പഞ്ചായത്ത് നീക്കത്തിനെതിരേ പ്രതിഷേധം ശക്തം
പൂച്ചാക്കല്‍: പൂച്ചക്കാലില്‍ ബാര്‍ ഹോട്ടല്‍ അനുവദിക്കാന്‍ വീണ്ടും നീക്കത്തിനെതിരേ പ്രതിഷേധം ശക്തമായി. എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പുതിയ പഞ്ചായത്ത് കമ്മറ്റി നിലവില്‍ വന്നപ്പോള്‍ നല്‍കിയ അപേക്ഷയിന്‍മേലാണ് പാണാവള്ളി പഞ്ചായത്ത് കമ്മറ്റി എന്‍.ഒ.സി.അനുവദിക്കാന്‍ ഒരുങ്ങുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് അന്ന് ഈ അപേക്ഷ മാറ്റി വെച്ചിരിക്കുകയായിരുന്നു. കോടതി ഇടപെടലിന്റെ പേരു പറഞ്ഞാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.
പൂച്ചാക്കലിലെ തച്ചാപറമ്പ് റസിഡന്‍സിക്ക് ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ തുടങ്ങുന്നതിന് എന്‍.ഒ.സി അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുന്നതിന് ഇന്ന് നടക്കുന്ന പാണാവള്ളി പഞ്ചായത്ത് കമ്മറ്റിയിലെ അജണ്ടയില്‍ പ്രധമസ്ഥാനമാണ് നല്‍കിയിരിക്കുന്നത്. അന്ന് കൊടുത്ത അപേക്ഷ പരിഗണിക്കാതിരുന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ കോടതിയെ സമീപിച്ചിരുന്നു. പഞ്ചായത്ത് നിലപാട് അറിയിക്കണമെന്ന കോടതി ആവശ്യം പരിഗണിച്ചാണ് ഇന്നത്തെ അജണ്ടയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതെന്നാണറിവ്. പൂച്ചാക്കല്‍ ടൗണിലാണ് ബാര്‍ നടത്താനുള്ള സൗകര്യത്തോടെ നിര്‍മിച്ച ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ബാര്‍ വിവാദം ഉണ്ടായതോടെ ബാര്‍ തുടങ്ങാന്‍ ലൈസന്‍സ് ലഭിക്കാതിരുന്നതാണ് ഈ സ്ഥാപനം. ത്രീസ്റ്റാര്‍ സൗകര്യത്തോടെയാണ് ഈ ഹോട്ടല്‍ ആദ്യം നിര്‍മിച്ചത്. ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍ ഉണ്ടെങ്കിലേ ബാറിന് ലൈസന്‍സ് നേടാനാകൂ എന്ന് വന്നതോടെ ഫൈവ് സ്റ്റാര്‍ സൗകര്യത്തോടെ നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു. പ്രദേശത്തെ മദ്യമാഫിയയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.
കഴിഞ്ഞ യു ഡി എഫ് ഞ്ചായത്ത് ഭരണസമിതി ഈ സ്ഥാപനത്തിന് എന്‍ഒസി നല്‍ കേണ്ടെന്ന തീരുമാനമാണ് കൈകൊണ്ടത്. യു ഡി എഫ് പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി എന്‍.ഒ.സി ക്ക് അനുകൂല തീരുമാനം എടുത്തെങ്കിലും അന്നത്തെ പ്രസിഡന്റും സ്ഥിരം സമിതി ചെയര്‍മാനും കെ.പി.സി.സി പ്രസിഡന്റിനെ സമീപിച്ച് തീരുമാനം മാറ്റിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കെ.പി.സി.സി.പ്രസിഡന്റ് വി.എം സുധീരന്‍ വിഷയത്തില്‍ ഇടപെട്ട് യു ഡി എഫ് ഭരിക്കന്ന പഞ്ചായത്തുകളില്‍ ബാര്‍ തുടങ്ങാന്‍ അനുവദിക്കരുതെന്ന് കാട്ടി ഡി.സി.സി പ്രസിഡന്‍മാര്‍ക്കും യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് മാര്‍ക്കും സര്‍ക്കുലര്‍ നല്‍കി. ഇങ്ങനെയാണ് അന്ന് അനുകൂല നീക്കത്തിന് തടയിട്ടത്.
തുടര്‍ന്ന് വന്ന എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയില്‍ എന്‍.ഒ.സിക്ക് ഹോട്ടലുടമ അപേക്ഷ നല്‍കിയെങ്കിലും ഈ അപേക്ഷ മാറ്റി വെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു അപേക്ഷ നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു അന്ന് അപേക്ഷ മാറ്റി വെച്ചത്. അനുമതി കൊടുത്താല്‍ അരൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് പരാജയഭീതി കണ്ടതിനാലായിരുന്നു ഈ നീക്കം. നിലവില്‍ പഞ്ചായത്തും, ബ്ലോക്കും, മണ്ഡലവും നിയമസഭയും എല്ലാം എല്‍ ഡി എഫിന് അനുകൂലമായതോടെ എന്‍ഒസി ക്കുള്ള അപേക്ഷ പരിഗണിക്കാനുള്ള നീക്കങ്ങള്‍ നടത്തിയപ്പോള്‍ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. വിവിധ സംഘടനകളുടെയും മദ്യനിരോധസമിതിയുടെയും നേതൃത്വത്തില്‍ അന്ന് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
നിലവിലെ സി.പി.എം ഏരിയാ നേതൃത്വം എന്‍.ഒ.സി കൊടുക്കുന്നതിന് അനുകൂലമാണെന്ന് അണികള്‍ക്കിടയില്‍ സംസാരമുണ്ട്. പൂച്ചാക്കല്‍ തൃച്ചാറ്റുകുളം എല്‍.സി നേതൃത്വങ്ങള്‍ എന്‍.ഒ.സി കൊടുക്കുന്നതിന് അനുകൂലമല്ലെന്നാണറിവ്. സ.പി.ഐയുടെ നിലപാട് എന്‍.ഒ.സി കൊടുക്കുന്നതിന് അനുകൂലമാണത്രെ. എന്നാല്‍ പഞ്ചായത്ത് അംഗങ്ങളില്‍ അനുകൂലിക്കുന്നവരും എതിര്‍പ്പുള്ളവരും ഉണ്ട്. പക്ഷെ പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനിച്ച് വിപ്പ് നല്‍കിയാല്‍ അതനുസരിക്കാതെ മറ്റ് വഴിയില്ല. പൊതുജന താല്‍പര്യം സംരക്ഷിക്കുന്നതിനേക്കാള്‍ പാര്‍ട്ടിക്ക് കിട്ടുന്ന നേട്ടത്തിനാണ് ഇവിടെ മുന്‍ഗണന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."