HOME
DETAILS

പിടിച്ചതെല്ലാം പുലിവാല് ഡാ.. റാപ്പർ വേടനെതിരെ ആയുധ നിയമപ്രകാരവും കേസ്; പുലിപ്പല്ല് കേസിൽ വനംവകുപ്പും നടപടിയിലേക്ക്

  
April 28 2025 | 13:04 PM

Rapper Vedan Faces Arms Act Case Forest Department Takes Action in Tiger Nail Case

 

കൊച്ചി: കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിക്കെതിരെ ആയുധ നിയമപ്രകാരവും പൊലീസ് കേസെടുക്കുന്നു. വേടന്റെ കൈവശം നിന്ന് പ്രത്യേക തരം കത്തി, മഴു തുടങ്ങിയ ആയുധങ്ങൾ പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ആയുധ നിരോധന നിയമം ചുമത്തുന്നത് പരിഗണിക്കുകയാണ്. എന്നാൽ, ഇവ ആയുധങ്ങളല്ലെന്നും കലാപരിപാടികളിൽ ലഭിച്ച സമ്മാനങ്ങളാണെന്നുമാണ് വേടൻ പൊലീസിനോട് വിശദീകരിച്ചത്.

തൃക്കാക്കര എസിപി പിവി ബേബി പറഞ്ഞതനുസരിച്ച്, കൈവശം വയ്ക്കാൻ പാടില്ലാത്ത ആയുധങ്ങളാണ് വേടനിൽ നിന്ന് കണ്ടെടുത്തത്. വേടനെ ഇന്ന് വനംവകുപ്പിന് കൈമാറില്ലെന്നും അദ്ദേഹം അറിയിച്ചു. വൈദ്യപരിശോധനയ്ക്കായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ, നിയമപരമായി നേരിടുമെന്നും വിശദമായി പിന്നീട് സംസാരിക്കാമെന്നും വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസിന്റെ വേട്ടയാടലാണോ എന്ന ചോദ്യത്തിന് "അല്ല" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന് വേടനെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

കഞ്ചാവ് കേസിന് പിന്നാലെ വേടന്റെ കൈവശം നിന്ന് കണ്ടെടുത്ത മാലയിലെ പുലിപ്പല്ല് വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് പുലിപ്പല്ലാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതോടെ, ഇതുമായി ബന്ധപ്പെട്ട് വേടനെതിരെ കേസെടുക്കാൻ തീരുമാനിച്ചു. എന്നാൽ, കഞ്ചാവ് കേസിലെ നടപടികൾ പൂർത്തിയാക്കിയ ശേഷമേ വനംവകുപ്പ് വേടനെ കസ്റ്റഡിയിൽ എടുക്കൂ. തുടർന്ന് അദ്ദേഹത്തെ കോടനാട് വനംവകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോകും. പുലിപ്പല്ല് കേസിൽ അറസ്റ്റ് രേഖപ്പെടുത്തി വേടനെ കോടതിയിൽ ഹാജരാക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

പിടിച്ചെടുത്ത പുലിപ്പല്ല് ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് വനംവകുപ്പിന് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലമ്പൂർ: വൻ വിജയം പ്രതീക്ഷിച്ച് യു.ഡി.എഫ്; ഫലം കോൺഗ്രസ് നേതൃത്വത്തിന് നിർണായകം

Kerala
  •  a few seconds ago
No Image

മഴക്കാലത്ത് ലഭ്യത കുറഞ്ഞിട്ടും വില ലഭിക്കാതെ റബർ കർഷകർ

Kerala
  •  4 minutes ago
No Image

'മാർഗദീപ'ത്തിലും വിവേചനം; മുസ്‌ലിം അപേക്ഷകരിൽ  1.56 ലക്ഷം പേരും പുറത്ത്

Domestic-Education
  •  8 minutes ago
No Image

ഓപ്പറേഷന്‍ സിന്ധു; ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി എത്തും; ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്ന് ഇറാന്‍

National
  •  16 minutes ago
No Image

ആണവപദ്ധതി ഉപക്ഷിക്കില്ല, കടുപ്പിച്ച് ഇറാന്‍; നയതന്ത്രദൗത്യം തുടര്‍ന്ന് യൂറോപ്യന്‍ ശക്തികള്‍; തെഹ്‌റാനിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ച് ഇസ്‌റാഈല്‍; ഇറാന്‍ ആക്രമണത്തില്‍ വീണ്ടും വിറച്ച് തെല്‍ അവീവ് 

International
  •  21 minutes ago
No Image

നാളെ മുതല്‍ വീണ്ടും മഴ; ന്യൂനമര്‍ദ്ദവും ഒപ്പം ചക്രവാതച്ചുഴിയും സജീവം; മുന്നറിയിപ്പ് 

Kerala
  •  an hour ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച;16 ബില്യൺ പാസ്‌വേഡുകൾ ചോർന്നു; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

International
  •  8 hours ago
No Image

ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; ക്യാപ്റ്റനായ ആദ്യ കളിയിൽ ചരിത്രനേട്ടങ്ങളുടെ നിറവിൽ ഇന്ത്യൻ നായകൻ

Cricket
  •  9 hours ago
No Image

എക്‌സിറ്റ് പെര്‍മിറ്റ് വൈകുന്നു; കുവൈത്തിലെ പ്രവാസി അധ്യാപകര്‍ പ്രതിസന്ധിയില്‍

Kuwait
  •  9 hours ago
No Image

ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്‌റാഈലിന് കനത്ത തിരിച്ചടി 

International
  •  9 hours ago