കാന്‍സര്‍ സുരക്ഷാപദ്ധതിക്കു തുടക്കമായി
തിരുവനന്തപുരം: ട്രിവാന്‍ഡ്രം കാന്‍സര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അര്‍ബുദരോഗത്തിനും അവശ്യഘട്ടങ്ങളില്‍ സാധാരണക്കാര്‍ക്ക് ആജീവനാന്ത ആരോഗ്യപരിരക്ഷ നല്‍കുന്നതിനുമായി ആവിഷ്‌കരിച്ച കാന്‍ക്യുവര്‍ സുരക്ഷാപദ്ധതിക്കു തുടക്കമായി. കവടിയാര്‍ ഗോള്‍ഫ് ക്ലബില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കവയിത്രി സുഗതകുമാരി പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു ഉദ്ഘാടനം നിര്‍വഹിച്ചു. അഭയയിലെ അന്തേവാസികളില്‍ ഒരാള്‍ക്ക് അംഗത്വം നല്‍കിയാണ് പദ്ധതി കേരളത്തിനു സമര്‍പ്പിച്ചത്.
കാന്‍സറിനു പുറമേ ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക തകരാറുകള്‍ എന്നീ അടിയന്തരഘട്ടങ്ങളില്‍ സൗജന്യ ചികിത്സ, ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സാധാരണക്കാര്‍ക്കു ലഭ്യമാക്കുന്നതാണു പദ്മശ്രീ ഡോ. എം.കൃഷ്ണന്‍നായരുടെ നേതൃത്വത്തിലുള്ള ട്രിവാന്‍ഡ്രം കാന്‍സര്‍ സെന്റര്‍ ആവിഷ്‌കരിച്ച കാന്‍ക്യുവര്‍ സുരക്ഷ ആജീവനാന്ത ആരോഗ്യപരിരക്ഷാ പദ്ധതി. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്കു വിവിധ രോഗപരിശോധനകളില്‍ 50 ശതമാനം ഇളവും ചികിത്സയ്ക്കായി സൗജന്യ ആശുപത്രി താമസവും ഉള്‍പ്പെടെ മറ്റ് ഇളവുകളും ലഭിക്കും.
ട്രിവാന്‍ഡ്രം കാന്‍സര്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ഡോ. സി. ഭരത്ചന്ദ്രന്‍, ഡയറക്ടര്‍ അഡ്വ. പി.എ. അഹമ്മദ്, ലാപ്പറോസ്‌കോപ്പിക് കാന്‍സര്‍ സര്‍ജന്‍ ഡോ. ബൈജു സേനാധിപന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."