സര്‍ക്കാര്‍ ലക്ഷ്യം ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ: മുഖ്യമന്ത്രി
കൊച്ചി: സമൂഹത്തിലെ അവശ വിഭാഗങ്ങള്‍ക്കായി ഗുണനിലവാരമുള്ള സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റമദ ഹോട്ടലില്‍ ഹൃദ്രോഗഹൃദയ ശസ്ത്രക്രിയ വിദഗ്ധരുടെ സംയുക്ത സംഘടനയായ സൊസൈറ്റി ഫോര്‍ ഹാര്‍ട്ട് ഫെയ്‌ലിയര്‍ ആന്‍ഡ് ട്രാന്‍സ്പ്ലാന്റേഷന്റെ നാലാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൃദ്രോഗികളുടെ എണ്ണത്തില്‍ മുന്നിലാണ് നമ്മുടെ രാജ്യം. ഹൃദ്രോഗികളുടെ തലസ്ഥാനമായി നമ്മുടെ രാജ്യത്തെ വിശേഷിപ്പിക്കാം. അതേ സമയം ഹൃദ്രോഗ ചികിത്സയിലും വളരെയേറെ മുന്നേറാന്‍ നമുക്ക് കഴിഞ്ഞു. ഗുരുതര ഹൃദ്രോഗമുള്ള പല രോഗികളെയും രക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞത് ഹൃദ്രോഗ വിദഗ്ധരുടെ കഠിനപ്രയത്‌നം മൂലമാണ്. ഹാര്‍ട്ട് ഫെയ്‌ലിയര്‍ ഇന്ന് വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ ഇ.എസ്.ഐ ഡിസ്‌പെന്‍സറികള്‍, ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടി തുടങ്ങിയ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ചരിത്രം എന്ന പുസ്തകം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പ്രകാശനം ചെയ്തു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ മേഖലയിലേക്ക് കൂടുതലായി കടന്നുവരണമെന്ന് മന്ത്രി പറഞ്ഞു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളുടെയും നിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്.
ആവശ്യത്തിന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ അഭാവം വലിയ പ്രശ്‌നമാണ്. മുന്‍കരുതല്‍ നടപടികള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ആരോഗ്യനയമാണ് സര്‍ക്കാര്‍ പിന്‍തുടരാന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ 27 ഡോക്ടര്‍മാരെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു. ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധര്‍, കാര്‍ഡിയോളജിസ്റ്റ്‌സ്, കാര്‍ഡിയാക് സര്‍ജന്‍സ്, അനസ്തീഷ്യസ്റ്റിസ്, പാരാമെഡിക്കല്‍ ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് തുടങ്ങി അഞ്ഞൂറോളം പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഡോ. ഹോസ്റ്റ് സ്റ്റീവര്‍ട്ട് (ജര്‍മ്മനി), ഡോ. സ്റ്റീവ് ക്ലാര്‍ക്ക് (യുകെ), ഡോ. സി. സിവതാസന്‍ (സിംഗപ്പൂര്‍) എന്നിവരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഹാര്‍ട്ട് ഫെയ്‌ലിയറിനുള്ള നൂതനമായ ചികിത്സാ രീതികളും കൃത്രിമ ഹൃദയം വച്ചുപിടിപ്പിക്കുന്ന രീതികളും സമ്മേളനത്തിന്റെ ആദ്യദിവസം ചര്‍ച്ച ചെയ്തു.
സൊസൈറ്റിയുടെ പ്രസിഡന്റ് ഡോ. ശിവ് കെ. നായര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംപി പി. രാജീവ്, ഡോ. കെ.യു. നടരാജന്‍, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. പി. വേണുഗോപാല്‍, ഡോ. കെ.എം. ചെറിയാന്‍, ഡോ. ജോ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."