HOME
DETAILS

എല്ലാ ക്യുആര്‍ കോഡും സുരക്ഷിതമല്ല; സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍

  
Web Desk
April 27 2025 | 15:04 PM

UAE Cyber Security Council Issues Warning Not All QR Codes Are Secure

ദുബൈ: പൊതുസ്ഥലങ്ങളിലെ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും ചോര്‍ത്തുന്ന തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍. 

നിയമാനുസൃതമായ സേവനങ്ങളുടെ മറവില്‍, സംശയാസ്പദമായ വെബ്‌സൈറ്റുകളിലേക്ക് ഉപയോക്താക്കളെ എത്തിച്ച ശേഷം നിര്‍ണായകമായ വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് തട്ടിപ്പിന്റെ പതിവു രീതി. പൊതുസ്ഥലങ്ങളില്‍ കാണപ്പെടുന്ന ക്യുആര്‍ കോഡ് സ്റ്റിക്കറുകളെ കുറിച്ച് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. 

കൂടാതെ ഇത്തരം ക്യുആര്‍ കോഡുകളുടെ ആധികാരികത പരിശോധിക്കാതെ അവ സ്‌കാന്‍ ചെയ്യരുതെന്നും സൈബര്‍ സുരക്ഷാ കൗണ്‍സില്‍ ഉപയോക്താക്കളോട് നിര്‍ദ്ദേശിച്ചു.

സൈബര്‍ കുറ്റവാളികള്‍ പൊതു ഇടങ്ങളിലെ സൈന്‍പോസ്റ്റുകളിലോ മറ്റോ വ്യാജ ക്യുആര്‍ കോഡ് സ്റ്റിക്കറുകള്‍ സ്ഥാപിക്കുന്നുണ്ടെന്നും ഇത് ഇരകളെ തട്ടിപ്പില്‍ വീഴ്ത്താനും അവരുടെ ഉപകരണങ്ങളും അക്കൗണ്ടുകളും സ്വകാര്യഡാറ്റയും അപഹരിക്കാന്‍ കഴിവുള്ള അപകടകരമായ സൈറ്റുകളിലേക്ക് അവരെ റീഡയറക്ട് ചെയ്ത് അവരുടെ സ്വകാര്യ, ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

പൊതു ഇടങ്ങളിലെ ക്യുആര്‍ കോഡുകള്‍ സാധാരണയായി മാര്‍ക്കറ്റിംഗ്, ഡിജിറ്റല്‍ സേവന ആക്‌സസ് എന്നിവയ്ക്കായാണ് ഉപയോഗിക്കുന്നത്. ഇതേക്കുറിച്ച് യാതൊരു ശ്രദ്ധയുമില്ലാത്ത ഉപയോക്താക്കളാണ് വലിയതരത്തിലുള്ള സൈബര്‍ സുരക്ഷാ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നത്. ഈ കോഡുകള്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്ന വെബ്‌സൈറ്റുകളിലേക്ക് അവരെ റീഡയറക്ട് ചെയ്‌തേക്കാം.

ക്യുആര്‍ കോഡ് തട്ടിപ്പ് എങ്ങനെ തിരിച്ചറിയാം

  • കോഡ് വിശ്വസനീയമായ ഒരു സ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കുക.
  • ലിങ്ക് തുറക്കുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും അത് പരിശോധിച്ചുറപ്പിക്കുക. പ്രത്യേകിച്ചും അത് 'http' ല്‍ ആരംഭിക്കുന്നില്ലെങ്കില്‍.
  • പ്രശസ്തമായ ലിങ്ക് ചെക്കിംഗ് ആപ്പുകള്‍ ഉപയോഗിക്കുക.
  • അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നത് ഒഴിവാക്കുക.

നിങ്ങള്‍ വഞ്ചിക്കപ്പെട്ടാല്‍ എന്തുചെയ്യണം?

  • രജിസ്റ്റര്‍ ചെയ്ത ക്രെഡിറ്റ് കാര്‍ഡ് മരവിപ്പിക്കാന്‍ ഉടന്‍ തന്നെ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക.
  • വിശ്വസനീയമായ ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ സ്‌കാന്‍ ചെയ്യുക.
  • എല്ലാ പാസ്‌വേഡുകളും മാറ്റുക.
  • സംഭവം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.

The UAE Cyber Security Council has issued a critical warning about the security risks associated with QR codes. While QR codes have become widely used, not all of them are secure, and cybercriminals may exploit them to steal personal data or launch attacks. The Council urges the public to exercise caution when scanning QR codes, especially from unknown sources.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം ആശുപത്രിയിൽ യുവാവിന്റെ കൈഞരമ്പ് മുറിച്ച സംഭവം; പ്രതി പൊലീസ് പിടിയിലായി

Kerala
  •  2 days ago
No Image

യുഎഇ തൊഴിൽ കരാർ എങ്ങനെ ഓൺലൈനിലൂടെ പരിശോധിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യാം; നിങ്ങളറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം: 39 പേർ കൊല്ലപ്പെട്ടു, 317 പേർക്ക് പരുക്ക്

International
  •  2 days ago
No Image

യമഹയുടെ പുതിയ ഹൈബ്രിഡ് ബൈക്ക് വരവായി; മികച്ച ഇന്ധനക്ഷമതയും, താങ്ങാനാവുന്ന വിലയും

auto-mobile
  •  2 days ago
No Image

രാജസ്ഥാൻ മാത്രമല്ല, മറ്റൊരു ടീമിന് വേണ്ടിയും സഞ്ജു കളിക്കും; വമ്പൻ പോരിനൊരുങ്ങി മലയാളി താരം

Cricket
  •  2 days ago
No Image

സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം, പ്രവൃത്തി സമയം ഏഴ് മണിക്കൂറാക്കി കുറച്ചു; പുതിയ പദ്ധതിയുമായി അജ്മാൻ

uae
  •  2 days ago
No Image

'യുഡിഎഫിലെടുത്താല്‍ 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരിക്കാം': പിവി അന്‍വര്‍

Kerala
  •  2 days ago
No Image

ഖത്തറിൽ യുഎസ് പൗരന്മാർക്ക് എംബസിയുടെ ജാഗ്രതാ നിർദേശം: രാജ്യം സുരക്ഷിതമെന്ന് വിദേശകാര്യ മന്ത്രാലയം

qatar
  •  2 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിലെ സാധാരണക്കാരെയും നിക്ഷേപകരെയും എങ്ങനെ ബാധിക്കും

International
  •  2 days ago
No Image

സേനയിലെ ചരിത്ര പുരുഷൻ; ടെസ്റ്റിൽ പുതിയ നേട്ടത്തിലേക്ക് നടന്നുകയറി കെഎൽ രാഹുൽ

Cricket
  •  2 days ago