പറവൂരില്‍ നഗരസഭയുടെ നേതൃത്വത്തില്‍ നായപിടിത്തം തുടങ്ങി
പറവൂര്‍: തെരുവുനായ ശല്യം രൂക്ഷമായ പറവൂരില്‍ നഗരസഭയുടെ നേതൃത്വത്തില്‍ നായപിടുത്തം തുടങ്ങി. നഗരസഭാ അതിര്‍ത്തിയില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ കിക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പറവൂര്‍ നഗരസഭയിലേക്ക് പട്ടിപിടുത്തക്കാരനെ നിയമിച്ചിരുന്നു.
ജില്ലയില്‍ ആദ്യമായി തെരുവ് നായ പരിപാലന കേന്ദ്രം തുടങ്ങിയത് പറവൂരിലാണെങ്കിലും നായ്ക്കളെ വന്ധ്യംകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഡോഗ് കാച്ചറെ ലഭിക്കാത്തതും നഗരസഭയില്‍ ഫണ്ടില്ലാത്തതും തെരുവ് നായ പരിപാലനം നടക്കാതെപോയി. എന്നാല്‍ ഡോഗ് കാച്ചര്ക്കുള്ള വേതനമായ പതിനെട്ടായിരം രൂപയും അറ്റന്‍ഡര്‍, ഭക്ഷണം എന്നീ ചെലവുകളിലേക്കുമായി ഒരുലക്ഷം രൂപ നഗരസഭ മൃഗാശുപത്രിക്ക് നല്‍കിയതിനെത്തുടര്‍ന്നാണ് പട്ടിപിടുത്തം ആരംഭിച്ചിത്.
ഒരു ദിവസം നാലുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള സൗകര്യമേ നിലവില്‍ മൃഗാശുപത്രിയിലുള്ളൂ. നേരത്തെ പട്ടികളെ പിടിച്ചുകേസില് അകപ്പെട്ട ചേന്ദമംഗലം സ്വദേശി ബേബിയെയാണ് വീണ്ടും പട്ടിപിടുത്തത്തിനായി നഗരസഭ നിയോഗിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."