ആണവോര്‍ജ്ജം ലോക സമാധാനത്തിന് വെല്ലുവിളിയാകരുത്: രമേശ് ചെന്നിത്തല
ആലുവ: ആണവോര്‍ജ്ജം ലോക സമാധാനത്തിന് വെല്ലുവിളിയാകരുതെന്നും ശാസ്ത്രവും ആണവോര്‍ജ്ജവും മനുഷ്യനന്മയ്ക്ക് വഴി തെളിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വൈ.എം.സി.എ കേരള റീജിയന്റേയും സീഡ്സ് ഇന്‍ഡ്യയുടേയും സംയുക്താഭിമുഖ്യത്തില്‍ ആലുവ തോട്ടുമുഖം വൈ.എം.സി.എ. ക്യാംപ് സെന്ററില്‍ നടന്ന ''സമാധാന കോണ്‍ഗ്രസ് 2016'' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈ.എം.സി.എ. സംസ്ഥാന ചെയര്മാന് പ്രൊഫ. ജോയ് സി. ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ സീഡ്സ് ഇന്ത്യ ഡയറക്ടറും ഇന്റര്‍നാഷണല്‍ അസോസിയേഷന് ഫോര്‍ റിലിജിയസ് ഫ്രീഡത്തിന്റെ മുന്‍ രാജ്യാന്തര അദ്ധ്യക്ഷനുമായ ഡോ. തോമസ് മാത്യു കുളങ്ങര സമാധാന സന്ദേശം നല്കി.
ഡോ.ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. അന്‍വര്‍ സാദത്ത് എം.എല്‍.എ. ഐക്യ സന്ദേശവും, വൈ.എം.സി.എ. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഷിബു തെക്കുംപുറം സമാധാന പ്രതിജ്ഞയും ചൊല്ലികൊടുത്തു.
ലോക സമാധാനത്തിനായി രണ്ടാം ലോക മഹായുദ്ധത്തിന്റെ പരിസമാപ്തിയില്‍ നടന്ന ഹിരോഷിമാ നാഗസാക്കി ദുരന്തത്തിലെ ജീവിക്കുന്ന രക്തസാക്ഷികളായ മോറിക്കാവ തക്കാക്കി, താച്ചിബാന മിറ്റ്സുവോ, സക്കാഷിത നോറീക്കോ, ഹിഗാഷീനോ മറീക്കോ, ഫുക്കാഹോറി ജോഹ്ജി, ഫുക്കാഹോറി തോഷീക്കോ, തഗാവ ടൊയോക്കോ, യുവ പ്രതിനിധികളായ യമസാക്കി മിസോനോ, സമൂക്കാവ ടോമോക്കി എന്നിവരാണ് സമാധാന കോണ്‍ഗ്രസില്‍ പങ്കെടുക്കുവാന്‍ ജപ്പാനില്‍ നിന്നും എത്തിച്ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."