പാലക്കാട്; കൈക്കൂലി കേസിൽ അറസ്റ്റിലായ ഫീൽഡ് അസിസ്റ്റൻ്റിനെ സർവീസിൽ നിന്ന് പുറത്താക്കി; വിജിലൻസ് കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്
പാലക്കാട് പാലക്കയം വില്ലേജിൽ ഫീൽഡ് അസിസ്റ്റൻ്റായി പ്രവർത്തിച്ച സുരേഷ് കുമാറിനെ സർക്കാർ സർവീസിൽ നിന്ന് പുറത്താക്കിയതായി ഉത്തരവ് പുറപ്പെടുവിച്ചു. ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് അപേക്ഷകനിൽ നിന്ന് കൈക്കൂലി സ്വീകരിച്ച സംഭവത്തിൽ 2023 മെയ് 23-ന് സുശേഷിന്റെ അറസ്റ്റ് നടന്നിരുന്നു. തുടർന്ന് നടന്ന വകുപ്പുതല അന്വേഷണത്തെ തുടർന്നാണ് അദ്ദേഹത്തെ ഉദ്യോഗത്തിൽ നിന്ന് നീക്കാൻ തീരുമാനം എടുത്തത്.
റവന്യൂ വകുപ്പിന്റെ പേര് തന്നെ ദോഷപ്പെടുത്തുന്ന പ്രവൃത്തികൾ
റവന്യൂ വകുപ്പിന്റെ പേര് തന്നെ ദോഷപ്പെടുത്തുന്ന വിധത്തിലാണ് സുരേഷ് കുമാറിന്റെ പ്രവർത്തികളെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ താമസസ്ഥലത്ത് നടന്ന പരിശോധനയിൽ ഒരു കോടി രൂപയും കൈക്കൂലിയായി കൈപ്പറ്റിയ വിവിധ വസ്തുക്കളുമാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
കുടംപുളിയും തേനും വരെ കൈപ്പറ്റിയിരുന്നതായി കണ്ടെത്തൽ
പ്രതിയ്‌ക്കെതിരെ നാട്ടുകാരുടെ സാക്ഷ്യങ്ങളും ലഭിച്ചിട്ടുണ്ട്. പലരിൽ നിന്നും 500 മുതൽ 10,000 രൂപ വരെയുള്ള തുകയിലായിരുന്നു കൈക്കൂലി. കൂടാതെ, പൈസയ്‌ക്കൊപ്പം കുടംപുളി, തേൻ, പടക്കങ്ങൾ, ഷർട്ടുകൾ, മുണ്ടുകൾ, പേനകൾ തുടങ്ങി വിവിധ വസ്തുക്കളും കൈപ്പറ്റിയതായി വിജിലൻസ് കണ്ടെത്തി.
ഏകദേശം ഒരു കോടി രൂപയോളം സ്വരൂക്കൂട്ടിയിരുന്നെങ്കിലും സുരേഷ് കുമാർ താമസിച്ചിരുന്നത് തിങ്ങിനിറഞ്ഞ ചെറിയൊരു ലോഡ്ജ് മുറിയിലാണ് പ്രതിമാസം വെറും 2500 രൂപയുടെ വാടക. സ്വന്തമായി വാഹനമൊന്നുമില്ല. ഭക്ഷണം ഓഫീസിനു സമീപത്തെ ചെറിയ കടയിൽ നിന്നുള്ള കഞ്ഞിയാണ്. ശമ്പളം ചെലവാക്കാനുള്ള ആവശ്യം കുറവായതിനാലാണ് പണം സേവ് ചെയ്തിരുന്നതെന്നാണ് സുരേഷിന്റെ വാദം. സ്വന്തം വീടിന്റെ നിർമ്മാണത്തിനായാണ് പണം സ്വരൂക്കൂട്ടിയതെന്ന് അദ്ദേഹം മൊഴി നൽകി.
നാണയത്തുട്ടുകളുടെ കണക്കെടുപ്പ് ഞെട്ടിപ്പിക്കുന്നു
താമസമുറിയിൽ നിന്ന് പിടിച്ചെടുത്ത നാണയങ്ങൾ എണ്ണിയപ്പോൾ ഏകദേശം 9000 രൂപയുടെ നാണയത്തുട്ടുകളാണ് കണ്ടെടുത്തത്. ഈ കണ്ടെത്തലുകളും ചേർത്ത് കൈക്കൂലി കേസിന്റെ ഗൗരവം വെളിപ്പെടുത്തുന്നതാണ്.
Suresh Kumar, a field assistant at Palakkayam Village Office, has been dismissed from service after being arrested in a 2023 bribery case. He was caught accepting a bribe for issuing a location certificate. A departmental probe found shocking details, including ₹1 crore in cash and other items like honey, tamarind, and new clothes allegedly taken as bribes. Vigilance also revealed he lived modestly despite the large stash of illegal wealth.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."