Savings Lost in Flames

ടോക്കിയോ: ഫെരാരി വാങ്ങിയതിൻറെ ആദ്യ മണിക്കൂറിൽ തന്നെ കത്തിനശിച്ചപ്പോൾ പത്തുവർഷം സമ്പാദിച്ചുണ്ടാക്കിയ സ്വപ്നം ചാരമായി അവസാനിക്കുകയായിരുന്നു. ജപ്പാനിലെ 33-കാരനായ സംഗീതജ്ഞൻ ഹോങ്കോന്റെ സ്വപ്‌ന വാഹനം — ഫെരാരി 458 സ്‌പൈഡർ ലോറൂമിൽനിന്ന് പുറത്തിറക്കി മണിക്കൂറുകൾക്കകം തീപിടിച്ച് കത്തി നശിച്ചു. കാറിനായി ഇയാൾ ചെലവഴിച്ചത് ഏകദേശം 2.5 കോടി രൂപയാണ്.

ഹോങ്കോൻ, കുറേ കാലമായി സ്വപ്നം കണ്ടിരുന്ന ഈ ആഡംബര കാറിന്റെ ഓണർഷിപ്പ് ഏറ്റുവാങ്ങിയത് വലിയ ആവേശത്തോടെയായിരുന്നു. എന്നാൽ ജപ്പാനിലെ ഷൂട്ടോ എക്‌സ്പ്രസ് വേയിൽ ഡ്രൈവ് ചെയ്യുന്നതിനിടെ വാഹനത്തിൽ നിന്നും പെട്ടെന്ന് പുക ഉയരുന്നത് കാണുകയും ഉടൻ വാഹനം നിർത്തുകയും ചെയ്തു. ഉടൻ പുറത്തേക്ക് ഓടിയിറങ്ങിയ ഇയാൾ അതിനുശേഷം തന്റെ കണ്മുമ്പിൽ തന്നെ വാഹനം പൂർണമായും കത്തിനശിക്കുന്നതും കാണേണ്ടി വന്നു.

ആകെ 20 മിനിറ്റെടുത്താണ് തീ അണക്കാനായത്. എന്നാൽ ബംപറിന്റെ ചെറിയ ഭാഗം ഒഴിച്ചാൽ ബാക്കി മുഴുവൻ കാർ പൂർണമായും ചാമ്പലായി.

അപകടത്തിന് മുൻപ് വാഹനം എങ്ങും ഇടിച്ചിട്ടില്ലെന്നും, തീപിടിത്തത്തിന് കാരണം ഇതുവരെ കണ്ടെത്താനായില്ലെന്നും ഹോങ്കോൻ വ്യക്തമാക്കുന്നു. മെട്രോപ്പൊളിറ്റൻ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

താൻ നേരിട്ട ദുഃഖകരമായ അനുഭവം ഹോങ്കോൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെ ഈ വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചാരത്തിലായി.

"എന്റെ ഫെരാരി ഡെലിവറി കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ കത്തിനശിച്ചു. ജപ്പാനിൽ ഇങ്ങനെ ഒരു വിധി നേരിട്ട ഒരേയൊരു വ്യക്തി ഞാനായിരിക്കും എന്ന് ഉറപ്പാണ്," — ഹോങ്കോൻ എക്സിൽ കുറിച്ചു .

A 33-year-old musician in Japan watched his dream car, a Ferrari 458 Spider worth ₹2.5 crore, go up in flames just an hour after taking delivery. The car caught fire while he was driving on the Shuto Expressway. Though he escaped unharmed, the vehicle was completely destroyed. The cause of the fire remains unknown, and police have launched an investigation. The incident has since gone viral on social media.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ജീവന് ഉത്തരവാദികളാര്? വന്യജീവി ആക്രമണത്തിൽ ഒൻപത് വർഷത്തിനിടെ 300 മരണം

Kerala
  •  4 days ago
No Image

ഇന്ന് ലോക സംഗീത ദിനം; തലമുറകളിലേക്ക് സംഗീതസൗന്ദര്യം പകർന്ന് മുഹ്‌സിൻ കുരിക്കളുടെ ജീവിതയാത്ര

Kerala
  •  4 days ago
No Image

മൺസൂണിൽ ജലശേഖരം 50%: പ്രളയ സാധ്യത; ഒഴുകിയെത്തിയത് പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലധികം 

Kerala
  •  4 days ago
No Image

വൈദ്യുതിവേലി നിർമാണത്തിന് പ്രത്യേക അനുമതി നിർബന്ധം; രണ്ടു വര്‍ഷത്തിനിടെ ഷോക്കേറ്റ് മരിച്ചത് 24 പേര്‍

Kerala
  •  4 days ago
No Image

നിലമ്പൂർ: വൻ വിജയം പ്രതീക്ഷിച്ച് യു.ഡി.എഫ്; ഫലം കോൺഗ്രസ് നേതൃത്വത്തിന് നിർണായകം

Kerala
  •  4 days ago
No Image

മഴക്കാലത്ത് ലഭ്യത കുറഞ്ഞിട്ടും വില ലഭിക്കാതെ റബർ കർഷകർ

Kerala
  •  4 days ago
No Image

'മാർഗദീപ'ത്തിലും വിവേചനം; മുസ്‌ലിം അപേക്ഷകരിൽ 1.56 ലക്ഷം പേരും പുറത്ത്

Domestic-Education
  •  4 days ago
No Image

ഓപ്പറേഷന്‍ സിന്ധു; ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി എത്തും; ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്ന് ഇറാന്‍

National
  •  4 days ago
No Image

ആണവപദ്ധതി ഉപക്ഷിക്കില്ല, കടുപ്പിച്ച് ഇറാന്‍; നയതന്ത്രദൗത്യം തുടര്‍ന്ന് യൂറോപ്യന്‍ ശക്തികള്‍; തെഹ്‌റാനിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ച് ഇസ്‌റാഈല്‍; ഇറാന്‍ ആക്രമണത്തില്‍ വീണ്ടും വിറച്ച് തെല്‍ അവീവ് 

International
  •  4 days ago
No Image

നാളെ മുതല്‍ വീണ്ടും മഴ; ന്യൂനമര്‍ദ്ദവും ഒപ്പം ചക്രവാതച്ചുഴിയും സജീവം; മുന്നറിയിപ്പ് 

Kerala
  •  4 days ago