HOME
DETAILS

പാകിസ്താൻ സിന്ദാബാദ്" മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മംഗളൂരുവിൽ ആൾക്കൂട്ട മർദ്ദനം, കൊല്ലപ്പെട്ടത് വയനാട് സ്വദേശി

  
Web Desk
April 30 2025 | 00:04 AM

Pakistan Zindabad Slogan Allegation Leads to Mob Attack in Mangaluru Wayanad Native Killed

 

മംഗളൂരു: മംഗളൂരു കുടുപ്പുവിൽ നടന്ന ഞെട്ടിക്കുന്ന ആൾക്കൂട്ട ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് (38) ആണ് മരിച്ചത്. ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ഒരു സംഘം ആളുകൾ ചേർന്ന് അഷ്റഫിനെ ക്രൂരമായി മർദ്ദിച്ചതാണ് മരണകാരണം. സംഭവത്തിൽ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 19 പേർക്കെതിരെ ആൾക്കൂട്ട ആക്രമണത്തിന് കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരം ഭത്ര കല്ലുർട്ടി ക്ഷേത്രത്തിന് സമീപമുള്ള മൈതാനത്ത് നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് ആക്രമണം. ക്രിക്കറ്റ് ബാറ്റും സ്റ്റമ്പും ഉപയോഗിച്ച് സംഘം അഷ്റഫിനെ മർദ്ദിച്ചതായി പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരുക്കേറ്റ അഷ്റഫിനെ ആക്രമികൾ മൈതാനത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സമയോചിതമായ ചികിത്സ ലഭിക്കാത്തതും ആൾക്കൂട്ട ആക്രമണവുമാണ് മരണ കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

വെൻലോക്ക് ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ തലയിലും ദേഹത്തും ആഴത്തിലുള്ള മുറിവുകളും തുടർച്ചയായ മർദ്ദനവുമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുടുപ്പു സ്വദേശി ദീപക് കുമാർ (33) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ആൾക്കൂട്ട ആക്രമണത്തിന് നേതൃത്വം നൽകിയത് കുടുപ്പു സ്വദേശി ടി. സച്ചിനാണെന്ന് പൊലീസ് പറഞ്ഞു.

അഷ്റഫിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും വിവിധയിടങ്ങളിൽ ചികിത്സ തേടിയിരുന്നതായും കുടുംബം അറിയിച്ചു. ബന്ധുക്കളുമായി അധികം ബന്ധം പുലർത്തിയിരുന്നില്ലെന്നും അവർ വ്യക്തമാക്കി. അഷ്റഫ് മലയാളം സംസാരിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. കുടുംബം മംഗളൂരുവിൽ എത്തിയ ശേഷം മൃതദേഹം വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാന ദുരന്തം: അവസാന നിമിഷത്തിലും അപായ സൂചന നൽകി പൈലറ്റുമാർ 

National
  •  6 days ago
No Image

എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു

National
  •  6 days ago
No Image

ഇന്ത്യയെ നടുക്കിയ വിമാനപകടങ്ങളെക്കുറിച്ചറിയാം: ആകാശ ദുരന്തങ്ങളുടെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

National
  •  6 days ago
No Image

അഹമ്മദാബാദ് വിമാന അപകടം: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ആകാശ ദുരന്തം 

National
  •  6 days ago
No Image

ഹൃദയഭേദകം; ആരെയും രക്ഷിക്കാനായില്ല; വിമാനപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ട്; മരണ സംഖ്യ 242 ആയി

National
  •  6 days ago
No Image

വിമാനപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

National
  •  6 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: യുഎഇയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാന സർവിസുകൾ അനിശ്ചിതത്വത്തിൽ.

uae
  •  6 days ago
No Image

അഹമ്മദാബാദ് വിമാനപടകം; മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കൊല്ലപ്പെട്ടു

National
  •  6 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ചവരിൽ മലയാളി യുവതിയും 

National
  •  6 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: പതിച്ചത് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ

National
  •  6 days ago