താലൂക്ക് വികസന സമിതിയില്‍ പൊലിസിനെതിരെ വിമര്‍ശനം
കരുനാഗപ്പള്ളി: ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ട്രാഫിക് അഡൈ്വസറി കമ്മിറ്റി എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ പൊലിസിന്റെ ഭാഗത്ത് നിന്നു ഗുരുതര വീഴ്ചയുണ്ടായതായി താലൂക്ക് വികസന സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ഓണവും ബലിപെരുന്നാളും അടുത്തതോടെ ടൗണിലെ ഗതാഗതം താറുമാറായിരിക്കുകയാണ്. ഇത് പരിഹരിക്കുന്നതിന് പൊലിസ്, ട്രാഫിക്, ആര്.ടി.ഒ, മുന്‍സിപ്പല്‍ അധികൃതര്‍ എന്നിവര്‍ സംയുകതമായി നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഹൈസ്കൂള്‍ ജങ്ഷന് മുതല്‍ ലാലാജി ജങ്ഷന് വരെയുള്ള പാര്‍ക്കിങ് ഒഴിവാക്കുന്നതിനും പുതുതായി സ്ഥാപിക്കുന്ന പെട്ടിക്കടകള്‍ ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആര്.രാമചന്ദ്രന് എം.എല്‍.എ.അധ്യക്ഷനായി. നഗരസഭാധ്യക്ഷ എം.ശോഭന, ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കല്‍ മജീദ്, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് പി. സെലീന തുടങ്ങിയവര്‍ പങ്കെടുത്തു. തഹസില്‍ദാര്‍ ബി.രാധാകൃഷ്ണന് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."