HOME
DETAILS

പ്രതിരോധ വാക്‌സിനും രക്ഷയായില്ല; മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയുണ്ടായ അഞ്ചു വയസുകാരി മരണത്തിന് കീഴടങ്ങി

  
April 29 2025 | 01:04 AM

Five-year-old girl dies of rabies after being bitten by stray dog

മലപ്പുറം: മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പേ വിഷബാധയുണ്ടായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്ന അഞ്ചര വയസ്സുകാരി മരിച്ചു. തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി സല്‍മാന്‍ ഫാരിസിന്റെ സിയ ഫാരിസ് (5) ആണ് മരിച്ചത്. 

മാര്‍ച്ച് 29 നാണ് അഞ്ചു വയസുകാരിക്ക് നായയുടെ കടിയേറ്റത്. അതേ ദിവസം തന്നെ രണ്ടര വയസായ മറ്റൊരു കുഞ്ഞിനുള്‍പ്പെടെ ഏഴ് പേര്‍ക്ക് കടിയേറ്റിരുന്നു. എന്നാല്‍ ഇപ്പോള്‍ പേവിഷബാധ സ്ഥിരീകരിച്ച കുട്ടിക്ക് തലയ്ക്കും കടിയേറ്റിരുന്നു. കൂടാതെ കാലിനും തലക്കും ആഴത്തിലുള്ള മുറിവേറ്റിട്ടും വിദഗ്ധ പരിശോധന നടത്താതെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ നല്‍കി പറഞ്ഞു വിടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പിന്നാലെ പ്രതിരോധ കുത്തിവെപ്പുകളും കൃത്യമായി എടുത്തിട്ടും കുഞ്ഞിന് പേവിഷബാധയേറ്റത് ആരോഗ്യ വികുപ്പിന്റെ വീഴ്ചാണെന്ന പരാതിയാണ് ഉയരുന്നുത്. മുറിവുകളെല്ലാം ഉണങ്ങിയിരുന്നെങ്കിലും നാല് ദിവസം മുന്‍പ് പനിബാധിക്കുകയും പേവിഷബാധ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തതോടെ കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ ഞായറാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പരാതി ഉന്നയിക്കുന്നത്.

പടങ്ങള്‍: 1.കഴിഞ്ഞ 29ന് നായയുടെ ആക്രമണത്തില്‍ കുട്ടിക്ക് തലക്ക് ആഴത്തില്‍ മുറിവേറ്റ നിലയില്‍, 2.കാലിന് പരുക്കേറ്റ നിലയില്‍.

Five-year-old girl dies of rabies after being bitten by stray dog

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതുക്കെ ക്രിക്കറ്റ് അവരിൽ നിന്ന് അകലും, അവർ ക്രിക്കറ്റിൽ നിന്നും; 2027 ലോകകപ്പിൽ ആ ഇന്ത്യൻ സൂപ്പർ താരങ്ങൾ ഉണ്ടാകില്ലെന്ന് സൗരവ് ഗാംഗുലി

Cricket
  •  3 days ago
No Image

ബങ്കര്‍ ബസ്റ്ററിനെതിരെ ഖൈബര്‍; ഒടുവില്‍ ഖൈബര്‍ സയണിസ്റ്റുകളുടെ വാതിലില്‍ മുട്ടുന്നുവെന്ന് ഇറാന്‍ സൈന്യത്തിന്റെ സന്ദേശം, മിസൈല്‍ കളത്തിലിറക്കുന്നത് ആദ്യം

International
  •  3 days ago
No Image

മയക്കുമരുന്ന് കൈവശം വെച്ചു; കുവൈത്തില്‍ പ്രശസ്ത നടി അറസ്റ്റില്‍

Kuwait
  •  3 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

ഇനി അവന്‍ ഒറ്റയ്ക്ക്, ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മൂന്നുവയസ്സുകാരന് സഹായഹസ്തവുമായി യുഎഇ

uae
  •  3 days ago
No Image

21 പേരുമായി പറക്കവെ ഹോട്ട് എയർ ബലൂൺ തീപിടിച്ച് തകർന്നു: 8 മരണം, 13 പേർക്ക് പരിക്ക്

International
  •  3 days ago
No Image

ബുര്‍ജ് ഖലീഫ-ദുബൈ മാള്‍ മെട്രോ സ്‌റ്റേഷന്‍ വിപുലീകരിക്കാന്‍ ആര്‍ടിഎ

uae
  •  3 days ago
No Image

ആ ദുരന്തം ഒരു പാഠമാണ്, ഇനി ഒരു ദുരന്തം ഉണ്ടാവാതിരിക്കാനുള്ളത്; കർശന മാർഗനിർദേശങ്ങളുമായി ബിസിസിഐ

Cricket
  •  3 days ago
No Image

വിവാഹ തട്ടിപ്പിൽ 85-കാരന് നഷ്ടമായത് ലക്ഷങ്ങൾ; പൊലീസ് കേസെടുത്തു

National
  •  3 days ago
No Image

'ഒന്നുകില്‍ സമാധാനം...അല്ലെങ്കില്‍ ഇന്നോളം കാണാത്ത കനത്ത നാശം' താക്കീത് ആവര്‍ത്തിച്ച് ട്രംപ് 

International
  •  3 days ago