അശരണര്‍ക്ക് കനിവിന്റെ കൈത്താങ്ങ് നല്‍കേണ്ടത് സമൂഹത്തിന്റെ ബാധ്യത: സാദിഖലി ശിഹാബ് തങ്ങള്‍
ആലുവ : കരുണയുടെ നോട്ടം പ്രതീക്ഷിക്കുന്നവര്‍ക്ക് കനിവിന്റെ കൈത്താങ്ങ് നല്‍കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
ആതുര സേവന പ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായി മാറിയ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സഹചാരി റിലീഫ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ജീവകാരുണ്യ മേഖലയിലെ ഉത്തമ മാതൃകയാണെന്നും നിര്‍ദ്ധനരായ നിരവധി ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാന്‍ സഹചാരി സെന്ററിന് കഴിഞ്ഞതായും തങ്ങള്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. ആലുവ മേഖല കമ്മിറ്റിക്ക് കീഴില്‍ എടത്തല കുഞ്ചാട്ടുകരയില്‍ ആരംഭിയ്ക്കുന്ന സഹചാരി സെന്ററിലേക്ക് രോഗി പരിചരണ സാമഗ്രികള്‍ അസ്മാബീ എര്‍ത്ത് മൂവേഴ്സ് എം.ഡി. ഹസ്സന് മരോട്ടിക്കലില് നിന്നും സ്വീകരിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം. ബഷീര്‍ ഫൈസി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ്, ഷെമീര്‍ ഫൈസി, ഷിജാസ് ബാഖവി, ജലീല്‍ ഫൈസി, അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂര്‍, ഷാജഹാന് ഖാസിമി, ഹസ്സന് ഫൈസി, കെ.എം. ഷംസുദ്ദീന്, ബാവ ഫൈസി, കെ.കെ. അബ്ദുള്ള ഇസ്ലാമിയ, പി.എം. നൗഷാദ്, എസ്.എച്ച്. അബ്ദുള്‍ മലിക്, നൗഫല്‍ കുട്ടമശ്ശേരി, അന്‍സാര്‍ ഗ്രാന്റ്, കെ.ബി. അലി, സെയ്തുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."